For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീകൃഷ്ണജയന്തി നാളില്‍ വീട്ടില്‍ മയില്‍പ്പീലി കൊണ്ടുവന്നാല്‍ ജീവിതം മാറും ഇങ്ങനെ

|

ഹിന്ദുമതത്തില്‍ വിശ്വാസപ്രാധാന്യമുള്ള നിരവധി വസ്തുക്കളുണ്ട്. അത്തരത്തിലൊന്നാണ് മയില്‍പ്പീലികള്‍. പണ്ടുകാലം മുതല്‍ക്കേ, ദൃഷ്ടിദോഷം തീര്‍ക്കാനും വീടന്തരീക്ഷം മെച്ചപ്പെടുത്താനുമായി മയില്‍പീലികള്‍ ഉപയോഗിച്ചിരുന്നു. ജൈന സന്യാസിമാരും മയില്‍പീലികള്‍ ഉപയോഗിച്ചിരുന്നു. വാസ്തവത്തില്‍, പോസിറ്റിവിറ്റിയുടെ ഒരു പ്രതീകമാണ് മയില്‍പീലികള്‍. ഇത് നിങ്ങളുടെ പരിതസ്ഥിതിയിലും ശരീരത്തിലും ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തുന്നു.

Most read: രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലംMost read: രുദ്രാക്ഷം ധരിച്ച് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദോഷം ഫലം

ചെറിയ കുട്ടികളുടെ തലയിണയ്ക്കടിയില്‍ മയില്‍പീലികള്‍ വയ്ക്കുന്ന വിശ്വാസം പണ്ടുകാലം മുതല്‍ക്കേ നിലവിലുണ്ട്. അതുപോലെ, വീട്ടില്‍ മയില്‍ പീലികള്‍ സൂക്ഷിക്കുന്നതും വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മയില്‍പീലികള്‍ വീട്ടില്‍ നിന്ന് പല തരത്തിലുള്ള വാസ്തുദോഷങ്ങള്‍ നീക്കം ചെയ്യുകയും വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ വാസ്തുശാസ്ത്രം പ്രകാരം മയില്‍പീലികള്‍ വളരെ ഉപയോഗപ്രദമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗ്രഹദോഷങ്ങള്‍ അകലും

ഗ്രഹദോഷങ്ങള്‍ അകലും

ജ്യോതിഷത്തിലും വാസ്തുവിലും മയിലിനെ ഒന്‍പത് ഗ്രഹങ്ങളുടെയും പ്രതിനിധിയായി കണക്കാക്കുന്നു. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ഗ്രഹ ദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യും. എല്ലാ ദേവീദേവന്മാരും മയില്‍ പീലിയില്‍ വസിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിലെ വാസ്തുദോഷങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് മയില്‍പീലികള്‍. മയില്‍പീലികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. വീട്ടിലെ വാസ്തുദോഷങ്ങള്‍ നീങ്ങുകയും കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും സമ്പത്തും വരുകയും ചെയ്യും.

ജോലികളില്‍ വിജയം

ജോലികളില്‍ വിജയം

വാസ്തുശാസ്ത്ര പ്രകാരം, നിങ്ങളുടെ ജോലികളില്‍ തടസ്സമുണ്ടെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും ജോലി കൃത്യസമയത്ത് പൂര്‍ത്തിയാകുന്നില്ലെങ്കില്‍, നിങ്ങളുടെ വീടിന്റെ പൂജാമുറിയില്‍ അഞ്ച് മയില്‍പീലികള്‍ സൂക്ഷിക്കുകയും ദിവസവും പൂജിക്കുകയും ചെയ്യുക. ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഈ മയില്‍പീലികള്‍ നിലവറയിലോ ലോക്കറിലോ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ സമ്പത്തിലും സ്വത്തിലും വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ ജോലികളിലെ തടസങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ബന്ധങ്ങള്‍ വളരും

ബന്ധങ്ങള്‍ വളരും

കിടപ്പുമുറിയില്‍ കിഴക്കോ വടക്കോ ഉള്ള ഭിത്തിയില്‍ രണ്ട് മയില്‍പീലികള്‍ ഒരുമിച്ച് വയ്ക്കുന്നത് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പര സ്‌നേഹം വളര്‍ത്തുകയും ചെയ്യും. വാസ്തുവില്‍ അംഗീകരിക്കപ്പെട്ട അഞ്ച് മൂലകങ്ങളുടെ ബാലന്‍സ് ശരിയായില്ലെങ്കിലോ വീട്ടില്‍ നിരന്തരമായ നെഗറ്റീവ് ഊര്‍ജ്ജം ഒഴുകുന്നുവെങ്കിലോ വീടിന്റെ പൂജാമുറിയില്‍ അഞ്ച് മയില്‍പീലികള്‍ സൂക്ഷിക്കുക. ഇതിലൂടെ നെഗറ്റീവ് എനര്‍ജി നശിക്കുകയും പോസിറ്റീവ് എനര്‍ജി വരികയും വീട്ടില്‍ സന്തോഷത്തിനും അഭിവൃദ്ധിക്കും കാരണമാവുകയും ചെയ്യും.

വിഷജന്തുക്കള്‍ അടുക്കില്ല

വിഷജന്തുക്കള്‍ അടുക്കില്ല

മയില്‍പീലികള്‍ അത്ഭുതകരമായ ഒരു വാസ്തു പ്രതിവിധിയാണ്. വീട്ടില്‍ മയില്‍പീലികള്‍ ഉണ്ടെങ്കില്‍ വിഷജന്തുക്കള്‍ അടുക്കില്ലെന്ന് പറയപ്പെടുന്നു. മയില്‍പീലികള്‍ എല്ലാവര്‍ക്കും കാണാവുന്ന ഒരു സ്ഥലത്ത് സൂക്ഷിക്കണം. അങ്ങനെ ചെയ്യുന്നത് വീടിന്റെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

കുട്ടികളുടെ പഠനം മെച്ചപ്പെടുന്നു

കുട്ടികളുടെ പഠനം മെച്ചപ്പെടുന്നു

വാശിക്കാരായ കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ അത്തരം കുട്ടികളുടെ ശാഠ്യം കുറയ്ക്കുന്നതിന്, മയില്‍പീലികള്‍ കൊണ്ട് നിര്‍മ്മിച്ച വിശറി ഉപയോഗിച്ച് 11 തവണയോ 21 തവണയോ വീശുക. പഠനത്തില്‍ താല്‍പ്പര്യം കാണിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരുടെ മേശയില്‍ ഏഴ് മയില്‍പീലികള്‍ സൂക്ഷിക്കുന്നത് പ്രയോജനകരമായിരിക്കും. ശുഭകരമായ ഫലങ്ങള്‍ക്കായി, അവരുടെ പുസ്തകത്തിലോ ഡയറിയിലോ ഒരു മയില്‍പീലി സൂക്ഷിക്കുക.

വീട്ടില്‍ പോസിറ്റീവ് എനര്‍ജി

വീട്ടില്‍ പോസിറ്റീവ് എനര്‍ജി

നിങ്ങളുടെ വീടിന്റെ പ്രവേശന കവാടം കിഴക്ക്, വടക്ക്, വടക്കുകിഴക്ക് പോലുള്ള ശുഭകരമായ കോണിലോ ദിശയിലോ അല്ലെങ്കില്‍ മയില്‍പീലികള്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. അല്ലെങ്കില്‍ പ്രധാന വാതിലില്‍ മറ്റേതെങ്കിലും തരത്തിലുള്ള വാസ്തു വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ വാതില്‍പടിയിക്ക് മുകളില്‍ മൂന്ന് മയിലിലും ഇരിക്കുന്ന ഭാവത്തിലുള്ള ഗണേശവിഗ്രഹം സ്ഥാപിക്കുക. അതില്‍ മയില്‍പീലികളും വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ വാതിലിന്റെ വാസ്തുദോഷങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പോസിറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കുകയും ചെയ്യും.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

രാഹുകേതു ദോഷം തീര്‍ക്കാന്‍

രാഹുകേതു ദോഷം തീര്‍ക്കാന്‍

കിടപ്പുമുറിയുടെ പടിഞ്ഞാറ് ഭിത്തിയില്‍ മയില്‍പീലികള്‍ വയ്കുന്നത് രാഹു-കേതുവിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. എല്ലാ ദേവതകളും മയില്‍പീലിയില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നതിനാല്‍ നെഗറ്റീവ് എനര്‍ജികള്‍ വീട്ടില്‍ നിന്ന് അകന്നുപോകുന്നു.

English summary

Krishna Janmashtami: Vastu Dosha Remedy Using Peacock Feather in Malayalam

According to Vastu, peacock feather removes many types of Vastu defects from the house and attracts positive energy. Read on to know more.
X
Desktop Bottom Promotion