For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മൊബൈല്‍ നമ്പറിലെന്തിരിക്കുന്നു..!

|

സംഖ്യയുടെ കളിയാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. അത് സത്യമാണോ അല്ലയോ എന്നത് പലരിലും സംശയം ഉണര്‍ത്തുന്നതാണ്. എങ്കിലും പലരും സംഖ്യാശാസ്ത്രത്തെ അതിരുവിട്ട് സ്‌നേഹിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ബിസിനസ്സുകാരും സെലിബ്രിറ്റികളുമൊക്കെ അവരുമായി ബന്ധപ്പെട്ട സാധനങ്ങളില്‍ സംഖ്യാപരമായ ചില പ്രത്യേകതകള്‍ സൂക്ഷിക്കുന്നു. അവരുടെ കാറിന്റം നമ്പര്‍ മുതല്‍ പേരിലെ അക്ഷരങ്ങള്‍ വരെ ന്യൂമറോളജി അനുസരിച്ച് മാറ്റാറുണ്ട്. നമ്പറുകളില്‍ വരുത്തുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ അവര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിക്കുന്നു. പലരും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും സംഖ്യശാസ്ത്രപരമായി ഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ജീവിതം പരാജയമായോ ? സംഖ്യാശാസ്ത്രം നോക്കാംMost read: ജീവിതം പരാജയമായോ ? സംഖ്യാശാസ്ത്രം നോക്കാം

സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയും വ്യത്യസ്ത രീതികളില്‍ നമ്മെ സ്വാധീനിക്കുന്നു. ഓരോ സംഖ്യയും നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയിക്കുന്നതിന് സഹായിക്കുന്നു. മൊബൈല്‍ നമ്പര്‍ നിങ്ങളുടെ ദൈനംദിന ജോലിയും അസ്തിത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എവിടെപ്പോയാലും മൊബൈല്‍ ഫോണ്‍ കൂടെക്കരുതുന്നു. മൊബൈല്‍ നമ്പര്‍ എന്ന് നാം വിളിക്കുന്ന സംഖ്യകളും അതിനാല്‍ സംഖ്യാശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ന്യൂമറോളജി അനുസരിച്ച് അവ നിങ്ങളുടെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തുന്നു.

മൊബൈല്‍ നമ്പര്‍ എങ്ങനെ കണക്കാക്കാം?

മൊബൈല്‍ നമ്പര്‍ എങ്ങനെ കണക്കാക്കാം?

മൊബൈല്‍ നമ്പര്‍ കൂട്ടിയാല്‍ കിട്ടുന്ന തുക നോക്കി നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൂട്ടുക. അവസാനം കിട്ടുന്ന സംഖ്യ നോക്കിയാണ് സംഖ്യാശാസ്ത്ര പരമായി മൊബൈല്‍ നമ്പര്‍ ഭാഗ്യം ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കുന്നത്. അതായത് ഒരാളുടെ മൊബൈല്‍ നമ്പര്‍ 9874569865 എന്നാണെങ്കില്‍ ഇത് കൂട്ടി കിട്ടുന്ന തുക എന്താകുമെന്ന് നോക്കാം. (9+8+7+4 +5+6+9+8+6+5= 67, 6+7=13, 1+3= 4). ഇത് നോക്കി നിങ്ങളുടെ നമ്പര്‍ ഭാഗ്യം വരുത്തുമോ ഇല്ലയോ എന്നു നോക്കാം.

നമ്പര്‍ 1

നമ്പര്‍ 1

ന്യൂമറോളജി അനുസരിച്ച് ഭാഗ്യമുള്ള മൊബൈല്‍ നമ്പറാണ് ഒന്ന്. സൂര്യനുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ പുല്ലിംഗ നമ്പര്‍ പോസിറ്റീവ് ഊര്‍ജ്ജം, അധികാരം, നേതൃത്വം, ആധിപത്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വിജയത്തിന്റെയും പ്രശസ്തിയുടെയും ഘടകമാകുന്നു. ബിസിനസ്സിനും കരിയറിനും വലിയ സംഖ്യയാണ് ഇത്. നിങ്ങള്‍ ഒരു സംരംഭകന്‍, ടീം ലീഡര്‍, ഏതെങ്കിലും വലിയ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നയാള്‍ അല്ലെങ്കില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലോ ആണെങ്കില്‍ ഒന്ന് മികച്ച സംഖ്യയാണ്. അതേസമയം പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സംഖ്യയല്ല.

നമ്പര്‍ 2

നമ്പര്‍ 2

അവിവാഹിതര്‍ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ സംഖ്യയാണ് രണ്ട്. ന്യൂമറോളജി പ്രകാരം ഭാഗ്യമുള്ള നമ്പര്‍. ഈ സംഖ്യ വേദിക് സംഖ്യാശാസ്ത്രത്തില്‍ ചന്ദ്രനെ പ്രതിനിധീകരിക്കുന്നു. ഇത് വികാരം, നയതന്ത്രം, സംവേദനക്ഷമത, തന്ത്രപരമായ സ്വഭാവം എന്നിവ നല്‍കുന്നു. സേവന വ്യവസായം, എന്‍.ജി.ഒ, നഴ്‌സിംഗ്, കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യവസായം എന്നിവയിലുള്ളവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. കുടുംബത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ ഇതിനെ 'ഫാമിലി നമ്പര്‍' എന്നും വിളിക്കുന്നു.

നമ്പര്‍ 3

നമ്പര്‍ 3

ഭാവിയെക്കുറിച്ച് ചിന്തിക്കാതെ അശ്രദ്ധമായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഗ്യം നല്‍കുന്ന സംഖ്യയാണിത്. ഈ സംഖ്യ നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു. ഒരു വ്യക്തിയെ ശുഭാപ്തിവിശ്വാസിയാക്കുന്നു. ക്രിയേറ്റീവ് രംഗത്തുള്ളവര്‍, കലാകാരന്മാര്‍, ആത്മീയ നേതാക്കള്‍, എഴുത്തുകാര്‍, കണ്‍സള്‍ട്ടേഷന്‍ അല്ലെങ്കില്‍ ഉപദേശക തൊഴിലുമായി ബന്ധപ്പെട്ടവര്‍, അധ്യാപനം, സംഗീതജ്ഞര്‍, മോട്ടിവേഷണല്‍ സ്പീക്കറുകള്‍, ഗാന രചയിതാക്കള്‍ എന്നിവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. നിങ്ങള്‍ വളരെക്കാലമായി മോശം മാനസികാവസ്ഥയിലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നല്ല ആളുകളെയോ സാഹചര്യങ്ങളെയോ കൊണ്ടുവരുന്നതിലൂടെ ഈ സംഖ്യയ്ക്ക് നിങ്ങളുടെ മനസ്സിന് ഉത്തേജനം നല്‍കാന്‍ കഴിയും.

നമ്പര്‍ 4

നമ്പര്‍ 4

ബാങ്കിംഗ് പ്രൊഫഷണലുകള്‍, അക്കൗണ്ടിംഗ് അല്ലെങ്കില്‍ സി.എ, അഭിഭാഷകര്‍ എന്നിവര്‍ക്ക് ഭാഗ്യം നല്‍കുന്നതാണ് നാല്. വിശ്വാസ്യത, പ്രശസ്തി എന്നിവ ആവശ്യമുള്ള ബിസിനസുകള്‍ക്ക് ഈ നമ്പര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലാണെങ്കില്‍ ഈ നമ്പര്‍ പല തരത്തിലും സഹായിക്കും.

നമ്പര്‍ 5

നമ്പര്‍ 5

ഈ സംഖ്യയെ പരിവര്‍ത്തനത്തിന്റെ നമ്പര്‍ എന്ന് വിളിക്കുന്നു. ഇത് നിങ്ങളെ സാഹസികരാക്കും. വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നമ്പര്‍ മികച്ചതാണ്. ഈ നമ്പറിനെ യാത്രക്കാരുടെ സംഖ്യ എന്നും വിളിക്കുന്നു. അതിനാല്‍ ധാരാളം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നമ്പര്‍ ഏറ്റവും അനുയോജ്യമായതായിരിക്കും. ഇത് കുടുംബസ്ഥര്‍ക്ക് നല്ലൊരു സംഖ്യയല്ല. കുടുംബങ്ങള്‍ക്ക് അത്ര നല്ലതല്ല അച്ചടക്കവും ഉത്തരവാദിത്തവും ഈ സംഖ്യ നല്‍കുന്നില്ല.

നമ്പര്‍ 6

നമ്പര്‍ 6

രണ്ടാം നമ്പറിനു പുറമെ കുടുംബസ്ഥര്‍ക്ക് യോജിച്ച സംഖ്യ. ഈ നമ്പര്‍ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഊര്‍ജ്ജം നല്‍കുന്നു. ഇത് നിങ്ങളുടെ കുടുംബത്തിന് സംരക്ഷണവും കരുതലും നല്‍കുന്നു. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. കല, സംഗീതം, അഭിനയം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ നമ്പര്‍ അനുയോജ്യമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഈ നമ്പര്‍ സഹായിക്കും. എന്നാല്‍ പ്രണയബന്ധങ്ങള്‍ ഇല്ലാത്ത അവിവാഹിതര്‍ക്ക് ഈ നമ്പര്‍ ഉചിതമല്ല.

നമ്പര്‍ 7

നമ്പര്‍ 7

ന്യൂമറോളജി അനുസരിച്ച് വേദിക് സംഖ്യാശാസ്ത്രത്തില്‍ നമ്പര്‍ ഏഴിനെ കേതുവുമായി ബന്ധിപ്പിക്കുന്നു. ഈ സംഖ്യയെ നിഗൂഢതകളുടെ സംഖ്യ എന്നും ആത്മീയതയുടെ സംഖ്യ എന്നും വിളിക്കുന്നു. ഒരു മാനസിരോഗ വിദഗ്ധര്‍, ജ്യോത്സ്യന്‍, സംഖ്യാശാസ്ത്രജ്ഞന്‍, വാസ്തു വിദഗ്ദ്ധന്‍, അല്ലെങ്കില്‍ നിഗൂഢതയിലേക്ക് നയിക്കുന്ന മറ്റേതെങ്കിലും തൊഴില്‍ മേഖലയിലാണെങ്കില്‍ ഏഴാം നമ്പര്‍ ഏറ്റവും മികച്ച സംഖ്യയാണ്. ഗവേഷകര്‍ക്കും ഈ സംഖ്യ അനുയോജ്യമാണ്. എന്നാല്‍ ശാരീരിക ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ സംഖ്യ നല്ലതല്ല. ബിസിനസ്സുകാര്‍ക്കും ഈ നമ്പര്‍ നല്ലതല്ല.

നമ്പര്‍ 8

നമ്പര്‍ 8

സംഖ്യാശാസ്ത്രത്തിലെ എട്ടാം നമ്പര്‍ ശനിയെ പ്രതിനിധീകരിക്കുന്നു. ന്യൂമറോളജിയിലെ മറ്റേതൊരു സംഖ്യയും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത വെല്ലുവിളികളും തടസ്സങ്ങളും ഇത് നല്‍കിയേക്കാം. അതിനാല്‍ ഈ നമ്പര്‍ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക. ഈ സംഖ്യ രാഷ്ട്രീയക്കാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നല്ലതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഈ നമ്പര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബിസിനസ്സുകാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കും ഈ നമ്പര്‍ നല്ല ഫലം നല്‍കുന്നു. എന്നാല്‍ ആത്മീയര്‍ക്ക് നല്ലതല്ല.

നമ്പര്‍ 9

നമ്പര്‍ 9

ന്യൂമറോളജി അനുസരിച്ച് ഏറ്റവും ഭാഗ്യമുള്ള നമ്പര്‍. ഇത് നിസ്വാര്‍ത്ഥ സേവനത്തെയും ആദര്‍ശവാദത്തെയും ദയയുള്ള മനസ്സിനെയും സൂചിപ്പിക്കുന്നു. ഈ സംഖ്യയെ ഭാഗ്യമുള്ളവരുടെ സംഖ്യ എന്നും വിളിക്കുന്നു. ഈ നമ്പര്‍ പണവും സമ്പത്തും ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പത്രങ്ങള്‍, മാസികകള്‍, എന്‍.ജി.ഒകള്‍ പോലുള്ളവര്‍ക്ക് ഈ നമ്പര്‍ നല്ലതാണ്. ഈ നമ്പറിന് പെട്ടെന്ന് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും. ആരോഗ്യ സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് ചേര്‍ന്ന നമ്പറല്ല ഇത്.

English summary

Know Your Lucky Mobile Number With Numerology

Here we are discussing how mobile numbers can bring luck according to numerology. Read on.
Story first published: Wednesday, January 22, 2020, 18:44 [IST]
X
Desktop Bottom Promotion