Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
2023-ലെ ഭാഗ്യരാശിക്കാര്: ഇവരെ പ്രണയം നിരാശരാക്കില്ല സൗഭാഗ്യം നല്കും
പുതുവര്ഷത്തിന് വേണ്ടി കാത്തിരിക്കുമ്പോള് ജീവിതത്തിലുണ്ടാവാന് ഇടയുള്ള ഓരോ മാറ്റത്തെക്കുറിച്ചും സന്തോഷത്തോടെ ചിന്തിക്കുന്നതിനാണ് നാം ശ്രമിക്കുന്നത്. വേദജ്യോതിഷത്തിലും ഇതിന് കൃത്യമായ ഉത്തരമുണ്ട്. കാരണം നമ്മുടെ ഓരോ മാറ്റവും ജ്യോതിഷ പ്രകാരം സംഭവിക്കുന്നതാണ്. ഗ്രഹങ്ങളും രാശികളും മാറുന്നതിന് അനുസരിച്ച് നമ്മുടെ ജീവിതത്തിലും മാറ്റങ്ങള് സംഭവിക്കാം. അത് കരിയറിലും അതല്ല, പ്രണയത്തിലും കുടുംബത്തിലും വിവാഹത്തിലും എന്തില് തന്നെയാണെങ്കിലും മാറ്റങ്ങള് പല വിധത്തില് സംഭവിക്കാം.
എന്നാല് മികച്ച ജീവിതം, വീട്, ജോലി എന്നിവക്ക് പുറമേ മികച്ച പങ്കാളിയെ കണ്ടെത്തുന്നതിനും പലരും ശ്രമിക്കുന്നു. എന്നാല് എല്ലാവര്ക്കും നിങ്ങള്ക്ക് മികച്ച പങ്കാളിയാവാന് സാധിക്കുകയില്ല. പക്ഷേ 2023-ല് അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭാഗ്യരാശിക്കാരുണ്ട്. ജ്യോതിഷപ്രകാരം പ്രണയം, കാമം, മത്സരം, സൗന്ദര്യം എന്നിവയുടെ ഗ്രഹമാണ് ശുക്രന്. ശുക്രന് അനുകൂല സ്ഥാനത്ത് നില്ക്കുന്നയാള്ക്ക് പ്രണയത്തിന്റെ കാര്യത്തിലും ഭാഗ്യം നിറയുന്നു. എന്നാല് ശുക്രന് മോശം സ്ഥാനത്താണ് നില്ക്കുന്നത് എന്നുണ്ടെങ്കില് പലപ്പോഴും അത് നിങ്ങള്ക്ക് മോശം ഫലങ്ങളും നല്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഈ വര്ഷം പ്രണയത്തിന്റെ കാര്യത്തില് പരസ്പരം ഭാഗ്യമുള്ള പങ്കാളികളാവാന് പോവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്ക്ക് പ്രണയത്തിന്റെ കാര്യത്തില് മികച്ച ഒരു വര്ഷമായിരിക്കും ഉണ്ടാവുന്നത്. മാത്രമല്ല ഇവര്ക്ക് പ്രണയത്തിന്റെ കാര്യത്തില് വളരെയധികം മാറ്റങ്ങള് സംഭവിക്കുന്നു. പോസിറ്റീവ് ഫലം നിങ്ങള്ക്ക് പല കോണില് നിന്നും ലഭിക്കുന്നു. നിങ്ങള്ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടുന്നതിനും ഉള്ള ശക്തമായ സമയമാണ് 2023 നല്കുന്നത്. ഇവരില് ശുക്രന് അനുകൂല സ്ഥാനത്താണ്. അതുകൊണ്ട് തന്നെ മേടം, മിഥുനം, ചിങ്ങം, ധനു എന്നീ രാശിക്കാരുമായുള്ള നിങ്ങളുടെ പ്രണയത്തിന് ഏറ്റവും അനുകൂല സമയമാണ് 2023. ഒരു പുതിയ ബന്ധം ആരംഭിക്കുന്നതിനോ നിങ്ങളുടെ നിലവിലെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനോ ഉള്ള മികച്ച സമയമാണിത്. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില് വരെ നിങ്ങള്ക്ക് തീരുമാനങ്ങള് എടുക്കുന്നതിന് സാധിക്കുന്നു.

ഇടവം രാശി
നിങ്ങള് ഇടവം രാശിയില് പെട്ട വ്യക്തിയാണെങ്കില് പ്രണയത്തിന്റെ കാര്യത്തില് നിരവധി അനുകൂല ഫലങ്ങള് നിങ്ങള്ക്ക് ലഭിക്കുന്നു. കാരണം ഇവിടേയും ശുക്രന്റെ സ്ഥാനം വളരെ അനുകൂലമായിരിക്കും. എന്നാല് നിങ്ങള്ക്ക് പ്രണയത്തേക്കാള് പങ്കാളിയോട് വാത്സല്യമാണ് തോന്നുന്നത്. പെട്ടെന്നാണ് നിങ്ങള് പ്രണയത്തിലേക്ക് എത്തുന്നത്. ജീവിതത്തില് സന്തോഷവും ഭാഗ്യവും നിറക്കുന്ന നിരവധി അവസരങ്ങള് ഈ വര്ഷം നിങ്ങളെ തേടി വരുന്നു. ജീവിതത്തില് പ്രണയിക്കുന്നതിലൂടെ തന്നെ അത് വിവാഹത്തിലേക്കും നല്ലൊരു കുടുംബമായി വരുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. ഇടവം, കര്ക്കിടകം, കന്നി, മകരം എന്നീ രാശിക്കാരാണ് ഇവര്ക്ക് ഏറ്റവും അനുയോജ്യം.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്കും പ്രണയത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് ഇല്ലാത്ത ഭാഗ്യം നല്കുന്ന ഒരു സമയമായിരിക്കും 2023. നിങ്ങളുടെ ഭാഗ്യം പലപ്പോഴും പങ്കാളിയിലാണ് നിലനില്ക്കുന്നത്. കാരണം അവരുടെ ഭാഗ്യം നിമിത്തം നിങ്ങളുടെ പല പ്രശ്നങ്ങളും ഇല്ലാതാവുന്നതിനും അതില് പ്രതിരോധം തീര്ക്കുന്നതിനും സാധിക്കുന്നു. ശുക്രന്റെ അനുകൂല സ്ഥാനം തന്നെയാണ് നിങ്ങളില് മാറ്റം ഉണ്ടാക്കുന്നത്. ജീവിതത്തില് സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് മിഥുനം രാശിക്കാര്ക്ക് സസാധിക്കുന്നു. മേടം, മിഥുനം, തുലാം, കുംഭം എന്നീ രാശിക്കാരുമായുള്ള ബന്ധം നിങ്ങള്ക്ക് ഭാഗ്യം നല്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്ക്ക് സ്നേഹം കണ്ടെത്തുന്നതിന് സാധിക്കുന്ന ഒരു പ്രധാനപ്പെട്ട വര്ഷമാണ് 2023. സ്നേഹത്തിന്റെയും സമൃദ്ധിയുടേയും ഗ്രഹമായ ശുക്രനാണ് 2023-ല് ഇവരെ ഭരിക്കുന്നത്. ജീവിതത്തിന്റെ മിക്ക മേഖലകളിലും മുന്നേറുന്നതിനും സന്തോഷത്തോടയും ആരോഗ്യത്തോടേയും ഉള്ള പ്രണയ ജീവിതവും വൈവാഹിക ജീവിതവും നയിക്കുന്നതിനും ഇവര്ക്ക് സാധിക്കുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കില് പോലും ഇവര്ക്ക് ഭാഗ്യം നിറയുന്ന ഒരു സമയമാണ് എന്നതാണ് സത്യം. നിങ്ങളുടെ ലക്ഷ്യങ്ങള് പൂര്ത്തീകരിക്കാന് നിങ്ങളോട് തോളോട് തോള് ചേര്ന്ന് നില്ക്കുന്നതിനും പങ്കാളി ഉണ്ടാവും എന്നത് തന്നെയാണ് 2023-ല് തുലാം രാശിക്കാര്ക്ക് ലഭിക്കുന്ന ഭാഗ്യവും. മിഥുനം, തുലാം, കുംഭം എന്നിവയാണ് ഇവര്ക്ക് അനുയോജ്യമായ രാശിക്കാര്.

മീനം രാശി
പ്രണയത്തിന്റെ കാര്യത്തില് മാത്രമല്ല 2023-ലെ പ്രധാനപ്പെട്ട ഒരു ഭാഗ്യരാശിയാണ് മീനം രാശിക്കാര്. കാരണം ഈ രാശിയില് ജനിച്ചവര്ക്ക് മറ്റുള്ളവരോട് അനുകമ്പയും കരുതലും ഉണ്ടായിരിക്കും. ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാന് ഇവര്ക്ക് സാധിക്കുന്നു. മാത്രമല്ല ക്ഷമയോടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിനും ഇവര്ക്ക് സാധിക്കുന്നു. ഇവരോടൊപ്പമുള്ള പ്രണയവും ജീവിതവും വളരെയധികം വിലപ്പെട്ടതായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ പ്രണയിക്കുന്നവര്ക്ക് ഭാഗ്യം അവരോടൊപ്പം നിലനില്ക്കുന്നു. കര്ക്കിടകം, വൃശ്ചികം, മീനം എന്നീ രാശിക്കാരാണ് മീനം രാശിക്കാരോട് ചേരാന് അനുയോജ്യമായ രാശിക്കാര്.
2023
നക്ഷത്രഫലം:
27
നക്ഷത്രക്കാരില്
ഈ
വര്ഷത്തെ
ഭാഗ്യനാളുകള്
27
നക്ഷത്രക്കാരില്
അത്യുത്തമം
ഈ
നക്ഷത്രം:
2023-ലെ
സമ്പൂര്ണ
ഗുണദോഷങ്ങള്
most read:Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.