Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
നിങ്ങളുടെ ആയുസ്സും ധനനഷ്ടവും നേട്ടവും മുന്‍കൂട്ടി പറയും ഈ വരകള്‍
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. എന്നാല്‍ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. കൈരേഖയും കൈയ്യിലെ മറുകുകളും എല്ലാം ഹസ്തരേഖാശാസ്ത്രത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഇത് പുരാതന കാലം മുതല്‍ തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. കൈപ്പത്തിയിലുണ്ടാവുന്ന ഓരോ രേഖകളും നോക്കി നമുക്ക് ആയുസ്സും ആരോഗ്യവും സാമ്പത്തികവും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ ആയുസ്സ്, ആരോഗ്യം, സാമ്പത്തിക അവസ്ഥ എന്നിവയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ബ്രേസ്ലറ്റ് ലൈന്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ കൈത്തണ്ടയില്‍ കാണപ്പെടുന്ന ബ്രേസ്ലറ്റ് ലൈന്‍ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. കൈയ്യിലെ മണിബന്ധത്തില്‍ കാണപ്പെടുന്ന ബ്രേസ്ലലറ്റ് ലൈനിന് ഹസ്തരേഖാശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ പറയാനുണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം കൈയ്യിലെ ബ്രേസ്ലറ്റ് ലൈന്‍ നോക്കി നമുക്ക് ആയുസ്സ് വരെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മൂന്ന് ബ്രേസ്ലറ്റ് ലൈനുകള്‍
സാധാരണയായ ഒരാളുടെ കൈയ്യില്‍ മൂന്ന് ബ്രേസ്ലറ്റ് ലൈനുകളാണ് ഉള്ളത്. പലരിലും പല വിധത്തിലാണ് ഉണ്ടായിരിക്കുക. അതുപോലെ തന്നെയാണ് ഫലങ്ങളും. ബ്രേസ്ലറ്റ് ലൈനുകള്‍ പലരിലും പൂര്‍ത്തിയായതും അല്ലെങ്കില്‍ മുറിഞ്ഞതും ആയിരിക്കും. എന്താണ് നിങ്ങളുടെ ബ്രേസ്ലറ്റ് ലൈനുകള്‍ പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരാളുടെ ആരോഗ്യ സ്ഥിതിയും അയാളുടെ സാമ്പത്തിക സ്ഥിതിയും ശാരീരിക പ്രശ്നങ്ങളും എല്ലാം നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോരുത്തരിലും എണ്ണം വളരെയധികം വ്യത്യസ്തമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഭാഗ്യത്തെ സൂചിപ്പിക്കുന്നത്
ഒന്നാമതായി, 3 ബ്രേസ്ലെറ്റ് ലൈനുകളില്‍, ആദ്യത്തേത് 28 വയസ്സിന് മുമ്പുള്ള ഒരു വ്യക്തിയുടെ ഭാഗ്യത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നതാണ്. ഈ വര നേരെയുള്ളതും ഇരുണ്ടതുമാണെങ്കില്‍ ആ വ്യക്തി ആരോഗ്യകരമായ ജീവിതം നയിക്കും. ലൈന്‍ വ്യക്തമായി കാണുന്നില്ലെങ്കിലോ നേര്ത്തതാണെങ്കിലോ, ആ വ്യക്തിക്ക് മെലിഞ്ഞ ശരീരം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത്. ചിലരില്‍ ഈ വരകള്‍ ഒന്ന് മാത്രമാണ് ഉണ്ടായിരിക്കുക. ആരോഗ്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ഈ വരകള്‍ നില കൊള്ളുന്നത്.

വളഞ്ഞ ബ്രേസ്ലറ്റ് ലൈനുകള്‍
നിങ്ങളുടെ മണിബന്ധത്തിലെ ആദ്യത്തെ ബ്രേസ്ലെറ്റ് ലൈന്‍ വളഞ്ഞതും അതില്‍ വളരെയധികം വരകളും പാടുകളും ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും വൃക്ക, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട അണുബാധകള്‍ ഉണ്ടാകുമെന്നും ഹസ്തരേഖാശാസ്ത്രപ്രകാരം പറയുന്നുണ്ട്. ഈ തരത്തിലുള്ള ബ്രേസ്ലെറ്റ് ലൈന്‍ ഒരു സ്ത്രീയില്‍ കണ്ടെത്തിയാല്‍, അത് ആദ്യത്തെ കുട്ടിയുടെ ജനനസമയത്ത് അവര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടായേക്കാമെന്നതിന്റെ സൂചനയാണ്.

രണ്ടാമത്തെ ബ്രേസ്ലറ്റ് ലൈന്‍
രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈന്‍ ഒരാളുടെ സ്വത്തേയും ധനത്തേയും കുറിച്ച് മുന്‍കൂട്ടി പറയുന്നു. ലൈന്‍ കട്ടിയുള്ളതും നേരായതും അതില്‍ വരകളില്ലാത്തതുമാണെങ്കില് ആ വ്യക്തി ആഢംബര ജീവിതം ആസ്വദിക്കുമെന്നും പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും പറയപ്പെടുന്നു. കൂടാതെ, ഒരാളുടെ മധ്യവയസ്സില്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്റെ സൂചനയാണ് ഈ വരകള്‍. ഇത്തരം കാര്യങ്ങള്‍ ഹസ്തരേഖാശാസ്ത്ര പ്രകാരം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മൂന്നാമത്തെ ബ്രേസ്ലറ്റ് ലൈന്‍
ഹസ്തരേഖാശ്സ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍, മൂന്നാമത്തെ ബ്രേസ്ലെറ്റ് ലൈന്‍ ആ വ്യക്തി എത്രത്തോളം ജനപ്രിയനാകുമെന്നാണ് സൂചിപ്പിക്കുന്നത്. വ്യക്തവും ഇരുണ്ടതും നേരായതുമായ ഒരു ബ്രേസ്ലെറ്റ് ലൈന്‍ ഉള്ള ആളുകള്‍ സമൂഹത്തില്‍ നല്ല പേരും പ്രശസ്തിയും ആസ്വദിക്കുന്നു. ആ വ്യക്തിക്ക് തന്റെ ചുറ്റുപാടുമുള്ള ആളുകളെ നിയന്ത്രിക്കാന്‍ കഴിയും. നേരത്തെ പറഞ്ഞതുപോലെ, നാലാമത്തെ ബ്രേസ്ലെറ്റ് ലൈന്‍ ചില ആളുകളില്‍ കാണാനാകും, ഇത് മൂന്നാമത്തെ ബ്രേസ്ലെറ്റ് ലൈനിലേക്ക് കൂടുതല്‍ ചേര്‍ന്നതായിരിക്കും.

നാല് വരകളെങ്കില്‍
നാല് വരകളുള്ള് ബ്രേസ്ലറ്റ് ലൈന്‍ ആണെങ്കില്‍ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ഊര്‍ജ്ജം നിങ്ങളില്‍ ഉണ്ടാവും എന്നാണ് പറയുന്നത്. മാത്രമല്ല ജീവിതത്തോടും കുടുംബത്തോടും വളരെയധികം സത്യസന്ധതയോടു കൂടി പെരുമാറുന്നവരും ആയിരിക്കും ഇവര്‍. ഒരിക്കലും ജീവിതത്തില്‍ തീരുമാനമെടുക്കുന്നതില്‍ വൈകിക്കരുത് എന്നുള്ളതാണ് ഇവര്‍ എടുക്കേണ്ട പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഹസ്തരേഖാശാസ്ത്രപ്രകാരം ഇതെല്ലാം വിശ്വാസങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായി മാത്രം കണക്കാക്കാന്‍ പറ്റുന്നതാണ്.



Click it and Unblock the Notifications