Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്
വയനാട് വനങ്ങള്‍, ആലപ്പുഴയിലെ സമൃദ്ധമായ കായലുകള്‍, കുട്ടനാടിന്റെ നെല്‍വയലുകള്‍, അതിരപ്പള്ളി വെള്ളച്ചാട്ടം, മുന്നാറിലെ അതിശയകരമായ ഹില്‍ സ്റ്റേഷനുകള്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പടിഞ്ഞാറ് ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന കടല്‍, കിഴക്കു ഭാഗത്ത് പഞ്ചിമഘട്ട മലനിരകള്‍ അങ്ങനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഭൂപ്രകൃതിയിലെ പ്രത്യേകതകളാലും മാനവിക ഐക്യത്താലും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നും വിളിക്കുന്നു. ഈ കൊച്ചു കേരളം ഇന്ന് പിറന്നാള്‍ നിറവിലാണ്. നവംബര്‍ 1 കേരളപ്പിറവി ദിനം ആഘോഷിക്കുന്ന വേളയില്‍ കേരളത്തെക്കുറിച്ച് ഓരോ മലയാളിയും അറിയേണ്ട ചില വസ്തുതകള്‍ വായിച്ചറിയൂ.

ഇന്ത്യയില്‍ മഴ ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനം
മണ്‍സൂണിനു പേരുകേട്ടതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഇന്ത്യയില്‍ ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനവും ഇതുതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍ ജൂലൈയില്‍ മഴ ലഭിക്കുമ്പോള്‍ കേരളത്തില്‍ ജൂണ്‍ ആദ്യ വാരത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നു.

ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു പ്രധാന മതമാണ് ഹിന്ദുമതം, അതിനാല്‍ 1,60,650 ലധികം ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. നിധിയുടെ കലവറകള്‍ നിറഞ്ഞ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രമാണത്.

ആയുര്‍വേദത്തിന്റെ പറുദീസ
ആയുര്‍വേദത്തെ പാരമ്പര്യ ചികിത്സാ രീതിയായി കണക്കാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ റിസോര്‍ട്ടായ സോമതീരത്തിന്റെ ആസ്ഥാനമാണിത്. ആയുര്‍വേദ ചികിത്സകള്‍ക്കായി വിദേശികള്‍ പോലും കേരളത്തില്‍ പതിവായി എത്താറുണ്ട്.

ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം
സ്ത്രീകളുടെയും പുരുഷന്റെയും അനുപാതം 0.99 ല്‍ കൂടുതലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. പോണ്ടിച്ചേരിയും കേരളത്തോടൊപ്പം ഈ ്സ്ഥാനത്ത് നില്ക്കുന്നു. കേരളത്തില്‍ 1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകളാണുള്ളത്. ഇത് ദേശീയ കണക്കായ 0.940 നെക്കാള്‍ ഉയര്‍ന്നത്.

ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്ന സ്ഥാനം
രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ 20% ഉപയോഗിക്കുന്നതും കേരളത്തിലെ ജനങ്ങളാണ്.

ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക്
2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. മൊത്തം രാജ്യത്തെ സാക്ഷരതാ നിരക്കാണെങ്കില്‍ 74.04 ശതമാനവും. കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സാക്ഷരതാ നിരക്ക് 97.17 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ പത്തനംതിട്ടയിലാണ് കൂടുതല്‍, 97.42 ശതമാനം.

ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന സംസ്ഥാനം
വിവിധ മതങ്ങളുടെ കേന്ദ്രം കൂടിയാണ് കേരളം. വിവിധ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഐക്യത്തിലും സമാധാനത്തിലും ഒരുമിച്ച് ജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി കേരളം നിലനില്ക്കുന്നു. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം.

സുഗന്ധവ്യഞ്ജനങ്ങളുടെ കേന്ദ്രം
മഞ്ഞള്‍, കറുവപ്പട്ട, അശ്വഗന്ധ, ബ്രഹ്മി, ഏലം, കുരുമുളക് തുടങ്ങിയ ഔഷധ ഗുണങ്ങളുള്ള സസ്യങ്ങള്‍ കേരളത്തില്‍ ധാരാളമായി കാണപ്പെടുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ നാട് കൂടിയാണ് കേരളം. കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. വിദേശരാജ്യങ്ങളില്‍പ്പോലും പ്രശസ്തിയാര്‍ജ്ജിച്ചതാണ് കേരളത്തിലെ തേയില, ഏലം, കുരുമുളക് തുടങ്ങിയവ.

ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ലോകത്ത് റബ്ബര്‍ ഉത്പാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം റബ്ബറിന്റെ 90 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ 5.45 ഹെക്ടര്‍ ഭൂമി റബ്ബര്‍ കൃഷിക്ക് ഉപയോഗിക്കുന്നു. ഭൂപ്രകൃതി കനിഞ്ഞ് സമ്മാനിച്ചതാണ് ഈ നേട്ടം.

വിദ്യാഭ്യാസ പരിഷ്കരണ ബില്ലുകള്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനം
കേരളത്തിന്റെ നട്ടെല്ലാണ് സാക്ഷരത. നാടിന്റെ വികസനത്തിന്റെ അനിവാര്യ ഘടകമായി സാക്ഷരത കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ പരിഷ്കരണ ബില്ലുകള്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ വിദ്യാഭ്യാസ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ജോസഫ് മുണ്ടശേരിയാണ്.

കേരവൃക്ഷങ്ങളുടെ നാട്
കേരളത്തില്‍ ഏകദേശം 7.70 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലം തെങ്ങ് കൃഷിക്കായി ഉപയോഗിക്കുന്നു. തേങ്ങ ഉത്പാദനം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളം എന്ന പേര് പോലും ഈ ഒരു പ്രസിദ്ധിയില്‍ നിന്ന് ഉയര്‍ത്തിയെടുത്തതാണ്. 'കേര' എന്നാല്‍ തെങ്ങ് എന്നാണ് അര്‍ത്ഥം.

100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ സംസ്ഥാനം
കേരളത്തിലെ സ്കൂളുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ), ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഐ.സി.എസ്.ഇ), കേരള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് അല്ലെങ്കില്‍ നിയോസ് എന്നിവയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. സാക്ഷരതാ പദ്ധതിയായ അതുല്യത്തിലൂടെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ സംസ്ഥാനമായി 2016 ജനുവരിയില്‍ കേരളം മാറി.

ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്
രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം (എസ്ആര്‍എസ്) സര്‍വേ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് ആയിരം ജനനങ്ങളില്‍ 10 ആണ്.

ആളോഹരി മദ്യപാനത്തില്‍ ഉയര്‍ന്ന നിരക്ക്
നല്ല വാര്‍ത്തകള്‍ക്കിടയില്‍ അല്പം നിറം മങ്ങിയ ഒരു പ്രശസ്തി കൂടി കേരളത്തിനു സ്വന്തമാണ്. പ്രതിവര്‍ഷം ഒരാള്‍ 8 ലിറ്ററിലധികം മദ്യം ഉപയോഗിക്കുന്ന നാടാണ് കേരളമെന്ന് ബിബിസി പഠനം പറയുന്നു. പ്രതിശീര്‍ഷ ഉപഭോഗം പഞ്ചാബിനേക്കാളും ഹരിയാനയേക്കാളും കൂടുതലാണ്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് (കെ.എസ്.ബി.സി) നടത്തുന്ന 337 ഓളം മദ്യക്കടകള്‍ കേരളത്തിലുണ്ട്.

ആദ്യത്തെ മുസ്ലിം പള്ളിയും ചര്‍ച്ചും
എ.ഡി 52ല്‍ യേശുക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരില് ഒരാളായ സെന്റ് തോമസാണ് പാലയൂരിലെ സെന്റ് തോമസ് സിറോമലബാര്‍ കത്തോലിക്കാ പള്ളി സ്ഥാപിച്ചത്. എ ഡി 629 ല്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കേരളത്തിലെ കൊടുങ്ങല്ലൂരിലെ മേത്തലയിലെ ചേരമാന്‍ ജുമാ മസ്ജിദാണ്. മാലിക് ദീനറാണ് ഇത് നിര്‍മ്മിച്ചത്. കൊച്ചിയിലുള്ള പരദേശി സിനഗോഗാണ് ഏറ്റവും പഴയ സജീവ സിനഗോഗ്. കൊച്ചി ജൂത സമൂഹത്തിലെ ഏഴ് സിനഗോഗുകളില്‍ ഒന്നാണിത്. 1567 ല്‍ നിര്‍മ്മിച്ചതാണിത്.

ഇന്ത്യയിലെ ആദ്യത്തെ കയര്‍ ഫാക്ടറി
മൊത്തം ആഗോള കയര്‍ കയറ്റുമതിയുടെ 60% വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ കയര്‍ ഫാക്ടറി 1859 ല്‍ ആലപ്പുഴയിലാണ് ആരംഭിച്ചത്.

ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം
ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം 64 വര്‍ഷവും അമേരിക്കയിലേത് 77 വര്‍ഷവുമാണ്. എന്നാല്‍ കേരളത്തില്‍ 75 വര്‍ഷമാണ് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം.

ലോകത്തിലെ ഏറ്റവും പഴയ തേക്ക് മരങ്ങള്‍
മലപ്പുറത്തെ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന് 2.31 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് മരങ്ങള്‍ ഇവിടെയുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാര്‍ ജില്ലയുടെ കളക്ടറായിരുന്ന കൊനോലിയാണ് 1840 കളില്‍ നിലമ്പൂര്‍ പട്ടണത്തിന് ചുറ്റും തോട്ടം സ്ഥാപിച്ചത്. ഈ പ്രദേശത്ത് നട്ട ആദ്യത്തെ തേക്ക് മരമാണ് കന്നിമരം. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കും ഇതുതന്നെ.

ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം
2016 ഫെബ്രുവരിയില്‍ ഇന്ത്യയുടെ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി കേരളത്തിന് നല്കി. 100% മൊബൈല്‍ കണക്റ്റിവിറ്റിയും 75% ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമുള്ള രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം സാക്ഷരതയുള്ളത് കേരളത്തിലാണ്. നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് പ്രോഗ്രാമിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കീഴില്‍ ഗ്രാമങ്ങളും പഞ്ചായത്ത് സംവിധാനങ്ങളും ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണിത്. മൊബൈല്‍ ഉപയോഗത്തിന്റെ ഉയര്‍ന്ന നിരക്ക് കൂടാതെ, ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോക്താക്കളും പ്രവര്‍ത്തന ബാങ്ക് അക്കൗണ്ടുകളും കേരളത്തിലുണ്ട്.

ലോകത്തിലെ ആദ്യത്തെ ശിശു സൗഹാര്‍ദ്ദ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ ശിശു സൗഹാര്‍ദ്ദ സംസ്ഥാനമാണ് കേരളം. 2002 ഓഗസ്റ്റിലാണ് ഈ പദവി കേരളത്തിനു ലഭിച്ചത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും സ്പോണ്സര് ചെയ്ത ബേബി ഫ്രണ്ട്ലി സംരംഭം 1992 ല്‍ ആരംഭിക്കുകയും 1993 ല്‍ കേരളത്തില്‍ അംഗീകരിക്കുകയും ചെയ്തു. ആരോഗ്യകരമായ വികസനം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ മുലയൂട്ടല്‍ രീതികളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആശുപത്രികള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും പരിശീലനം നല്കുന്നു. 80 ശതമാനം ആശുപത്രികളും സ്വകാര്യമേഖലയുള്‍പ്പെടെ സംസ്ഥാനത്ത് ശിശു സൗഹാര്‍ദ്ദപരമാണ്.



Click it and Unblock the Notifications