Just In
- 1 hr ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 2 hrs ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 3 hrs ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
- 4 hrs ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
Don't Miss
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ വിചിത്രകാരണം അവിഹിതം
വളര്‍ത്തുനായ്ക്കള്‍ ഇന്ന് ഉപേക്ഷിക്കപ്പെടുന്ന പ്രവണത വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പല കാരണങ്ങള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും നായ്ക്കളെ ഉപേക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വളരെ വിചിത്രമായ ഒരു കാരണം കൊണ്ട് വളര്‍ത്തു നായയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഇത്തരം ഒരു അവസ്ഥയില്‍ പോമറേനിയന്‍ വിഭാഗത്തില്‍ പെട്ട മൂന്ന് വയസ്സുള്ള നായയേും അതോടൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്.
Most read: ഒരിക്കലും പിരിയാത്ത പ്രണയമെങ്കില്‍ കൈരേഖ ഇങ്ങനെ
വളര്‍ത്തു മൃഗങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ താന്‍ വളര്‍ത്തിയ നായക്ക് അവിഹിതബന്ധം ഉണ്ടെന്ന വിചിത്ര കാരണം കൊണ്ടാണ് തിരുവനന്തപുരത്ത് ഒരു മാര്‍ക്കറ്റില്‍ നായ്ക്കുട്ടിയെ ഉപേക്ഷിച്ചിരിക്കുന്നത്. ആ ഉടമയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകവുമായി പങ്കുവെച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്.
മൂന്ന് വയസ്സ് പ്രായം
മൂന്ന് വയസ്സ് മാത്രം പ്രായമുള്ള നല്ലൊരു പോമറേനിയന്‍ പട്ടിക്കുട്ടിയെയാണ് വിചിത്രമായ ഇത്തരത്തിലൊരു കാരണത്തിന്റെ പേരില്‍ ഉടമ ഉപേക്ഷിച്ചിരിക്കുന്നത്. ഉപേക്ഷിച്ചതിനു പുറമേ നായയെ ഉപേക്ഷിച്ചതിന്റെ തൊട്ടടുത്തായി തന്നെ ഒരു കുറിപ്പും ഉടമ വെച്ചിട്ടുണ്ടായിരുന്നു. ഇതിലാണ് നായയെ ഉപേക്ഷിക്കുന്നതിനുള്ള കാരണം എത്ര വിചിത്രവും സഹതാപം തോന്നുന്നതുമാണെന്ന് പുറം ലോകം അറിഞ്ഞത്.
കുറിപ്പ് ഇങ്ങനെ
'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം, അമിതമായി ഭക്ഷണം ആവശ്യമില്ല, രോഗങ്ങള്‍ ഒന്നും തന്നെ ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. മൂന്ന് വര്‍ഷമായിട്ടും ആരേയും കടിച്ചിട്ടില്ല. പാല്, ബിസ്ക്കറ്റ്, പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്' എന്നായിരുന്നു.
വളര്ത്തുപട്ടിയെന്ന് മനസ്സിലാക്കി
കഴുത്തില്‍ കണ്ടെത്തിയ ബെല്‍റ്റാണ് വളര്‍ത്തു പട്ടിയാണ് ഇതെന്ന് മനസ്സിലാക്കാന്‍ സഹായിച്ചത്. എന്നാല്‍ ഭക്ഷണം കൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും പട്ടി ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. അതിന് ശേഷമാണ് നാട്ടുകാരെല്ലാവരും ചേര്‍ന്ന് മൃഗങ്ങള്‍ക്കുള്ള സംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സിനെ അറിയിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തി പട്ടിയെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.
വിമര്‍ശിച്ച് കമന്റുകള്‍
ഉടമയുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ച് ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. സദാചാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പലരും പറയുന്നത്. നായകള്‍ തമ്മില്‍ അവിഹിത ബന്ധം എന്നാരോപിച്ച ഈ വ്യക്തിയുടെ മാനസിക നില തന്നെ പ്രശ്നത്തിലാണ് എന്നാണ് മറ്റൊരു കമന്റ്. എന്തായാലും നായയെ ഉപേക്ഷിച്ച സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നായയുടെ ഈ ഉടമ. ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പലരും.