Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ വിചിത്രകാരണം അവിഹിതം
വളര്‍ത്തുനായ്ക്കള്‍ ഇന്ന് ഉപേക്ഷിക്കപ്പെടുന്ന പ്രവണത വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പല കാരണങ്ങള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും നായ്ക്കളെ ഉപേക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വളരെ വിചിത്രമായ ഒരു കാരണം കൊണ്ട് വളര്‍ത്തു നായയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഇത്തരം ഒരു അവസ്ഥയില്‍ പോമറേനിയന്‍ വിഭാഗത്തില്‍ പെട്ട മൂന്ന് വയസ്സുള്ള നായയേും അതോടൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്.
വളര്‍ത്തു മൃഗങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ താന്‍ വളര്‍ത്തിയ നായക്ക് അവിഹിതബന്ധം ഉണ്ടെന്ന വിചിത്ര കാരണം കൊണ്ടാണ് തിരുവനന്തപുരത്ത് ഒരു മാര്‍ക്കറ്റില്‍ നായ്ക്കുട്ടിയെ ഉപേക്ഷിച്ചിരിക്കുന്നത്. ആ ഉടമയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറംലോകവുമായി പങ്കുവെച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്.

മൂന്ന് വയസ്സ് പ്രായം
മൂന്ന് വയസ്സ് മാത്രം പ്രായമുള്ള നല്ലൊരു പോമറേനിയന്‍ പട്ടിക്കുട്ടിയെയാണ് വിചിത്രമായ ഇത്തരത്തിലൊരു കാരണത്തിന്റെ പേരില്‍ ഉടമ ഉപേക്ഷിച്ചിരിക്കുന്നത്. ഉപേക്ഷിച്ചതിനു പുറമേ നായയെ ഉപേക്ഷിച്ചതിന്റെ തൊട്ടടുത്തായി തന്നെ ഒരു കുറിപ്പും ഉടമ വെച്ചിട്ടുണ്ടായിരുന്നു. ഇതിലാണ് നായയെ ഉപേക്ഷിക്കുന്നതിനുള്ള കാരണം എത്ര വിചിത്രവും സഹതാപം തോന്നുന്നതുമാണെന്ന് പുറം ലോകം അറിഞ്ഞത്.

കുറിപ്പ് ഇങ്ങനെ
'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം, അമിതമായി ഭക്ഷണം ആവശ്യമില്ല, രോഗങ്ങള്‍ ഒന്നും തന്നെ ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. മൂന്ന് വര്‍ഷമായിട്ടും ആരേയും കടിച്ചിട്ടില്ല. പാല്, ബിസ്ക്കറ്റ്, പച്ചമുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്' എന്നായിരുന്നു.

വളര്ത്തുപട്ടിയെന്ന് മനസ്സിലാക്കി
കഴുത്തില്‍ കണ്ടെത്തിയ ബെല്‍റ്റാണ് വളര്‍ത്തു പട്ടിയാണ് ഇതെന്ന് മനസ്സിലാക്കാന്‍ സഹായിച്ചത്. എന്നാല്‍ ഭക്ഷണം കൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും പട്ടി ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. അതിന് ശേഷമാണ് നാട്ടുകാരെല്ലാവരും ചേര്‍ന്ന് മൃഗങ്ങള്‍ക്കുള്ള സംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സിനെ അറിയിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തി പട്ടിയെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.

വിമര്‍ശിച്ച് കമന്റുകള്‍
ഉടമയുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ച് ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. സദാചാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പലരും പറയുന്നത്. നായകള്‍ തമ്മില്‍ അവിഹിത ബന്ധം എന്നാരോപിച്ച ഈ വ്യക്തിയുടെ മാനസിക നില തന്നെ പ്രശ്നത്തിലാണ് എന്നാണ് മറ്റൊരു കമന്റ്. എന്തായാലും നായയെ ഉപേക്ഷിച്ച സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നായയുടെ ഈ ഉടമ. ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പലരും.



Click it and Unblock the Notifications
