Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍.. ഫോട്ടോഷൂട്ട്
മാറുന്ന കേരളത്തിന്റെ രണ്ടാമത്തെ അടയാളമായി ഒരു ഗേ ദമ്പതികള്‍. നിവേദ്, റഹിം എന്നിവരാണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കൈയടികള്‍ നേടുന്നതിനിടെ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നും ഇവരറിയിച്ചു കഴിഞ്ഞു. നികേഷ്, സോനു എന്നിവരാണ് കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികള്‍.

കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍.. ഫോട്ടോഷൂട്ട്
സ്വവര്‍ഗ വിവാഹങ്ങള്‍ മറ്റേതൊരു കല്യാണത്തെയും പോലെയാണും അവ തികച്ചും സാധാരണമാണെന്നും തിരിച്ചറിയുന്ന കാലത്താണ് നമ്മള്. കേരളത്തില്‍ ഇത്തരത്തില്‍ യോജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സന്ദേശമായി മാറി ഈ ഫോട്ടോഷൂട്ട്.

കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍.. ഫോട്ടോഷൂട്ട്
ഇത് വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നമ്മുടെ സമൂഹത്തിലെ ആളുകള്‍ക്കും ഇത് സാധ്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്നും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന നിവേദ് അറിയിച്ചിട്ടുണ്ട്. വിദേശത്ത് ടെലികോം എന്‍ജിനിയറാണ് റഹിം.

കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍.. ഫോട്ടോഷൂട്ട്
ഗേ ദമ്പതികളുടെ റൊമാന്റിക് ഫോട്ടോഷൂട്ട് രണ്ട് ഭാഗങ്ങളായാണ് പകര്‍ത്തിയിട്ടുള്ളത്. ഒന്ന് അവരുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പവും മറ്റൊന്ന് പ്രകൃതിയുടെ പശ്ചാത്തലത്തിലും. ഫെയ്സ്ബുക്കില്‍ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ആശംസകളറിയിച്ച് കമന്റിട്ടത്. ധാരാളം പേര് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍.. ഫോട്ടോഷൂട്ട്
2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 377 ഭാഗികമായി റദ്ദാക്കി ഹോമോസെക്ഷ്യാലിറ്റി നിയമവിധേയമാക്കിയത്. കേരളത്തില്‍ പരസ്യമായി വിവാഹിതരാകുന്ന രണ്ടാമത്തെ സ്വവര്‍ഗ്ഗ ദമ്പതികളാകാന്‍ തയാറെടുക്കുകയാണ് നിവേദും റഹിമും.
Image courtesy : social media



Click it and Unblock the Notifications
