Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
പുതുവര്‍ഷത്തില്‍ കലണ്ടര്‍ തൂക്കുമ്പോള്‍ വാസ്തു ശ്രദ്ധിക്കാം: ദിശപ്രധാനം
കലണ്ടര്‍ എത്രത്തോളം ഉപകാരപ്പെട്ടതാണ് എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. എത്രയൊക്കെ മൊബൈലും മറ്റും ഉണ്ടെങ്കിലും നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും ആശ്രയിക്കുന്നത് കലണ്ടറിനെ തന്നെയാണ്. വര്‍ഷങ്ങളായി നമ്മുടെ ചുവരില്‍ തൂങ്ങിക്കിടക്കുന്ന കലണ്ടറുകള്‍ ഉണ്ടായിരിക്കും. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പഴയതിനെ എടുത്ത് മാറ്റാതെ പുതിയ കലണ്ടര്‍ തൂക്കുന്നവരായിരിക്കും നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ കലണ്ടര്‍ വീട്ടില്‍ തൂക്കുമ്പോഴും ചെറിയ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതില്‍ ഒന്നാണ് വാസ്തുപ്രകാരമുള്ള ദിക്ക്.

കാരണം വീട്ടില്‍ ഏതൊക്കെ കാര്യങ്ങള്‍ ഏതൊക്കെ ദിക്കില്‍ വെക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിന് വാസ്തുവില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവും വീടുകളില്‍ കലണ്ടര്‍ തൂക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് അധികം ആരും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഇനിമുതല്‍ കലണ്ടര്‍ തൂക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കലണ്ടര്‍ തൂക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ വീട്ടില്‍ കലണ്ടര്‍ തൂക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കലണ്ടറിലെ ചിത്രങ്ങള്‍. ഉണങ്ങിയ മരങ്ങള്‍, ചെടികള്‍ , പൂവുകള്‍, എന്നിവയുടെ ചിത്രങ്ങള്‍ കലണ്ടറില്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം . വാസ്തുപ്രകാരം ഇവ വീട്ടില്‍ നിന്ന് സമാധാനത്തേയും സന്തോഷത്തേയും ഇല്ലാതാക്കും എ്ന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന ഘടകങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു എന്നാണ് പറയുന്നത്.

ചിത്രങ്ങള്‍ പ്രധാനം
കലണ്ടറില്‍ കരയുന്നവരുടേയോ ദു:ഖിച്ച് ഇരിക്കുന്നവരുടേയോ ചിത്രങ്ങള്‍ ഉണ്ടാവരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്മര്‍ദ്ദവും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. മാത്രമല്ല വീട്ടില്‍ പിരിമുറുക്കമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു എന്നും പറയുന്നു. ജീവിതത്തില്‍ പിരിമുറുക്കും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലവും വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രശ്നങ്ങളും നിലനിര്‍ത്തുന്നതിന് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

പുതിയ കലണ്ടറും പഴയ കലണ്ടറും
പലരുടേയും ശീലമാണ് പുതിയ കലണ്ടര്‍ എപ്പോഴും പഴയ കലണ്ടറിന് മുകളില്‍ വെക്കുകക എന്നത്. എന്നാല്‍ അത് വളരെ മോശമായ ഒരു രീതിയാണ് എന്ന് മാത്രമല്ല ഇത് വീട്ടില്‍ വാസ്തുപ്രകാരം നിഷേധാത്മകത കൊണ്ട് വരുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക അസ്വസ്ഥതകളും ഇത് മൂലം ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കി വിടുന്നതാണെങ്കിലും വാസ്തുപ്രകാരം വളരെ പ്രധാനപ്പെട്ടതാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

പഴയ കലണ്ടര്‍ സൂക്ഷിക്കുന്നത്
പുതിയ കലണ്ടര്‍ തൂക്കി കഴിയുമ്പോള്‍ പലരും പഴയ കലണ്ടര്‍ അവിടെ നിന്ന് മാറ്റിയാലും പലരും അത് വീട്ടില്‍ നിന്ന് മാറ്റുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും കുടുംബത്തില്‍ അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും. അപ്പോള്‍ ഇനി പുതിയ കലണ്ടര്‍ തൂക്കുമ്പോള്‍ പഴയ കലണ്ടറിനെ വീട്ടില്‍ നിന്ന് തന്നെ പൂര്‍ണമായും മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വാസ്തുപ്രകാരം പ്രധാനപ്പെട്ടത് തന്നെയാണ്.

കീറിയ കലണ്ടര്‍ വേണ്ട
പലരും ചെയ്യുന്നതാണ് അത്യാവശ്യമായി എന്തെങ്കിലും എഴുതുന്നതിനും മറ്റുമായി കലണ്ടര്‍ കീറിയെടുക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല എന്നതാണ്. കീറിയതോ അല്ലെങ്കില്‍ മുറിച്ചതോ ആയ കലണ്ടര്‍ വീട്ടില്‍ തൂക്കുന്നത് അശുഭഫലങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം. കലണ്ടറിന്റെ നിറത്തിലും വളരെയധികം ശ്രദ്ധിക്കണം. നീല, ചുവപ്പ്, പച്ചച എന്നീ നിറങ്ങളില്‍ ഉള്ള കലണ്ടര്‍ വീട്ടില്‍ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വാസ്തുപ്രകാരം നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും അത് വഴി വാസ്തുപ്രകാരമുള്ള ദോഷങ്ങള്‍ മാറ്റുന്നതിനും ഇത് കാരണമാകുന്നു.

ദിക്ക് പ്രധാനം
വാസ്തുശാസ്ത്ര പ്രകാരം കലണ്ടര്‍ സ്ഥാപിക്കുമ്പോള്‍ ദിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കലണ്ടര്‍ സ്ഥാപിക്കുമ്പോള്‍ അത് വീടിന്റെ കിഴക്ക് വശത്ത് സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഐശ്വര്യവും പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നു. കലണ്ടര്‍ പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുന്നതും നല്ലതാണ്. എന്നാല്‍ ഏറ്റവും ഉത്തമ ദിക്കായി പറയുന്നത് കിഴക്കാണ്. പടിഞ്ഞാറ് വശത്ത് സ്ഥാപിക്കുന്നതിലൂടെ അത് നിങ്ങള്‍ ചെയ്യാന്‍ ബാക്കി വെച്ചതോ അല്ലെങ്കില്‍ മുടങ്ങിക്കിടക്കുന്നതോ ആയ ജോലി പൂര്‍ത്തീകരിക്കുന്നതിന് കാരണമാകുന്നു. ഇത് മാത്രമല്ല അത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു. കൂടാതെ വടക്ക് ദിശയിലാണ് കലണ്ടര്‍ സ്ഥാപിക്കുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


