Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വീട്ടില്‍ ഐശ്വര്യം നിറയാന്‍ ആ ചിത്രം
വീട്ടില്‍ ഐശ്വര്യം നിറയാന്‍ ആ ചിത്രം
നമ്മുടെ വീട്ടില്‍ ഐശ്വര്യവും സമാധാനവുമെല്ലാം നിറയണമെന്നായിരിയ്ക്കും, നാം ആഗ്രഹിയ്ക്കുക. ഇതിനായി പല വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരുണ്ട്. ഇതിനായി പറയുന്ന പല വിശ്വാസ ശാഖകളുമുണ്ട്.
വീട്ടില്‍ ചില പ്രത്യേക ചിത്രങ്ങള്‍ വയ്ക്കുന്നത് നല്ലതും ചിലതു ദോഷവുമാണെന്നു പറയാം. വാസ്തു പ്രകാരം നല്ലതും മോശവും വരുത്തുന്ന ചിത്രങ്ങളുമുണ്ട്.
ചില ചിത്രങ്ങള്‍ ചില പ്രത്യേക രീതിയില്‍ സൂക്ഷിയ്ക്കുന്നത് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവുമെല്ലാം വരുത്തുമെന്നു വേണം, പറയുവാന്‍. ഇത്തരം ചിത്രങ്ങളെക്കുറിച്ചറിയൂ,

കുടുംബ ചിത്രങ്ങള്‍
വീടിന്റെ തെക്കേ ഭിത്തിയില്‍ കുടുംബ ചിത്രങ്ങള്‍ തൂക്കുന്നതു നല്ലതാണ്. പര്‍വ്വതങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും ഇവിടെ സൂക്ഷിയ്ക്കുന്നതു ഗുണം നല്‍കും. വീടിന്റെ പടിഞ്ഞാറേ ഭിത്തിയില്‍ കുട്ടികളുടെ ചിത്രങ്ങള്‍ നല്ലതാണ്. ഇത് പുതിയ അവസരങ്ങള്‍ കുടുംബത്തിനു നല്കാന് സഹായിക്കും.

ഫോട്ടോകള്‍ വയ്ക്കാന്‍
ഫോട്ടോകള്‍ വയ്ക്കാന്‍ കിഴക്ക്, തെക്കു ദിശ ഏറെ ഉത്തമമാണ്. ഇത് സൂര്യനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ദിക്കില്‍ പൂക്കള്‍, സ്ത്രീ എന്നിങ്ങനെയുളള ചിത്രങ്ങള്‍ നല്ലതാണ്.

കിടപ്പു മുറിയില്‍
കിടപ്പു മുറിയില്‍ പ്രണയവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സൂക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദാമ്പത്യത്തിന് ഗുണം നല്കുമെന്നു വേണം, പറയുവാന്‍. പക്ഷികളുടെ ചിത്രങ്ങള്‍, യാത്രകളുടെ ചിത്രങ്ങള്‍, ദമ്പതിമാരുടെ ചിത്രങ്ങള്‍ എന്നിവ ഇവിടെ ഗുണം ചെയ്യും.

വെള്ളം ഒഴുകുന്ന രീതിയിലെ ചിത്രങ്ങള്‍
വെള്ളം ഒഴുകുന്ന രീതിയിലെ ചിത്രങ്ങള്‍, ജല സ്രോതസിന്റെ ചിത്രങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇവ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്.

ചാടുന്ന കുതിരകളുടെ ചിത്രങ്ങള്‍
വീട്ടില്‍ ചാടുന്ന കുതിരകളുടെ ചിത്രങ്ങള്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണെന്നു വേണം, പറയുവാന്‍. വാസ്തു ശാസ്ത്ര പ്രകാരം ഇവ വിജയം, ശക്തി, ഉയര്‍ച്ച എന്നിവ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇവ തെക്കേ ഭിത്തിയില്‍ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ ജനലുകള്‍ക്ക് എതിരെയുളള ഭിത്തികളില്‍ വയ്ക്കരുത്. വാതില്‍, വാഷ്റൂം, അടുക്കള എന്നിവയ്ക്ക് അടുത്തും ജനലുകള്‍ക്ക് എതിരെയുളള ഭിത്തികളിലും ഇവ വയ്ക്കരുത്.

യുദ്ധം, ദുരന്തം, ദുഖം
യുദ്ധം, ദുരന്തം, ദുഖം എന്നിങ്ങനെയുളള ചിത്രങ്ങള്‍ ചുവരില്‍ വയ്ക്കരുത്. കുട്ടികളുടെ ചിത്രം വയ്ക്കാമെങ്കിലും കരയുന്ന കുട്ടികളുടെ ചിത്രം വയ്ക്കരുത്. ഇവയെല്ലാം നെഗറ്റീവ് ഊര്‍ജം കൊണ്ടു വരുന്നവയാണ്. കണ്ണീരിന്റെയോ കരയുന്നതോ ആയ യാതൊരു ചിത്രങ്ങളും ഇവിടെ വയ്ക്കരുത്. ഇത് ദോഷം വരുത്തുന്ന ഒന്നാണ്.

ദൈവങ്ങളുടെ ചിത്രങ്ങള്‍
ദൈവങ്ങളുടെ ചിത്രങ്ങള്‍ വയ്ക്കാം. എന്നാല്‍ ഇവ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്. വെണ്ണക്കണ്ണന്, രാധാകൃഷ്ണന് എന്നിവയെല്ലാം വീടിന് പൊസറ്റീവ് ഊര്‍ജം നല്കുന്ന ചിത്രങ്ങളാണ്.



Click it and Unblock the Notifications
