Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കട്ടിലിനടിയില്‍ 21ദിവസം ഇതു വച്ചാല്‍ സമ്പത്തു വരും
കട്ടിലിനടിയില്‍ 21ദിവസം ഇതു വച്ചാല്‍ സമ്പത്തു വരും
ജീവിതത്തില്‍ ധനവും ഐശ്വര്യവുമെല്ലാം തേടി നടക്കുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ചും ധനം. ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് മിക്കവാറും പേരും. പണമുള്ളവര്‍ ഇരട്ടിപ്പിയ്ക്കാനുള്ള ഓട്ടത്തിലും ഇല്ലാത്തവര്‍ ഉണ്ടാക്കാനുള്ള ഓട്ടത്തിലുമെന്നു പറഞ്ഞാല്‍ തെറ്റില്ല.
പണമുണ്ടാകാന്‍, ഐശ്വര്യമുണ്ടാകാന്‍, അഭിവൃദ്ധിയും നന്മയുമുണ്ടാകാന് വിശ്വാസങ്ങളെ കൂട്ടു പിടിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പല നല്ല കര്‍മങ്ങളും മോശം കര്‍മങ്ങളും ചെയ്യുന്നവരുമുണ്ട്.
ധനവും ഐശ്വര്യവുമുണ്ടാകാന്‍ ഇത്തരത്തില്‍ ചെയ്യാവുന്ന ഒരു നല്ല കര്‍മത്തെ കുറിച്ചറിയൂ. വളരെ നിസാരമായി നമുക്കു ചെയ്യാവുന്ന ഒന്നാണിത്.

മഞ്ഞള്‍ വെള്ളം, ചീനക്കാരം, ചുവന്ന കുങ്കുമം
മഞ്ഞള്‍ വെള്ളം, ചീനക്കാരം, ചുവന്ന കുങ്കുമം എന്നിവയാണ് ഇതിനായി വേണ്ടത്. ഇതില്‍ ഏതെങ്കിലും ഒന്നു ചെയ്താല്‍ മതിയാകും. മഞ്ഞള്‍ പൊതുവെ പൂജാ സംബന്ധിയായ കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. കുങ്കുമവും ഇത്തരത്തില്‍ ഒന്നു തന്നെയാണ്. പൂജാകാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നവയെന്നു വേണം, പറയുവാന്‍. ചീനക്കാരം കടകളില്‍ നിന്നും വാങ്ങുവാന്‍ ലഭിയ്ക്കുന്ന ഒന്നാണ്.

മഞ്ഞള്‍
മഞ്ഞള്‍ നല്ല ശുദ്ധമായ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഈ ഗ്ലാസോ അല്ലെങ്കില്‍ പാത്രമോ ചെമ്പിന്റേതായാല് കൂടുതല്‍ നല്ലതാണ്. ഇത്തരം പാത്രത്തില്‍ മഞ്ഞള്‍ വെള്ളം തയ്യാറാക്കുക.

ചീനക്കാരം
100 ഗ്രാം ചീനക്കാരം വാങ്ങുക. ഇത് അങ്ങാടിക്കടകളില്‍ നിന്നും വാങ്ങാന്‍ ലഭിയ്ക്കുന്ന ഒന്നാണ്. ചൈനയില്‍ നിന്നുള്ളതായതു കൊണ്ടാണ് ഇത് ചീനക്കാരം എന്നറിയപ്പെടുന്നത്. വെളുത്ത നിറത്തിലാണ് ഇതു കാണപ്പെടുന്നത്.ഇതാണ് മറ്റൊരു മാര്‍ഗം.

കുങ്കുമവും
കുങ്കുമവും മൂന്നു മാര്‍ഗങ്ങളില്‍ ഒന്നാണ്.
. ഇത് പായ്ക്കറ്റില്‍ ഉള്ളതായാല്‍ മതി. പായ്ക്കറ്റില്‍ പായ്ക്കു ചെയ്ത കുങ്കുമം. പല നിറത്തിലും കുങ്കുമം ലഭിയ്ക്കുമെങ്കിലും ചുവന്ന നിറത്തിലെ കുങ്കുമമാണ് ഇതു ചെയ്യുവാന്‍ ഏറെ ഉത്തമം. കുങ്കുമം ഒരു ചെമ്പുപാത്രത്തില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ഏതെങ്കിലും ഒന്ന്
മഞ്ഞള്‍ വെള്ളം, ചീനക്കാരം, കുങ്കുമം എന്നിവയില്‍ ഏതെങ്കിലും ഒന്ന് നാം കിടക്കുന്ന കട്ടിലിനടിയില്‍ വയ്ക്കുക. ഇത് തുടര്‍ച്ചയായി 21 ദിവസം വയ്ക്കുക. ആരുടേയും ദൃഷ്ടിയില് പെടാത്ത വിധത്തിലാകണം, വയ്ക്കേണ്ടത്. ഒരേ വസ്തുക്കള്‍ തന്നെ വച്ചാല്‍ മതിയാകും. 21 ദിവസം കഴിഞ്ഞാല്‍ ഇത് എടുത്ത് വീടിനു പുറത്ത് ഒഴിഞ്ഞ സ്ഥലത്തു കളയാം. അല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി കളയാം.

വെള്ളി, ചൊവ്വ ദിവസങ്ങളില്‍
ഇത് വെള്ളി, ചൊവ്വ ദിവസങ്ങളില്‍ മദ്ധ്യാഹ്നത്തിലാണ് ചെയ്യേണ്ടത്. അതായത് ഉച്ച കഴിഞ്ഞുള്ള സമയം. മുകളില്‍ പറഞ്ഞ മൂന്നു വഴികളില്‍ ഏതെങ്കിലും ഒന്നു മാത്രം ചെയ്താല്‍ മതിയാകും. മൂന്നും കൂടി ചെയ്യേണ്ടതില്ല. ഇത് സാമ്പത്തികമായി ഉയര്‍ച്ച നല്കുന്ന ഒന്നാണ്. സര്‍വ്വൈശ്വര്യവും ഇതു നല്‍കും. നമ്മുടെ വീട്ടിലും ജീവിതത്തിലും പൊസറ്റീവിറ്റി നിറയാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
