For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിമാന പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച അവിസ്മരണീയ ദിനം; കാര്‍ഗില്‍ വിജയദിനം

|

ഓരോ ഭാരതീയനും അഭിമാനം കൊള്ളാവുന്ന അവിസ്മരണീയ ദിനമാണ് ജൂലൈ 26. 1998-99 കാലഘട്ടത്തില്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ നമ്മുടെ രാജ്യം അവിസ്മരണീയ വിജയം നേടിയ ദിനമാണ് ഇത്. ഈ വിജയത്തിന്റെ ഓര്‍മ്മയ്ക്കായും യുദ്ധത്തില്‍ വീരമൃത്യു വരിച്ച സേനാനികളുടെ സ്മരണ പുതുക്കാനുമായി ജൂലൈ 26ന് രാജ്യം കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷിക്കുന്നു. ഭാരത മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലപറഞ്ഞ പാകിസ്ഥാന്‍ സൈന്യത്തേയും തീവ്രവാദികളെയും ശക്തമായ പോരാട്ടത്തിലൂടെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നേടിയതാണ് ഈ വിജയം. പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ രഹസ്യ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ വിജയ് അന്ന് ആഞ്ഞടിച്ചു.

Most read: ഒരു സ്റ്റേഡിയത്തിന്റെ വലിപ്പം!! ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്‍Most read: ഒരു സ്റ്റേഡിയത്തിന്റെ വലിപ്പം!! ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികില്‍

1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി, പാകിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ
ഉത്തരവ് അനുസരിച്ച് പാകിസ്ഥാന്‍ സൈനികര്‍ ഭീകരവാദികളുടെ വേഷത്തിലാണ് കാര്‍ഗിലിലെ തന്ത്രപ്രധാന മേഖലകളില്‍ നുഴഞ്ഞ്കയറിയത്. നുഴഞ്ഞ് കയറി കാര്‍ഗില്‍ മലനിരകളില്‍ നിലയുറപ്പിച്ച പാക്കിസ്ഥാന്‍ സൈനികര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളം ആയിരുന്നു. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ കൈവശപെടുത്തിയ പാക് പട്ടാളക്കാരെക്കുറിച്ച് ആട്ടിടയന്‍മാരാണ് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടി ഇന്ത്യ നല്‍കുകയായിരുന്നു.

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഇന്ത്യന്‍ സൈനികരുടെ ധീരതയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു. ജൂലായ് 14 ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി പ്രഖ്യാപിച്ചു. ജൂലായ് 26 നാണ് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഈ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യസ്നേഹികളായ 527 ധീരജവാന്‍മാരെയാണ്. ഇന്ത്യന്‍ സൈനികര്‍ ധീരമായി പോരാടി നേടിയ വിജയം രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ നമുക്ക് ശിരസ് നമിക്കാം. ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഷെയര്‍ ചെയ്യാവുന്നതാണ്.

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

രാവും പകലും രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് നാടിനെയും ജനങ്ങളെയും സംരക്ഷിക്കുന്ന ധീരരായ എല്ലാ യോദ്ധാക്കളെയും നമുക്ക് ആദരിക്കാം - എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

ഇന്ത്യന്‍ സായുധ സേനയുടെ ധീരമായ പരിശ്രമങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്ന ദിവസമാണ് കാര്‍ഗില്‍ വിജയ ദിവസം - കാര്‍ഗില്‍ വിജയ ദിവാസ ആശംസകള്‍

Most read:നഖത്തിലെ ഈ പാട് വെറുതേയല്ല; പറയുന്നത് നിങ്ങളുടെ ഭാവിMost read:നഖത്തിലെ ഈ പാട് വെറുതേയല്ല; പറയുന്നത് നിങ്ങളുടെ ഭാവി

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

നമ്മുടെ രാജ്യസേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സായുധ സേനയിലെ ധീരരായ എല്ലാ യോദ്ധാക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കാം - എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ ദിവാസം ആശംസിക്കുന്നു

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

ദേശീയപതാക പാറിപ്പറക്കുന്നത് കാറ്റിനാലല്ല, കാവല്‍ നില്‍ക്കുന്ന ഓരോ സൈനികന്റെയും അവസാന ശ്വാസത്താലാണത് - കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍.

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

മണ്ണോട് ചേര്‍ന്നിട്ടും മനസ്സില്‍ നിന്ന് വിട്ടൊഴിയാത്ത വീരന്‍മാരുടെ ദിവസം.. എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

ഇന്ന് കാര്‍ഗില്‍ വിജയ ദിവസം..മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനിക സഹോദരങ്ങള്‍ക്ക് ശതകോടി പ്രണാമം.

Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

നമ്മുടെ മനോഹരമായ രാജ്യം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കിയ വീരസേനാനികളെ ഈ വേളയില്‍ നമുക്ക് ഓര്‍ക്കാം - എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍ നേരുന്നു.

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഈ വേളയില്‍ നമ്മുടെ രാജ്യത്തിന്റെ സൈനിക സേവനങ്ങളുടെ അചഞ്ചലമായ ധീരത സ്മരിക്കാം - കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

നമ്മുടെ വീരനായകന്മാരുടെ നിസ്വാര്‍ത്ഥ സേവനത്തിന് അഭിവാദ്യം അര്‍പ്പിക്കുക. ജയ് ഹിന്ദ്.

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

നമ്മുടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ച പോരാളികളെ ഈ വേളയില്‍ ഞങ്ങള്‍ സ്മരിക്കുന്നു - എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ ദിവസ ആശംസകള്‍

Read more about: insync wishes ആശംസ
English summary

Kargil Vijay Diwas 2021: Wishes, messages, quotes, images, WhatsApp and Facebook status in Malayalam

Here we sharing the Kargil Vijay Diwas 2021 Wishes, image, greetings, Quotes, and WhatsApp status to share with your friends and family on this patriotic day in Malayalam.
X
Desktop Bottom Promotion