For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോഷ് ആപ്പ് ഒന്നാം വാര്‍ഷികത്തില്‍ #EkNumber ചലഞ്ചുമായി സോനു സൂദും മൗനി റോയിയും

|

പുത്തന്‍ ട്രെന്‍ഡുകളും പുതിയ മാറ്റങ്ങളുമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യയിലെ ട്രെന്‍ഡിംങ് ലെവലില്‍ തരംഗമായി മാറിയിരിക്കുകയാണ് ജോഷ് ആപ്പ്. ആപ്പിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അത് വളരെ വ്യത്യസ്തമായ രീതിയില്‍ തന്നെ ആഘോഷിക്കുന്നതിനാണ് തുടക്കമിട്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് അവരുടെ അവസരങ്ങളും പ്രതിഭയും തെളിയിക്കുന്നതിനുള്ള ഒരു ഇടമായി ജോഷ് ആപ്പ് മാറി എന്നത് തന്നെ ഈ ആപ്പിനെ നമുക്കിടയില്‍ അത്രത്തോളം പ്രിയപ്പെട്ടതാക്കുന്നു. ഇന്ത്യയിലെ നമ്പര്‍ 1 വീഡിയാ ആപ്പ് ആണ് ജോഷ്.

പ്രതിദിനം 2ബില്ല്യണ്‍ വീഡിയോകളാണ് ജോഷ് കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നത്. പുതുമയാര്‍ന്ന് അവതരണവും വ്യത്യസ്ത ആശയങ്ങളും തന്നെയാണ് ജോഷ് ആപ്പിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. 20000ത്തിലധികം കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സാന്നിധ്യവും ഇതിന് പിന്നിലുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. പുത്തന്‍ ആശയങ്ങളും രസകരമായ വീഡിയോകളും തന്നെയാണ് ഇതിന്റെ പ്രത്യേകതയും. രാജ്യം കൊറോണയെന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പോലും #BlueWarrior പോലുള്ള ക്യാമ്പയിനുകള്‍ക്കും തുടക്കം കുറിച്ചും നൂതന ആശയങ്ങള്‍ നമ്മളുമായി പങ്കു വെച്ചും മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നിലാണ് ജോഷ് ആപ്പ്.

#EkNumber Challenge

2021 ഓഗസ്റ്റ് എന്നത് ജോഷ് ആപ്പിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി രേഖപ്പെടുത്താവുന്നതാണ്. നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനുള്ള ഒരു വര്‍ഷമാണ് കടന്നു പോയത്. ഈ അവസരത്തില്‍ ജോഷ് ' ഏക് നമ്പര്‍' എന്ന പേരില്‍ ഒരു ചലഞ്ചുമായാണ് മുന്നോട്ട് വന്നിരിക്കുന്നത്. പ്രശസ്ത താരങ്ങളായ സോനു സൂദ്, മൗനി റോയ് എന്നിവരോടൊപ്പം പ്രധാന താരങ്ങളെല്ലാം ഇതിന്റെ ഭാഗമായി ചേരുന്നുണ്ട്. ജോഷ് ആപ്പിന്റെ പുതിയ ക്യാമ്പയിന്‍ ഓഗസ്റ്റ് 17നാണ് ആരംഭിച്ചത്. ഇത് കൂടാതെ #EkNumber Challenge ഭാഗമായി ഓഗസ്റ്റ് 20 മുതല്‍ നൃത്തം, ഫാഷന്‍, ഭക്ഷണം, കോമഡി, ഫിറ്റ്‌നസ് എന്നീ വിഭാഗങ്ങളില്‍ തത്സമയ സംപ്രേഷണം ഉണ്ടാവും. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന ഈ പരിപാടിക്ക് മൗനി റോയിയും സോനു സൂദും നേതൃത്വം നല്‍കും. ഇവരോടൊപ്പം എട്ട് ഭാഷകളിലായി ജോഷ് ആപ്പിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഫൈസു, സമീക്ഷ, ഇഷാന്‍, മധുര, ഷാദന്‍ കൂടാതെ പ്രമുഖ താരങ്ങളായ കെപിവൈ ബാല, കിംഗ്‌സ് യുണൈറ്റഡ്-സുരേഷ്, രണ്‍വീര്‍ ബ്രാര്‍, റൂഹി സിംഗ് തുടങ്ങിയവരും പങ്കെടുക്കും. 10 ദിവസം നടക്കുന്ന ഈ പരിപാടിയില്‍ മികച്ച കലാപ്രകടനം കാഴ്ച വെക്കുന്നവരില്‍ നിന്ന് 120 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ഇവരിലൂടെ ഈ പ്രകടനം മുന്നോട്ട് പോവുകയും ചെയ്യുന്നു.

ജോഷ് ഉപഭോക്താക്കള്‍ക്ക് ഈ 6 ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് #EkNumber വീഡിയോകള്‍ അപ്ലോഡ് ചെയ്യാം

#EkNumber

#EkNumberDanceStar

#EkNumberFashionStar

#EkNumberFoodStar

#EkNumberComedyStar

#EkNumberFitnessStar

നിങ്ങളുടെ വീഡിയോ ഇവിടെ അപ്ലോഡ് ചെയ്യാം

ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്താണ് സമ്മാനം എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇതില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ജോഷ് ആള്‍സ്റ്റാറിലേക്കുള്ള പ്രവേശനവും ഒപ്പം ഏക് നമ്പര്‍ കണ്ടന്റ് ക്രിയേറ്റര്‍ ആവുന്നതിനുള്ള അവസരവും ലഭിക്കുന്നുണ്ട്. ഇതോടൊപ്പം വിജയികള്‍ക്ക് 50,000 രൂപയുടെ ക്യാഷ് പ്രൈസും തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കുന്നതിനുള്ള അവസരവും നിങ്ങളെ കാത്തിരിക്കുന്നു.

ജോഷിന്റെ ഒന്നാം വാര്‍ഷികം കൂടുതല്‍ ഗംഭീരമാക്കുന്നതിനും ജോഷിനോടൊപ്പം ക്ലിന്റണ്‍ സെറീജോയും ബിയാങ്ക ഗോമസും ചേര്‍ന്ന് രചിച്ച 'ജോഷ് മേ ആജ' എന്ന ഗാനത്തിന്റെ റാപ്പ് വേര്‍ഷനായ 'ഏക് നമ്പര്‍' മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് ഈ ദിനത്തില്‍ അവതരിപ്പിക്കും. ഇതോടൊപ്പം ജോഷ് ഐ ജി ഫില്‍റ്ററും ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കുന്നുണ്ട്.

ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി മിക്‌സ് ഇവിടെയുണ്ട്‌

ആവേശമുണര്‍ത്തുന്ന ജോഷ് ആപ്പ് ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്

English summary

Josh App announces new Ek number challenge on first anniversary

Josh App announces new Ek number challenge on the first anniversary. Take a look.
X