For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

|

ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ് കൃഷ്ണ ജന്മാഷ്ടമി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഇത്തവണ കൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബര്‍ 6ന്‌ ആഘോഷിക്കും. ഈ വര്‍ഷം കൃഷ്ണന്റെ 5251-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെയും ജന്‍മാഷ്ടമി അറിയപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതികളില്‍ ഇത് ആഘോഷിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായാണ് കൃഷ്ണന്‍ അറിയപ്പെടുന്നത്, ലോകത്തെ തിന്മയില്‍ നിന്ന് രക്ഷിക്കുന്നതിനും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് അദ്ദേഹം അവതാരമെടുത്തത്.

Most read: നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read: നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

ഭഗവാന്‍ കൃഷ്ണന് പ്രിയപ്പെട്ട നിരവധി വസ്തുക്കളുണ്ട്. വെണ്ണ, മയില്‍പീലി, ഓടക്കുഴല്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈജയന്തി മാല. അതിനാല്‍ ജന്‍മാഷ്ടമി വേളയില്‍ ഈ മാലയും നിങ്ങള്‍ പൂജയുടെ ഭാഗമാക്കണം. കാരണം, വൈജയന്തി മാല ഉപയോഗിക്കുന്നതിലൂടെ ഭക്തര്‍ക്ക് നിരവധി സൗഭാഗ്യങ്ങള്‍ കൈവരുന്നു. വൈജയന്തി മാല എന്താണെന്നും അത് ധരിച്ചാലുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് വൈജയന്തി മാല

എന്താണ് വൈജയന്തി മാല

ഈ മാലയ്ക്ക് നിരവധി പേരുകളുണ്ട്. വൈജയന്തി മാല അല്ലെങ്കില്‍ വന-മാല എന്ന് ഇത് അറിയപ്പെടുന്നു. ഇത് ഒരു ദൈവദത്തമായ മാലയാണ്. വൈജയന്തിയുടെ വിത്തുകള്‍ കൊണ്ടാണ് ഈ മാല ഉണ്ടാക്കുന്നത്. അത് ശേഖരിച്ച് അതുകൊണ്ട് ഒരു മാല ഉണ്ടാക്കി ജന്‍മാഷ്ടമി ദിനത്തില്‍ കൃഷ്ണനും വിഷ്ണുവിനുമായി സമര്‍പിച്ച് പൂജിക്കുക. വേദങ്ങളും ഹൈന്ദവ പുരാണങ്ങളും അനുസരിച്ച്, വിഷ്ണു സഹസ്രനാമത്തിലും വൈജയന്തി മാല പരാമര്‍ശിക്കപ്പെടുന്നുണ്ട്. വൈജയന്തിയുടെ വിത്തുകള്‍ കൊണ്ടാണ് ഈ മാല ഉണ്ടാക്കുന്നത്. സത്യനാരായണന്‍, മഹാവിഷ്ണു, ലക്ഷ്മി എന്നിവരുടെ കഴുത്തില്‍ വൈജയന്തി പുഷ്പമാല ഉണ്ടായിരുന്നു. അതിനുശേഷം പ്രപഞ്ച ഭൂമി മാതാവ് ഈ മാല ശ്രീകൃഷ്ണനു സമര്‍പ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അന്നുമുതല്‍ ഈ മാല ശ്രീകൃഷ്ണനു വളരെ പ്രിയപ്പെട്ടതാണ്. വൈജയന്തിയുടെ വിത്തുകള്‍ കൊണ്ടാണ് വൈജയന്തി മാല ഉണ്ടാക്കുന്നത്. ആരാധന, യാഗം തുടങ്ങി എല്ലാവിധ ആചാരങ്ങളിലും ഇത് ഉപയോഗിക്കുന്നു.

വൈജന്തി മാല ധരിക്കേണ്ട സമയം

വൈജന്തി മാല ധരിക്കേണ്ട സമയം

ഏതെങ്കിലും ഒരു വെള്ളിയാഴ്ച രാവിലെ, അതായത് സൂര്യോദയം കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ ഇത് ധരിക്കുന്നതാണ് നല്ലത്. ഏത് ദിവസമായാലും പൂയം നക്ഷത്രത്തിലും ഇത് ധരിക്കാം. പൂയം നക്ഷത്രവും വെള്ളിയാഴ്ചയും ഒരേ ദിവസമാണെങ്കില്‍ മാല ധരിക്കുന്നതിന് അനുയോജ്യമായ ദിവസമാണ് അത്.

Most read:സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയുംMost read:സര്‍വ്വൈശ്വര്യം നല്‍കും ശ്രീകൃഷ്ണ ജന്‍മാഷ്ടമി; തീയതിയും പൂജാരീതിയും

വൈജന്തി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

വൈജന്തി മാല ധരിക്കുന്നതിന്റെ ഗുണങ്ങള്‍

* വൈജന്തി മാല ധരിക്കുന്നത് ആളുകളുടെ ഭാഗ്യം മെച്ചപ്പെടുത്തുകയും അവരുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

* ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹവും സന്തോഷവും മെച്ചപ്പെടുത്തി ദാമ്പത്യബന്ധം വര്‍ധിപ്പിക്കാന്‍ ഈ മാല സഹായിക്കുന്നു.

* ദമ്പതികള്‍ക്ക് സന്താനങ്ങള്‍ ഇല്ലാത്ത പ്രശ്നങ്ങളുണ്ടെങ്കില്‍, അവര്‍ക്ക് ഈ മാല ധരിക്കുന്നത് ഉത്തമമാണ്. ആരാധനയ്ക്കുശേഷം, ഭാര്യാഭര്‍ത്താക്കന്മാര്‍ ഇത് ധരിക്കുകയും സന്താനഗോപാല മന്ത്രം ജപിക്കുകയും വിഷ്ണുദേവന്റെ അനുഗ്രഹം നേടുകയും ചെയ്യുക.

* ജീവിതത്തില്‍ നിങ്ങള്‍ തളര്‍ന്നു പോയതായി തോന്നുമ്പോഴെല്ലാം പശുവിന് വൈജയന്തി മാല അര്‍പ്പിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും അനുഗ്രഹം തേടുകയും ചെയ്യുക.

* വിവാഹം വൈകുന്ന പെണ്‍കുട്ടികളോ യുവാക്കളോ വ്യാഴം അല്ലെങ്കില്‍ വെള്ളി ദിവസങ്ങളില്‍ പ്രത്യേക മന്ത്രങ്ങളാല്‍ ആവാഹിച്ച ശേഷം വൈജയന്തി മാല ധരിക്കണം. ഇത് നിങ്ങളുടെ വിവാഹ സാധ്യതകള്‍ വര്‍ധിപ്പിക്കും.

 പഠനത്തില്‍ വിജയത്തിന്

പഠനത്തില്‍ വിജയത്തിന്

നിങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധ വര്‍ധിപ്പിക്കണമെങ്കില്‍, വൈജയന്തി മാല നിങ്ങളുടെ സ്റ്റഡി ടേബിളില്‍ വയ്ക്കുക. ഇത് കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

Most read:ഭഗവാന്‍ കൃഷ്ണനു പ്രിയം ഈ 4 രാശിക്കാരോട്; ഭാഗ്യവും സമ്പത്തും ഇവരെ വിട്ടുപോകില്ലMost read:ഭഗവാന്‍ കൃഷ്ണനു പ്രിയം ഈ 4 രാശിക്കാരോട്; ഭാഗ്യവും സമ്പത്തും ഇവരെ വിട്ടുപോകില്ല

നല്ല ആരോഗ്യത്തിന്

നല്ല ആരോഗ്യത്തിന്

നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയോ അല്ലെങ്കില്‍ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ഒരു സൂര്യക്ഷേത്രത്തില്‍ വൈജയന്തി മാല സമര്‍പ്പിക്കുകയും സൂര്യ ഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുക. പൂജയ്ക്ക് ശേഷം ഈ മാല കഴുത്തില്‍ ധരിക്കുക. ഇത് ധരിക്കുന്നത് ഒരു വ്യക്തിയെ രക്ഷാ കവചം പോലെ സംരക്ഷിക്കുന്നു.

സാമ്പത്തിക ശക്തിക്ക്

സാമ്പത്തിക ശക്തിക്ക്

സമ്പത്ത് നേടാനായി നിങ്ങള്‍ക്ക് വൈജയന്തി മാല ഉപകരിക്കും. 108 മുത്തുകളും 6 മുഖി രുദ്രാക്ഷവും ഉള്ള ഒരു വൈജയന്തി മാല ധരിക്കുക, അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും അനന്തമായ സമ്പത്തും കൊണ്ടുവരും. മാല ഇടുകയും ഇതോടൊപ്പം ലക്ഷ്മി ഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സ്‌നേഹവും വിജയവും കൊണ്ടുവരാന്‍ ഈ ആചാരങ്ങള്‍ പാലിക്കുക. അതുപോലെ നല്ല മനസോടെയുള്ള ജീവിതം നയിക്കാനും ശ്രദ്ധിക്കുക.

Most read:ശ്രീകൃഷ്ണ ജയന്തി 2022; ഈ രാശിക്കാര്‍ക്ക് കൈവരും ജീവിതത്തില്‍ ഭാഗ്യംMost read:ശ്രീകൃഷ്ണ ജയന്തി 2022; ഈ രാശിക്കാര്‍ക്ക് കൈവരും ജീവിതത്തില്‍ ഭാഗ്യം

വിഷ്ണു മന്ത്രം ജപിച്ച് മാല ധരിക്കുക

വിഷ്ണു മന്ത്രം ജപിച്ച് മാല ധരിക്കുക

'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മഹാവിഷ്ണു മന്ത്രം ജപിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഈ മാല ധരിക്കണം. ഇതുവഴി നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാനാകും.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ഒരു വ്യക്തി വൈജയന്തി മാല ധരിച്ചാല്‍, നെഗറ്റീവ് ചിന്തകള്‍ നീങ്ങുകയും പോസിറ്റീവ് എനര്‍ജി പ്രവേശിക്കുകയും ചെയ്യുന്നു. ഏത് ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്ക് ഉണ്ടാകും, എല്ലാ മേഖലകളിലും വിജയം ലഭിക്കുകയും ചെയ്യും. വൈജയന്തി മാല ധരിക്കുന്നതിലൂടെയോ സൂക്ഷിക്കുന്നതിലൂടെയോ നിങ്ങളുടെ മനസ്സ് വളരെ ഷാര്‍പ്പ് ആകുന്നു. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ശരിയായ ദിശയില്‍ ചിന്തിക്കാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നു.

English summary

Janmashtami 2023: Benefits And Uses Of Wearing Vaijayanti Mala in Malayalam

Vaijanti Mala is an essential part of the things offered to Lord Krishna on his birth. Here's all about the significance and how to use Vaijayanti Mala for your success.
X
Desktop Bottom Promotion