Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കും 6 നക്ഷത്രക്കാര്‍
ചില നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേക കഴിവുകളുണ്ട്, അവര്‍ക്ക് പല കാര്യങ്ങളും മുന്‍കൂട്ടി കാണാന്‍ സാധിക്കുന്നു. എന്നാല്‍ അത് ബോധപൂര്‍വ്വമല്ലെങ്കിലും പിന്നീട് ആ സംഭവം നടക്കുമ്പോള്‍ മുന്‍പ് എപ്പോഴോ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നതായി പലര്‍ക്കും തോന്നാം. ഇത്തരത്തില്‍ അനുഭവങ്ങളുള്ള നിരവധി പേര് നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ ചിലര്‍ക്ക് ആത്മാവിന്റേയോ അല്ലെങ്കില്‍ നമ്മുടെ പിതൃക്കളുടേയോ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരു പക്ഷേ വിശ്വസനീയമല്ലെങ്കില്‍ കൂടി ചില അവസരങ്ങളില്‍ പലരും അതെല്ലാം വിശ്വസിച്ച് പോവുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മള് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. ആത്മാവും പിതൃക്കളും മരണാനന്തര ജീവിതവും എല്ലാം പലരിലും എപ്പോഴും അത്ഭുതം നിറക്കുന്നത് തന്നെയാണ്. എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ പിതൃക്കളുടെ സാന്നിധ്യം അഥവാ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുക എന്ന് നമുക്ക് ഈ ലേഖനത്തില്‍ പറയാം. ഈ കാര്യങ്ങള്‍ ശരിയല്ലെങ്കില്‍ പോലും ഇത്തരം കാര്യങ്ങളിലുള്ള പലരുടേയും താല്‍പ്പര്യമാണ് ഇന്നും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനവും. അറിയാന്‍ വായിക്കൂ....

തിരുവാതിര
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആത്മാവിന്റെ സാന്നിധ്യം അഥവാ പിതൃക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നു എന്നാണ് പറയുന്നത്. ഇവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യം തിരിച്ചറിയണം എന്നില്ല. പല തരത്തിലുള്ള നിഴലുകള്‍, ശബ്ദങ്ങള്‍, അരോചകമായ വസ്തുതകള്‍ എന്നിവ ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ എല്ലാ അവസരങ്ങളിലും ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കണം എന്നില്ല. പക്ഷേ ചില അവസരങ്ങളില്‍ തന്റെ പിതൃക്കള്‍ ഒപ്പമുണ്ടെന്ന ചിന്ത ഇവര്‍ക്ക് സ്വയമേ തോന്നുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാരാണ് അടുത്തതായി വരുന്നത്. മനുഷ്യ ഗണത്തില്‍ വരുന്ന നക്ഷത്രക്കാരിലാണ് ഏറ്റവും കൂടുതല്‍ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ദേവ ഗണത്തില്‍ പെട്ടവര്‍ക്കും ഇതിന് സാധിക്കുന്നു. ഇവര്‍ ദേവഗണത്തില്‍ പെടുന്ന നക്ഷത്രക്കാരാണ്. ഇവരോടൊപ്പം പലപ്പോഴും പിതൃക്കളുടെ ആത്മാവ് ഉണ്ടാവുന്നു എന്നാണ് പറയുന്നത്. നിഴല്‍, ശബ്ദം എന്നിവയാണ് ഇവരോട് ആശയവിനിമയം നടത്തുന്നതിന് പിതൃക്കള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം. ഇത് ഇവരിലുള്ള ഒരു പ്രത്യേക കഴിവായാണ് കണക്കാക്കുന്നത്.

പൂരം
പൂരം നക്ഷത്രക്കാര്‍ മനുഷ്യ ഗണത്തില്‍ വരുന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ആത്മാവിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യം ആദ്യം തിരിച്ചറിയാന്‍ സാധിക്കണം എന്നില്ല. ശബ്ദവും നിഴലും എല്ലാമാണ് ഇവര്‍ക്ക് ദൃശ്യമാവുന്ന അനുഭവങ്ങള്‍. എന്നാല്‍ ചില സ്ഥലത്ത് പോവുമ്പോഴോ എന്തെങ്കിലും കാര്യം ചെയ്യുമ്പോഴോ അത് മുന്‍കൂട്ടി അനുഭവിച്ചത് പോലെ ഇവര്‍ക്ക് തോന്നുന്നു. അതെല്ലാം ഇവരോടൊപ്പം ആത്മാവിന്റെ അല്ലെങ്കില്‍ പിതൃക്കളുടെ സാന്നിധ്യം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ ഇവര്‍ക്ക് പലപ്പോഴും ഉണ്ടാവുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അസുര ഗണത്തില്‍ വരുന്ന നക്ഷത്രക്കാരാണെങ്കില്‍ പോലും ഇവര്‍ക്ക് പല അനുഭവങ്ങളും അമ്പരപ്പിക്കുന്നതായിരിക്കും. ആത്മാവിന്റേയോ പിതൃക്കളുടേയോ സാന്നിധ്യം ഇവര്‍ പെട്ടെന്ന് തിരിച്ചറിയുന്നു. നെഗറ്റീവ് ഊര്‍ജ്ജം പെട്ടെന്ന് തിരിച്ചറിയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. നിഴലും ശബ്ദവും ഇവരെ എപ്പോഴും ഭയപ്പെടുത്തുന്നു. പല അനുഭവങ്ങളും പിതൃക്കള്‍ ഇവരുമായി ആശയവിനിമയത്തിന് ശ്രമിക്കുന്നതും ഇവര്‍ മനസ്സിലാക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അനുഭവം ഇവരെ ഭയപ്പെടുത്തുന്നു.

അനിഴം
ദേവ ഗണത്തില്‍ വരുന്ന നക്ഷത്രമാണ് അനിഴം നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്കും പക്ഷേ പിതൃക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഇവരോടൊപ്പം എപ്പോഴും ഒരു ഊര്‍ജ്ജം സഞ്ചരിക്കുന്നതായി ഇവര്‍ക്ക് തോന്നുന്നു. ഭയം ഇവരെ പ്രശ്നത്തിലാക്കാറുണ്ട്. ശബ്ദവും നിഴലും എല്ലാം ഇവരെ എപ്പോഴും ഭയപ്പെടുത്തുന്നു. എന്നാല്‍ മാനസികമായ ചില ബുദ്ധിമുട്ടുകള്‍ ഇവര്ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് മൂലം മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഇവര്‍ക്കുണ്ടാവുന്നില്ല. ഈശ്വരപ്രാര്‍ത്ഥനയില്‍ മുഴുകുന്നതിന് ശ്രദ്ധിക്കുക.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള അനുഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതൊരിക്കലും ഭയപ്പെടേണ്ട ഒന്നല്ല. പിതൃക്കളുടെ സാന്നിധ്യം ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്തുകയും, ഭദ്രകാളി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ദര്‍ശനം നടത്തുന്നതും നല്ലതാണ്. എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും ജീവിതത്തില്‍ നിന്ന് അകന്നു പോവുന്നതിന് ഇത് സഹായിക്കുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
