Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഐ.പി.എല് പൂരം; മത്സരങ്ങള്ക്ക് നാളെ തുടക്കം

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില് വീണ്ടും ഐ.പി.എല് ആരവം. കൊറോണവൈറസ് കാരണം കഴിഞ്ഞ വര്ഷം കാണികളില്ലാതെ യു.എ.ഇയില് മത്സരങ്ങള് നടത്തിയിരുന്നു. ഈ വര്ഷം ഏപ്രില് 9 മുതല് 30 വരെയായിരിക്കും ഐ.പി.എല് 14ാം എഡിഷന് മത്സരങ്ങള് നടക്കുക. ആദ്യ മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സ് വിരാട് കോഹ്ലിയുടെ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഏറ്റുമുട്ടും. ചെന്നൈയില് ആയിരിക്കും മത്സരം.
കൊല്ക്കത്ത, ബാംഗ്ലൂര്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്ഹി എന്നിവിടങ്ങളിലാണ് ഈ വര്ഷത്തെ മത്സരങ്ങള് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് പ്ലേ ഓഫുകളും ഫൈനലുകളും നടക്കും. എല്ലാ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക.

ടീമുകള്
എട്ട് ടീമുകളാണ് ഈ വര്ഷം ഐ.പി.എല്ലില് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്സ്, റോയല് ചാലഞ്ചേഴ്സ് ബംഗളൂരു, ചെന്നൈ സൂപ്പര് കിംഗ്സ്, ഡല്ഹി ക്യാപിറ്റല്സ്, സണ്റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്സ്, പഞ്ചാബ് കിംഗ്സ്, കൊല്ക്കത്ത നൈറ്റ് റൈഡേര്സ് എന്നിങ്ങനെയാണ് ടീമുകള്.

വേദി
കൊല്ക്കത്ത, ബാംഗ്ലൂര്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്ഹി എന്നിവിടങ്ങളിലാണ് ഈ വര്ഷത്തെ മത്സരങ്ങള് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് പ്ലേ ഓഫുകളും ഫൈനലുകളും നടക്കും. എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക. ആദ്യഘട്ടത്തില് കാണികള്ക്ക് പ്രവേശനം അനുവദിക്കില്ല.

ക്യാപ്റ്റന്
മുംബൈ ഇന്ത്യന്സ് - രോഹിത് ശര്മ്മ
റോയല് ചാലഞ്ചേഴ്സ് ബംഗളൂരു - വിരാട് കൊഹ്ലി
ചെന്നൈ സൂപ്പര് കിംഗ്സ് - മഹേന്ദ്രസിംഗ് ധോണി
ഡല്ഹി ക്യാപിറ്റല്സ് - റിഷബ് പന്ത്
സണ്റൈസേഴ്സ് ഹൈദരാബാദ് - ഡേവിഡ് വാര്ണര്
രാജസ്ഥാന് റോയല്സ് - സഞ്ചു സാംസണ്
പഞ്ചാബ് കിംഗ്സ് - കെ.എല് രാഹുല്
കൊല്ക്കത്ത നൈറ്റ് റൈഡേര്സ് - ഒയിന് മോര്ഗന്

ചാമ്പ്യന്മാര്
2008 - രാജസ്ഥാന് റോയല്സ്
2009 - ഡെക്കാന് ചാര്ജേഴ്സ്
2010 - ചെന്നൈ സൂപ്പര് കിംഗ്സ്
2011 - ചെന്നൈ സൂപ്പര് കിംഗ്സ്
2012 - കൊല്ക്കത്ത് നൈറ്റ് റൈഡേര്സ്
2013 - മുംബൈ ഇന്ത്യന്സ്
2014 - കൊല്ക്കത്ത് നൈറ്റ് റൈഡേര്സ്
2015 - മുംബൈ ഇന്ത്യന്സ്
2016 - സണ്റൈസേഴ്സ് ഹൈദരാബാദ്
2017 - മുംബൈ ഇന്ത്യന്സ്
2018 - ചെന്നൈ സൂപ്പര് കിംഗ്സ്
2019 - മുംബൈ ഇന്ത്യന്സ്
2020 - മുംബൈ ഇന്ത്യന്സ്

വമ്പന് താരങ്ങള്
ക്രിസ് മോറിസ് - രാജസ്ഥാന് റോയല്സ് - 16.25 കോടി
കൈല് ജെമിസണ് - റോയല് ചാലഞ്ചേഴ്സ് ബാംഗളൂര് - 15 കോടി
ഗ്ലെന് മാക്സ്വെല് - റോയല് ചാലഞ്ചേഴ്സ് ബാംഗളൂര് - 14.25 കോടി
ജേ റിച്ചാഡ്സണ് - പഞ്ചാബ് കിംഗ്സ് - 14 കോടി
കൃഷ്ണപ്പ ഗൗതം - ചെന്നൈ സൂപ്പര് കിംഗ്സ് - 9.25 കോടി

നിയമത്തില് മാറ്റങ്ങള്
90 മിനിറ്റിനകം 20 ഓവര് എറിഞ്ഞുതീര്ക്കണം. ഇതില് അഞ്ചുമിനിറ്റ് രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ടുകള്. 85 മിനിറ്റില് 20 ഓവര് എറിയണം. ഇല്ലെങ്കില്, നിശ്ചിത സമയത്ത് എത്ര ഓവര് എറിഞ്ഞോ അത്രയും ഓവറുകളുമായി മത്സരം പൂര്ത്തിയാക്കേണ്ടിവരും.

സോഫ്റ്റ് സിഗ്നല്
ഓണ്ഫീല്ഡ് അമ്പയര്ക്ക് തീരുമാനമെടുക്കാന് ബുദ്ധിമുട്ടുള്ള കാര്യങ്ങളില് തേര്ഡ് അമ്പയര്ക്ക് വിടുകയാണെങ്കില് ഐ.പി.എലില് ഓണ്ഫീല്ഡ് അമ്പയര് അവരുടെ തീരുമാനം (സോഫ്റ്റ് സിഗ്നല്) നല്കേണ്ടതില്ല.

സൂപ്പര് ഓവര് ഒരു മണിക്കൂര്
ഇനിമുതല് നിശ്ചിതസമയം കഴിഞ്ഞ് ഒരു മണിക്കൂര്കൂടി മാത്രമേ മത്സരം നീട്ടാവൂ എന്ന് തീരുമാനിച്ചു. അതിനകം, വിജയിയെ കണ്ടെത്താനായില്ലെങ്കില് പോയന്റ് വീതിച്ചുനല്കും.

ഷോര്ട്ട് റണ്
ബാറ്റ്സ്മാന് മറുഭാഗത്തെ ക്രീസില് ബാറ്റ് മുട്ടുംമുമ്പ് തിരിച്ചോടുന്നുണ്ടോ (ഷോര്ട്ട്റണ്) എന്ന് പരിശോധിക്കേണ്ടത് തേര്ഡ് അമ്പയറാണ്.



Click it and Unblock the Notifications
