Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം കുറിച്ച് ഹെകാനി ജെഖാലു, കൂടുതല് അറിയാം
ഈ വനിതാ ദിനത്തിന് മുന്നോടിയായി ചരിത്രത്തില് ആദ്യമായി നാഗാലാന്റ് നിയമസഭയില് സ്ത്രീ സാന്നിധ്യമറിയിച്ച് വനിതാ എം എല് എ ഹെകാനി ജെഖാലു ചരിത്രം കുറിക്കുന്നു. എന്ഡിപിക്ക് വേണ്ടി ദിമാപൂര്-III യില് നിന്ന് മത്സരിച്ച പ്രതിനിധിയാണ് ഇവര്. 154 പോസ്റ്റല് വോട്ടുകള് ഉള്പ്പടെ 14395 വോട്ടുകള് കരസ്ഥമാക്കിയാണ് ജെഖാലു വിജയ കിരീടം ചൂടിയത്. യുവനിരയില് എന്നും തന്റെ പ്രവര്ത്തനങ്ങള് കൊണ്ട് വ്യത്യസ്തത സൃഷ്ടിച്ച വ്യക്തിയാണ് ജെഖാലു. യുവത്വമാണ് ഏറ്റവും വലിയ സമ്പത്ത് എന്നാണ് ജെഖാലുവിന്റെ തത്വം. 17 വര്ഷത്തോളം യുവാക്കളുടെ ഉന്നമനത്തിനും അവരുടെ മുന്നേറ്റത്തിനുമായി പ്രവര്ത്തിച്ച് നേതൃനിരയില് തന്നെയുണ്ട് ജെഖാലു.

സ്വന്തം കാലില് നില്ക്കാന് എല്ലാവരേയം പ്രാപ്തരാക്കുക എന്നതാണ് ഹെകാനി ജെഖാലുവിന്റെ ലക്ഷ്യം. അതിന് വേണ്ടി പരിശ്രമിക്കുന്നതിലൂടെ സ്വപ്നങ്ങള് സാക്ഷാത്കരിക്കപ്പെടും എന്നാണ് ജെഖാലു വിശ്വസിക്കുന്നത്. സ്ത്രീ ശാക്തീരണത്തിനും ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും വേണ്ടിയാണ് ഇവരുടെ പ്രവര്ത്തനങ്ങള് അത്രയും. തന്റെ പ്രചരണത്തില് ഇത്തരം കാര്യങ്ങള്ക്ക് മുന്തൂക്കം നല്കിയാണ് ഓരോ വോട്ടം ജെഖാലു കരസ്ഥമാക്കിയത്. നാഗാലാന്റിന്റെ പുരോഗതി എന്നത് യുവജനതയുടെ കൈകളിലാണ് എന്നാണ് ജെഖാലു അഭിപ്രായപ്പെടുന്നത്. അതിന് വേണ്ടി പ്രയത്നിക്കണം എന്നാണ് ഇവര് പറയുന്നതും.
കൂടുതല് അറിയാം
അഭിഭാഷകയും ആക്ടിവിസ്റ്റുമാണ് ഹെകാനി ജെഖാലു, നാഗലാന്റിലെ ആദ്യ വനിതാ എം എല്എയെക്കുറിച്ച് ചില കാര്യങ്ങള് നമുക്ക് നോക്കാം. 1976-ല് നാഗാലാന്ഡിലെ ഏറ്റവും വലിയ നഗരമായ ദിമാപൂരിലാണ് ഹെകാനി ജഖാലു കെന്സ് ജനിച്ചത്. ലെഫ്റ്റനന്റ് കേണല് എസ് ഐ ജഖാലുവിന്റെ പുത്രിയായാണ് ഹെകാനി ജെഖാലു ജനിച്ചത്. ഇടത്തരം കുടുംബത്തില് ഡനിച്ച ഇവര് സാമ്പത്തിക ബുദ്ധിമുട്ടുകള് നിറഞ്ഞ കുട്ടിക്കാലത്തിലൂടെയാണ് വളര്ന്ന് വന്നത്. അവിടെ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കി ജീവിതത്തില് ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള് ജെഖാലു.
ഒരു ലക്ഷത്തിലധികം ആളുകളുള്ള യൂത്ത് നെറ്റ് നാഗാലാന്ഡിന്റെ (2006) സ്ഥാപകയും ചെയര്മാനുമാണ് 48 കാരിയായ ജെഖാലു. നിയമഞ്ജയും സാമൂഹ്യ പ്രവര്ത്തകയും ആയതു കൊണ്ട് തന്നെ ജീവിതത്തില് വളരെയധികം ആദര്ശങ്ങള് കൊണ്ട് നടക്കുന്ന ഒരു വ്യക്തി കൂടിയാണ്. ബിസിനസ് രംഗത്തേക്ക് യുവാക്കളെ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ പല പ്രവര്ത്തനങ്ങളും ജെഖാലുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കും. 2013-ല് സാന് ഫ്രാന്സിസ്കോ യൂണിവേഴ്സിറ്റി സ്കൂള് ഓഫ് ലോയില് നിന്ന് നിയമത്തില് ബിരുദാനന്തര ബിരുദം നേടിയ ജെഖാലു വാഷിംഗ്ടണ് ഡിസിയിലെ അമേരിക്കന് യൂണിവേഴ്സിറ്റി, ന്യൂയോര്ക്കിലെ യുഎന് ആസ്ഥാനത്തുള്ള ആംനസ്റ്റി ഇന്റര്നാഷണല് എന്നിവിടങ്ങളില് സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
2018-ല് ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ നാരി ശക്തി അവാര്ഡ് ജെഖാലുവിനെ തേടിയെത്തി. വനിതാ ദിനത്തിലാണ് രാഷ്ട്രപതിയില് നിന്നും ജെഖാലു ഈ പുരസ്കാരം ഏറ്റു വാങ്ങിയത്. സ്ത്രീകള്ക്ക് ഏറെ അഭിമാനകരമായ ഈ പദവി കരസ്ഥമാക്കുന്ന വടക്കുകിഴക്കന് മേഖലയിലെ ഏക വ്യക്തിയാണ് അവര്. 2023 ലെ അസംബ്ലി തിരഞ്ഞെടുപ്പില് മത്സരിക്കുന്ന മൂന്ന് വനിതാ സ്ഥാനാര്ത്ഥികളില് ഒരാളായിരുന്നു അവര്. ഹുകാലി സെമ, സല്ഹൗട്ടുവോ ക്രൂസ്, റോസി തോംസണ് എന്നിവരായിരുന്നു മറ്റുള്ളവര്.



Click it and Unblock the Notifications
