അഞ്ച് രാശിക്കാരായ പങ്കാളികള്‍ പുരുഷന്റെ മഹാഭാഗ്യം: ജീവിതം മാറും ഒരുനിമിഷത്തില്‍

അന്താരാഷ്ട്ര വനിതാ ദിനം മാര്‍ച്ച് 8-ന്. ഈ ദിനത്തില്‍ നമ്മുടെ ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ട വനിതകളെ ബഹുമാനിക്കുന്നതിനും അവരോട് കടപ്പെട്ടിരിക്കുന്നതിനും ഒരു ദിനം എന്ന് കൂടി വേണമെങ്കില്‍ ഈ ദിനത്തെ പറയാവുന്നതാണ്. സ്ത്രീകള്‍ എപ്പോഴും വ്യത്യസ്തവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്. എത്തിപ്പെടാത്ത മേഖലകള്‍ തന്നെ ചുരുക്കം എന്ന് നമുക്ക് പറയാം. ഒരു രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ നിരവധി സ്ത്രീകള്‍ ഉണ്ട്.. ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നതില്‍ സ്ത്രീ വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ലെന്ന് നമുക്ക് എടുത്ത് പറയാന്‍ സാധിക്കും. കലാകായിക രംഗത്തും, രാഷ്ട്രതന്ത്രഞ്ജ, ബഹിരാകാശ സഞ്ചാരി തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ എപ്പോഴും മുന്നില്‍ തന്നെയാണ്.

Zodiac Signs

വനിതാ ദിനത്തോട് അടുക്കുമ്പോള്‍ സ്ത്രീപങ്കാളികളെക്കുറിച്ചുള്ള ചില കാര്യങ്ങളും നമുക്ക് നോക്കാവുന്നതാണ്. കുടുംബ ജീവിതത്തിലും സ്ത്രീകള്‍ ബഹുദൂരം മുന്നിലാണ്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനും വേണ്ടതിനെ സ്വീകരിക്കുന്നതിനും എല്ലാം ഇന്നത്തെ സ്ത്രീകള്‍ പഠിച്ച് കഴിഞ്ഞു. നിങ്ങളുടെ രാശിപ്രകാരം ഏറ്റവും മികച്ച പങ്കാളികള്‍ ആരെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ ആത്മാവില്‍ നിന്നാണ് സ്‌നേഹം പുറത്തേക്ക് വരുന്നത്. പൂര്‍വ്വ ജന്മബന്ധം ഇവര്‍ക്ക് എപ്പോഴും പങ്കാളികള്‍ക്കിടയില്‍ ഉണ്ടായിരിക്കും. സ്ത്രീകളുടെ വ്യക്തിത്വവും ബുദ്ധിശക്തിയും ദാമ്പത്യത്തെ ശക്തമാക്കുന്നതാണ്. ഇത് കൂടാതെ പ്രണയ ജീവിതത്തിന് വളരെയധികം പ്രാധാന്യം കാണുന്നവരായിരിക്കും ഇവര്‍ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവും അനുഭവിക്കുന്നവരുമായിരിക്കും. ബുദ്ധിയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന രാശിക്കാര്‍ കൂടിയാണ് ഇടവം രാശിക്കാര്‍. എല്ലാ ചുമതലകളും ഇവര്‍ നല്ലതുപോലെ നിറവേറ്റുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ മികച്ച പങ്കാളികളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവാഹത്തിന് ഏറ്റവും ഉത്തമമായ രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവര്‍ക്ക് പങ്കാളിയോടുള്ള സ്‌നേഹം വളരെയധികം കൂടുതലുമായിരിക്കും. സ്‌നേഹം മാത്രമല്ല വിശ്വാസവും എന്തുകൊണ്ടും നിങ്ങളോട് കൂടുതലായിരിക്കും കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ക്ക്. എത്ര കാലം കഴിഞ്ഞാലും ഇവരുടെ സ്‌നേഹത്തില്‍ ഇളക്കം തട്ടുന്നില്ല എന്ന് മാത്രമല്ല ഇവര്‍ എപ്പോഴും സത്യത്തിന്റെ പാത പിന്തുടരുന്നതിന് താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. അവര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് നൂറ് ശതമാനം ഇവര്‍ ശ്രമിക്കുന്നു. എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തിലും ഇവര്‍ മുന്നില്‍ തന്നെയാണ്. പരസ്പര ധാരണയോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാരായ സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് ശ്രമിക്കുന്നവരാണ്. ഇത് മാത്രമല്ല പങ്കാളികള്‍ തമ്മില്‍ വളരെയധികം പരസ്പര സ്‌നേഹമുള്ളവരായിരിക്കും. തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിവാഹത്തെ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നവരായിരിക്കും. ഇവരില്‍ ഒരിക്കലും വിവാഹമോചനത്തിനുള്ള സാധ്യതയില്ല. എന്ന് മാത്രമല്ല ബന്ധത്തിന്റെ മാധുര്യം നിലനിര്‍ത്തുന്നതിന് വേണ്ടി പരസ്പരം പല വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിന് ഇവര്‍ തയ്യാറാവുന്നു. അതുകൊണ്ട് തന്നെ ജീവിതപങ്കാളി എന്ന നിലയില്‍ അവര്‍ മികച്ച രാശിക്കാര്‍ ആയിരിക്കും എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരായ സ്ത്രീകള്‍ വളരെയധികം ആകര്‍ഷകമായ സ്വഭാവക്കാരായിരിക്കും. ഇവര്‍ക്ക് ഒരു കാരണവശാലും ജീവിതത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നില്ല. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്ന രാശിക്കാരായിരിക്കും ഇവര്‍. ബുദ്ധിപരമായി ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് കുംഭം രാശിക്കാര്‍ക്ക് സാധിക്കുന്നു. പലപ്പോഴും സര്‍പ്രൈസുകള്‍ നല്‍കുന്നതിനും അതിന് വേണ്ടി കാത്തിരിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം മുന്നിലായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളി കുംഭം ആണെങ്കില്‍, ജീവിത കാലം മുഴുവന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടേയും സമാധാനത്തോടേയും നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് ഏറ്റവും മികച്ച രാശിക്കാരാണ് ഇവര്‍. പങ്കാളിയോടുള്ള വിശ്വാസം നേടിയെടുക്കുന്നതില്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. കുടുംബ ജീവിതത്തില്‍ സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് മാത്രമല്ല നിങ്ങളിലേക്ക് പങ്കാളി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. മീനം രാശിയിലെ സ്ത്രീകള്‍ വളരെയധികം ബുദ്ധിമതികള്‍ ആയിരിക്കും. ഇവര്‍ ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. അവരുടെ വ്യക്തിത്വം വളരെ ആകര്‍ഷകമായിരിക്കും.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, March 6, 2023, 17:40 [IST]
X
Desktop Bottom Promotion