Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വനിതാ ദിനം 2023; കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനം ഇന്ത്യയിലെ ഈ വനിതാ വ്യവസായികള്‍
സ്ത്രീശക്തിയുടെ പ്രധാന്യം വിളിച്ചോതി മറ്റൊരു വനിതാ ദിനം കൂടി വന്നെത്തി. കാലാകാലങ്ങളില്‍ വനിതകള്‍ അവരുടെ കരുത്തിന്റെ ബലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഇന്ത്യയിലെ സ്ത്രീകള്‍ അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ മിക്കവാറും എല്ലാ മേഖലകളിലും ഉയര്‍ന്ന സ്ഥാനത്ത് എത്തിയിട്ടുണ്ട്. കായിക ലോകം മുതല്‍ വിനോദം വരെയും പ്രതിരോധ മന്ത്രാലയം മുതല്‍ രാഷ്ട്രീയം വരെയും സ്ത്രീകള്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചുകഴിഞ്ഞു.
ബിസിനസിലും തിളക്കമാര്‍ന്ന വിജയം നേടിയ സ്ത്രീകളുണ്ട് ഇന്ത്യയില്‍. കമ്പനി തുടങ്ങി വലിയ ബ്രാന്‍ഡ് ആക്കിയ നിരവധി വനിതാ സംരംഭകരുണ്ട് ഇവിടെ. സ്ത്രീകള്‍ അവരുടെ നൂതന ആശയങ്ങളുടെയും കാര്യക്ഷമമായ നേതൃത്വത്തിന്റെയും ബലത്തില്‍ കമ്പനിയെയും ആയിരക്കണക്കിന് ജീവനക്കാരെയും കൈകാര്യം നയിക്കുന്നു. പുരുഷന്മാരുമായി തോളോട് തോള് ചേര്‍ന്ന് രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകളും വലിയ പങ്ക് വഹിക്കുന്നു. കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഇന്ത്യയിലെ ചില വനിതാ വ്യവസായികളെ നമുക്ക് പരിചയപ്പെടാം.

ഇന്ദ്ര നൂയി
സോഫ്റ്റ് ഡ്രിങ്കായ പെപ്സിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ബിസിനസുകാരിയാണ് ഇന്ദ്ര നൂയി. പെപ്സിക്കോയുടെ സിഇഒയായും ചെയര്‍മാനായും നൂയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് അവര്‍ ആമസോണിന്റെയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ബോര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്നു. 2008ല്‍ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ അധ്യക്ഷയായി നൂയി തിരഞ്ഞെടുക്കപ്പെട്ടു. 2013ല്‍ രാഷ്ട്രപതി ഭവനില്‍ വച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം നല്കി ആദരിച്ചു. ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ അവര്‍ തുടര്‍ച്ചയായി ഇടം നേടിയിട്ടുണ്ട്. 2014ല്‍, ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്സ് പട്ടികയില്‍ നൂയി 13ാം സ്ഥാനത്തെത്തി. 2015ല്‍, ഫോര്‍ച്യൂണിന്റെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

വന്ദന ലുത്ര
ഒരു പ്രശസ്തയായ ഇന്ത്യന്‍ സംരംഭകയാണ് വന്ദന ലുത്ര. VLCC ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ സ്ഥാപകയാണ് അവര്‍. ബ്യൂട്ടി ആന്‍ഡ് വെല്‍നസ് സെക്ടര്‍ സ്കില്‍ ആന്‍ഡ് കൗണ്‍സിലിന്റെ ചെയര്‍പേഴ്സണാണ്. സൗന്ദര്യ വ്യവസായത്തിന് നൈപുണ്യ പരിശീലനം നല്കുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ഒരു സംരംഭമാണിത്. 2016ലെ ഫോര്‍ബ്സ് ഏഷ്യാ ലിസ്റ്റില്‍ 50 പവര്‍ ബിസിനസ്സ് വുമണില്‍ ലുത്രയ്ക്ക് 26ാം സ്ഥാനം ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ബ്യൂട്ടി, വെല്‍നസ് സേവന വ്യവസായങ്ങളിലൊന്നാണ് വിഎല്‍സിസി. മെഡിക്കല്‍ പ്രൊഫഷണലുകള്‍, പോഷകാഹാര കൗണ്‍സിലര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, കോസ്മെറ്റോളജിസ്റ്റുകള്‍, ബ്യൂട്ടി പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 4000 ജീവനക്കാരാണ് ഇതിലുള്ളത്.

രാധിക അഗര്‍വാള്‍
ഒരു ഇന്ത്യന്‍ സംരംഭകയും ഷോപ്പ്ക്ലൂസ് ഇന്റര്‍നെറ്റ് മാര്‍ക്കറ്റിന്റെ സഹസ്ഥാപകയുമാണ് രാധിക അഗര്‍വാള്‍. 2016ലെ ഔട്ട്ലുക്ക് ബിസിനസ് വുമണ്‍ ഓഫ് വര്‍ത്ത് നേടിയിട്ടുണ്ട്. അതേ വര്‍ഷം തന്നെ അവര്‍ക്ക് വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ലഭിച്ചു. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ അഗര്‍വാള്‍ അഡ്വര്‍ട്ടൈസിംഗ് ആന്റ് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

നേഹ കാന്ത്
ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ് നേഹ കാന്ത്. അടിവസ്ത്രങ്ങള്‍ക്ക് പേരുകേട്ട ഈ ബ്രാന്‍ഡിന്റെ സ്ഥാപകയും ചീഫ് റവന്യൂ ഓഫീസറുമാണ് നേഹ കാന്ത്. ഇന്ത്യന്‍ ഇന്റിമേറ്റ് വെയര്‍ വിപണിയില്‍ നന്നായി ചേരുന്നതും സൗകര്യപ്രദവും ഫാഷനുമായ അടിവസ്ത്രങ്ങളുടെ അഭാവം മനസ്സിലാക്കിയ നേഹ ഈ വിടവ് നികത്താന്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് തുടങ്ങാന്‍ തീരുമാനിച്ചു. സ്റ്റാന്‍ഡേര്‍ഡ് കട്ടുകള്‍, ഷേപ്പ്, നിറങ്ങള്‍ എന്നിവ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു പ്രമുഖ ബ്രാന്‍ഡായി ഈ കമ്പനി വളര്‍ന്നു.

റോഷ്നി സന ജെയ്സ്വാള്‍
ഡല്‍ഹി ആസ്ഥാനമായുള്ള റോഷ്നി സന ജെയ്സ്വാള്‍ ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ സിഇഒയാണ്. രണ്ട് പതിറ്റാണ്ടായി ഭക്ഷണ പാനീയ വ്യവസായവുമായി റോഷ്നിക്ക് ബന്ധമുണ്ട്. 2000ല്‍ ബാംഗ്ലൂരില്‍ ഇന്ത്യയിലെ ആദ്യത്തെ ലോഞ്ച് ബാറ് തുറന്നു. 2002ല്‍ ബാംഗ്ലൂരില്‍ മൂന്ന് റസ്റ്റോറന്റ് ശൃംഖലകള്‍ തുറക്കുന്നതിന്റെ ഉത്തരവാദിത്തം ഇവരുടെ കമ്പനിക്കായിരുന്നു. 2003ല്‍ റോഷ്നിയും സംഘവും ഡല്‍ഹിയിലെ കുത്തബ് ഏരിയയില്‍ പ്രശസ്തമായ ബാര്‍ തുടങ്ങി. കൊറോണ കാലഘട്ടത്തില്‍, ഈ കമ്പനിയുടെ കീഴില്‍ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും പുറത്തിറക്കി.

വിനീത സിംഗ്
ടിവി റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ ആദ്യ സീസണില്‍ വിധികര്‍ത്താവായിരുന്ന വിനിത സിംഗ് ഒരു കോസ്മെറ്റിക് കമ്പനിയുടെ സിഇഒയും സഹസ്ഥാപകയുമാണ്. അവരുടെ കോസ്മെറ്റിക് കമ്പനി വളരെ പ്രശസ്തമായ ഒരു ബ്യൂട്ടി ബ്രാന്‍ഡാണ്. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന കമ്പനിയാണിത്. ഐഐടി മദ്രാസ്, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം കോസ്മെറ്റിക് കമ്പനി ആരംഭിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനിത സിംഗിന്റെ ആസ്തി ഏകദേശം 8 മില്യണ്‍ ഡോളറാണ്.

ഫാല്‍ഗുനി നയ്യാര്‍
ബ്യൂട്ടി സ്റ്റാര്‍ട്ടപ്പായ നൈകയുടെ സ്ഥാപകയും സിഇഒയുമാണ് ഫാല്‍ഗുനി നയ്യാര്‍. അവരുടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരവധി പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈ സര്‍വകലാശാലയില്‍ നിന്നും അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നുമാണ് ഫാല്‍ഗുനി പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് 18 വര്‍ഷം കൊടാക് മഹീന്ദ്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ മാനേജിംഗ് ഡയറക്ടറായും കൊടാക് സെക്യൂരിറ്റീസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2012ലാണ് ഫാല്‍ഗുനി നൈക ആരംഭിച്ചത്.



Click it and Unblock the Notifications