For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലം മാറി, കഥ മാറി; ലോകശ്രദ്ധ നേടിയ 9 സ്ത്രീകള്‍

|

സ്ത്രീകള്‍ ലോകത്തിന്റെ ശക്തിയാണ് എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. വീടുകളില്‍ ഒതുങ്ങിയിരുന്ന് കുടുംബത്തെ പരിപാലിക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിന്ന് മാറി ഇന്ന് ലോകത്തെ പ്രധാന ചുമതലകളില്‍ മിക്കതിലും സ്ത്രീ സാന്നിധ്യമുണ്ട്. ചട്ടക്കൂടുകളും പുരുഷാധിപത്യ ആചാരങ്ങളും തകര്‍ത്ത് ഇന്ന് ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ സ്ത്രീകള്‍ വളര്‍ന്നുകഴിഞ്ഞു.

Most read: ഭാരതരത്‌നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം എന്നത് ഒരു പ്രധാന ദിനമാണ്. ഈ ദിവസം മാത്രമല്ല, സ്ത്രീകള്‍ ലോകത്തിനു മുന്നിലേക്ക് എത്തുന്നതിനായി ഓരോ ദിവസവും ആഘോഷിക്കണം. അതിനാല്‍, ഈ പ്രത്യേക ദിവസത്തിന് മുന്നോടിയായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വാധീനമുള്ള ചില സ്ത്രീകളെയും അവരുടെ പ്രചോദിപ്പിക്കുന്ന കഥയും ഇവിടെ വായിച്ചറിയാം.

കല്‍പ്പന ചൗള

കല്‍പ്പന ചൗള

ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയായ വനിതയാണ് കല്‍പന ചൗള. മിഷന്‍ സ്പെഷ്യലിസ്റ്റും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററുമായ കല്‍പന ഹരിയാന സ്വദേശിയാണ്. നാസയുടെ 'കൊളംബിയ' സ്പേസ് ഷട്ടിലിലാണ് ബഹിരാകാശത്തെത്തിയത്. 2003ല്‍ ബഹിരാകാശപേടകം ഭൂമിയില്‍ തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. മരണത്തിന് 18 വര്‍ഷത്തിനിപ്പുറും ഒരു ബഹിരാകാശയാത്രികനാകാന്‍ ആഗ്രഹിക്കുന്ന നിരവധി കൊച്ചുകുട്ടികള്‍ക്ക് പ്രചോദനമാണ് കല്‍പനയുടെ ജീവിതം.

മലാല യൂസഫ്‌സായി

മലാല യൂസഫ്‌സായി

പാക്കിസ്ഥാനില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഇന്ന് ലോകത്തിന്റെ തന്നെ പെണ്‍ശബ്ദമാണ്. തന്റെ അവകാശങ്ങള്‍ക്കായി പോരാടി 2012ല്‍, താലിബാന്റെ വെടിയേറ്റതിനാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അവളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് ലോകമെമ്പാടുമുള്ളവര്‍ പിന്തുണ പകര്‍ന്നു. സുഖം പ്രാപിച്ച ശേഷം തന്റെ ജന്മസ്ഥലത്ത് സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമായി യൂസഫ്‌സായി വാദിച്ചു. 2014 ലെ സമാധാന നൊബേല്‍ സമ്മാനം കൈലാഷ് സത്യാര്‍ത്ഥിയുമായി പങ്കിട്ടു. അതൊടെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവുമായി മലാല മാറി.

Most read: അറിഞ്ഞിരിക്കൂ.. ഈ സ്ത്രീ സുരക്ഷാ നിയമങ്ങള്‍

റിതു കരിധാല്‍

റിതു കരിധാല്‍

'റോക്കറ്റ് വുമണ്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന റിതു കരിധാല്‍ ലഖ്നൗവില്‍ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറാണ്. മാര്‍സ് ഓര്‍ബിറ്റല്‍ മിഷനായ 'മംഗല്‍യാന്‍' ഡെപ്യൂട്ടി ഓപ്പറേഷന്‍ മാനേജറായി പ്രവര്‍ത്തിച്ച റിതു ദൗത്യത്തിനായി പ്രധാന സംഭാവനകള്‍ നല്‍കി. ചന്ദ്രയാന്‍ 2 ന്റെ മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

കെ.കെ ശൈലജ

കെ.കെ ശൈലജ

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകശ്രദ്ധ നേടി പ്രശസ്തയായ വനിതയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ. കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളെ മുന്‍നിര്‍ത്തി നിരവധി ദേശീയ, അന്താരാഷ്ട്രീയ ബഹുമതികളും അവരെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാനും വളരുന്ന കോവിഡ് നിരക്ക് കുറയ്ക്കാനുമുള്ള കെ.കെ ശൈലജ ടീച്ചറുടെ പ്രയത്‌നം വലുതായിരുന്നു.

Most read: ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍

കമല ഹാരിസ്

കമല ഹാരിസ്

അമേരിക്കയുടെ നിലവിലെ വൈസ് പ്രസിഡന്റാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. രാജ്യത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഔദ്യോഗിക പദവി വഹിച്ച ആദ്യത്തെ അമേരിക്കന്‍ വനിതയായി അവര്‍ മാറി. പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് രാജ്യത്തെ കോവിഡ് ഭീഷണി തടയുന്നതിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച തെറ്റായ തീരുമാനങ്ങള്‍ മറികടക്കുന്നതിനുമായി പ്രവര്‍ത്തിക്കുകയാണ്.

ജസീന്ദ ആര്‍ഡേന്‍

ജസീന്ദ ആര്‍ഡേന്‍

ജസീന്ദ ആര്‍ഡേന്‍ 2017 ല്‍ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായിയ വനിതയാണ്. അധികാരത്തില്‍ വന്നതിനുശേഷം നിരവധി സുപ്രധാന മാറ്റങ്ങള്‍ അവര്‍ നടപ്പാക്കുകയുണ്ടായി. ഔദ്യോഗിക പദവിയിലിരിക്കെ കുഞ്ഞിനെ പ്രസവിച്ച ആദ്യത്തെ രാഷ്ട്രത്തലവനായി അവര്‍ മാറി. മാത്രമല്ല, കോവിഡ് 19നെ ചെറുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ തന്നെ പ്രശംസ നേടാനുമായി.

Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

ഹിമാ ദാസ്

ഹിമാ ദാസ്

ആരും മറക്കാത്ത പേരാണ് ഹിമ ദാസ്, പ്രത്യേകിച്ച് കടുത്ത ഇന്ത്യന്‍ കായിക ആരാധകര്‍. അസമില്‍ ജനിച്ച ഹിമയെ 'ദിംഗ് എക്‌സ്പ്രസ്' എന്നാണ് വിളിക്കപ്പെടുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില് സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റും ആദ്യ ഇന്ത്യന്‍ വനിതയുമാണ് ഹിമാ ദാസ്. ഐ.എ.എ.എഫ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലായിരുന്നു തന്റെ നേട്ടം. അസം പോലീസ് വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പദവിയും അലങ്കരിക്കുന്നുണ്ട് ഹിമാ ദാസ്.

ദീപിക പദുകോണ്‍

ദീപിക പദുകോണ്‍

2007 ല്‍ 'ഓം ശാന്തി ഓം' എന്ന ചിത്രം മുതല്‍ ബോളിവുഡില്‍ പ്രശസ്തയായ നടിയാണ് ദീപിക പദുകോണ്‍. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി മാറി. മികച്ച അഭിനയത്തിന് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2018 ല്‍ ടൈം മാഗസിന്‍ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വിഷാദം, മാനസികാരോഗ്യം എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടങ്ങള്‍ക്കായി 'ലിവ്, ലാഫ്, ലൗ' എന്ന സംഘടന ആരംഭിച്ചു. അടുത്തിടെ, 'ആഗോള വിനോദത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകള്‍' എന്ന പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളായും അവര്‍ മാറി. ആസിഡ് ആക്രമണത്തിന് ഇരയായി അഭിനയിച്ചതിന് നിരൂപക പ്രശംസ നേടിയ 'ചപാക്' എന്ന ചിത്രമാണ് പുതിയതായി പുറത്തിറങ്ങിയ ദീപികയുടെ ചിത്രം.

Most read: കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. 2000 ല്‍ മിസ്സ് വേള്‍ഡ് കിരീടമണിഞ്ഞ പ്രിയങ്ക ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. നിരവധി ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ദേശീയ അവാര്‍ഡുകള്‍ തുടങ്ങിയവയും നേടിയിട്ടുണ്ട്. ഹോളിവുഡിലേക്കും പ്രവേശിച്ച പ്രിയങ്ക ഒരു നിര്‍മ്മാണ കമ്പനിയും നടത്തുന്നുണ്ട്. അടുത്തിടെ, അരവിന്ദ് അഡിഗയുടെ 'ദി വൈറ്റ് ടൈഗര്‍' എന്ന ചലച്ചിത്രാവിഷ്‌കാരത്തിലെ അഭിനയത്തിന് വളരെയധികം പ്രശംസ പിടിച്ചുപറ്റി.

English summary

International Women's day 2021: Influential Women Around The World

International Women's Day 2021: 9 influential women around the world that continue to inspire us. Take a look.
Story first published: Saturday, March 6, 2021, 11:30 [IST]
X