For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Tiger Day: ലോകത്തിലെ 70% കടുവകളും ഇന്ത്യയില്‍; ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

|

ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. ഇവ ഏറ്റവും കുടുതല്‍ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയില്‍ തന്നെയാണ്. ലോകത്ത് ആകെയുള്ള കടുവകളില്‍ 70 ശതമാനവും കണ്ടെത്തിയത് ഇന്ത്യയിലാണ്. ലോകമെമ്പാടും കടുവകള്‍ നേരിടുന്ന അപകടങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് മനുഷ്യരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 29 ന് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നു.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ലോക കടുവ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യു.ഡബ്ല്യു.എഫ്) അനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു ലക്ഷം കടുവകള്‍ ഉണ്ടായിരുന്നു. 2010 ല്‍ ഇത് 3,200 ആയി കുറഞ്ഞു. അതിനാല്‍, ഈ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് ആവാസവ്യവസ്ഥയ്ക്ക് വളരെ പ്രധാനമാണ്.

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

കടുവകള്‍ വംശനാശ ഭീഷണ നേരിടുന്ന സാഹചര്യത്തിലാണ് 2010 ജൂലൈ 29 മുതല്‍ അന്താരാഷ്ട്ര കടുവ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് കടുവ ഉച്ചകോടിയിലാണ് ഇതിനുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ആഗോളതലത്തില്‍ കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുക, കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുക എന്നിവയായിരുന്നു കരാര്‍. 2022 അവസാനത്തോടെ കടുവകള്‍ ഉള്ള രാജ്യങ്ങള്‍ അവയുടെ എണ്ണം ഇരട്ടിയാക്കുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രഖ്യാപിച്ചു. അതുപ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

കാട്ടുമൃഗങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കുന്നതിലൂടെ കടുവകള്‍ ആവാസവ്യവസ്ഥയെ തുലനം ചെയ്യുന്നു. കടുവകളുടെ എണ്ണം കുറയുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ് വനനശീകരണവും വേട്ടയാടലും. കാടുകള്‍ വെട്ടിത്തെളിക്കുന്നതിലൂടെ ഇവയുടെ വാസസ്ഥലം നഷ്ടപ്പെടുകയും വേട്ടയാടലുകള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. കടുവയുടെ ശരീരഭാഗങ്ങള്‍ അനധികൃതമായി വ്യാപാരം ചെയ്യുന്നുമുണ്ട്.

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ലോകത്തിലെ മൊത്തം കടുവകളുടെ 70% ഇന്ത്യയിലായതിനാല്‍, ഈ ദിനം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. വെളുത്ത കടുവകള്‍, കറുത്ത വരകളുള്ള തവിട്ടുനിറത്തിലുള്ള കടുവ, കറുത്ത വരകളുള്ള വെളുത്ത കടുവ, സ്വര്‍ണ്ണ കടുവ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ കടുവകളുണ്ട്. ഇതുവരെ ബാലി കടുവ, കാസ്പിയന്‍ കടുവ, ജവാന്‍ കടുവ, കടുവ സങ്കരയിനങ്ങളുള്‍പ്പെടെ നാല് ഇനം കടുവകള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കടുവ ദിനത്തിന്റെ സന്ദേശമാണ്- 'അവരുടെ അതിജീവനം ഞങ്ങളുടെ കൈയിലാണ്'.

Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം

കേരളത്തിലെ ടൈഗര്‍ റിസര്‍വുകളിലും വന്യജീവി സങ്കേതങ്ങളിലും കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. വയനാട് വന്യജീവി സങ്കേതത്തിലും നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലുമായി 75 കടുവകള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കുന്നു. 2018ലെ കണക്ക് പ്രകാരം കേരളത്തില്‍ 150 കടുവകള്‍ ഉണ്ടെന്നാണ് സൂചന. നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ സെന്‍സസ് നടക്കുന്നത്.

Read more about: insync tiger കടുവ
English summary

International Tiger Day 2022: Date, History, significance and why the day is celebrated in Malayalam

International Tiger Day is observed on July 29 every year to spread awareness about dangers and problems faced by tigers across the globe. Read on to know more.
X
Desktop Bottom Promotion