For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Friendship Day: ഹൃദയത്തില്‍ വിരിയട്ടെ വാടാത്ത സൗഹൃദം

|

മനുഷ്യനുണ്ടായ കാലം മുതല്‍ക്കേ സൗഹൃദം എന്ന വികാരവും ഭൂമിയില്‍ ഉടലെടുത്തു. ഇഴപിരിയാത്ത സൗഹൃദത്തിന്റെ അനേകം കഥകള്‍ നമ്മുടെ പുരാണങ്ങളിലും ചരിത്രങ്ങളിലും നിലനില്‍ക്കുന്നുമുണ്ട്. സ്‌നേഹത്തിന്റെ മറ്റൊരു വാക്കാണ് സൗഹൃദം. ജീവിതത്തില്‍ സന്തോഷവും ഉല്ലാസവും നല്‍കുന്നവരാണ് സുഹൃത്തുക്കള്‍. സന്തോഷവും ദുഖവും പങ്കുവയ്ക്കാന്‍ സുഹൃത്തുക്കളെ ആവശ്യമാണ്.

Most read: ലോകം മുഴുവന്‍ വളരട്ടെ സൗഹൃദം; ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍Most read: ലോകം മുഴുവന്‍ വളരട്ടെ സൗഹൃദം; ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍

സുഹൃത്തുക്കള്‍ കൂടെയുണ്ടെങ്കില്‍ ഓരോരുത്തരുടെയും ജീവിതം സുന്ദരവും എളുപ്പവുമായിത്തീരും. സുഹൃത്തുക്കള്‍ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സൗഹൃദം എന്ന പ്രത്യേക ബന്ധം ആഘോഷിക്കാനായി എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ച സൗഹൃദ ദിനമായി ആഘോഷിക്കുന്നു. ഈ വര്‍ഷം ഇത് ഓഗസ്റ്റ് ഒന്നിനാണ്.

ഫ്രണ്ടഷിപ്പ് ഡേ ചരിത്രം

ഫ്രണ്ടഷിപ്പ് ഡേ ചരിത്രം

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് സുഹൃത്തുക്കള്‍. ലോകമെമ്പാടും സമാധാനം വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 30ന് അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആഘോഷിക്കുന്നു. എന്നാല്‍ പല രാജ്യങ്ങളും വ്യത്യസ്ത ദിവസങ്ങളിലായാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

തുടക്കം 1930കളില്‍

തുടക്കം 1930കളില്‍

1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ ജോയ്സ് ഹാളാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിന് രൂപം നല്‍കിയത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തീയതി ഇത് ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാണിജ്യപരമായ ഒരു തന്ത്രമാണിതെന്ന് വിമര്‍ശനം ഉയര്‍ന്നു. 1940 ആയപ്പോഴേക്കും അമേരിക്കയില്‍ ഫ്രണ്ട്ഷിപ്പ് ഡേ കാര്‍ഡുകള്‍ നല്‍കാനുള്ള ആശയം കുറഞ്ഞുവന്നു. ഈ അവസരത്തില്‍ ഫ്രണ്ട്ഷിപ്പ് ദിനത്തിന്റെ നിറവും മങ്ങിവന്നു. പിന്നീട്, 1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ 'ലോക സൗഹൃദ ദിനം' എന്ന ആശയം ആദ്യമായി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് പിന്നീട് വംശം, നിറം, മതം, വംശീയത എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അടിത്തറയായി മാറി.

ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

1958 ജൂലൈ 30 നാണ് വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ് എന്ന അന്താരാഷ്ട്ര സിവില്‍ ഓര്‍ഗനൈസേഷന്‍ അന്താരാഷ്ട്ര സൗഹൃദ ദിനം ആദ്യമായി നിര്‍ദ്ദേശിച്ചത്. 1998-ല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഭാര്യ നാനെ അന്നന്‍, കാര്‍ട്ടൂണ്‍ കഥാപാത്രമായ വിന്നി ദി പൂയെ ഐക്യരാഷ്ട്രസഭയിലെ ലോക സൗഹൃദത്തിന്റെ അംബാസഡറായി തിരഞ്ഞെടുത്തു. കാതി ലീ ഗിഫോര്‍ഡും യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡിസ്‌നി എന്റര്‍പ്രൈസസ് ഡിപ്പാര്‍ട്ട്മെന്റും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒടുവില്‍ 2011 ഏപ്രില്‍ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഔദ്യോഗികമായി ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം പ്രഖ്യാപിച്ചു.

Most read:ഓണം, ജന്‍മാഷ്ടമി.. ഓഗസ്റ്റിലെ പ്രധാന ആഘോഷദിനങ്ങള്‍ ഇതാMost read:ഓണം, ജന്‍മാഷ്ടമി.. ഓഗസ്റ്റിലെ പ്രധാന ആഘോഷദിനങ്ങള്‍ ഇതാ

സൗഹൃദ ദിനത്തിന്റെ പ്രാധാന്യം

സൗഹൃദ ദിനത്തിന്റെ പ്രാധാന്യം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചു. ഇതിലൂടെ രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍, വ്യക്തികള്‍ എന്നിവ തമ്മിലുള്ള സൗഹൃദത്തിനായുള്ള സമാധാന ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കാനും സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹം വളര്‍ത്താനും ലക്ഷ്യമിടുന്നു.

ആഘോഷദിനം വ്യത്യസ്തം

ആഘോഷദിനം വ്യത്യസ്തം

ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആചരിക്കുന്നത്. ഏഷ്യയിലുടനീളമുള്ള മിക്ക രാജ്യങ്ങളിലും ആഗസ്റ്റ് 2 നാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്‍, ഉറുഗ്വേ എന്നിവിടങ്ങളില്‍ ജൂലൈ 20നാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ഇക്വഡോര്‍, മെക്സിക്കോ, വെനിസ്വേല എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫെബ്രുവരി 14നും ബൊളീവിയയില്‍ ജൂലൈ 23നും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു.

Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്Most read:മൂങ്ങയെ കണ്ടാല്‍ നല്ലതോ ചീത്തയോ; ശകുനം പറയുന്നത് ഇതാണ്

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷം

ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷം

വിവിധങ്ങളായ ആഘോഷങ്ങളോടെ ലോകമെങ്ങും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു. സുഹൃത്തുക്കള്‍ ഗ്രീറ്റിംഗ് കാര്‍ഡുകളും സമ്മാനങ്ങളും കൈമാറുകയും അവരുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. ചിലര്‍ സൗഹൃദ ബാന്‍ഡുകള്‍ സുഹൃത്തുക്കളുടെ കൈയ്യില്‍ കെട്ടുന്നു. ടെക്‌നോളജി വളരെയേറെ വളര്‍ന്ന കാലത്ത് ലോകത്തിന്റെ ഏതു കോണിലായാലും സുഹൃത്തുക്കള്‍ അകലെയാണെന്ന തോന്നല്‍ കുറഞ്ഞുവന്നു. ഇന്നത്തെ കാലത്ത് വീഡിയോ കോളിലൂടെയും ചാറ്റിങ്ങിലൂടെയും മറ്റും അവരോട് ഏതുസമയവും നമുക്ക് സമ്പര്‍ക്കം പുലര്‍ത്താനാവുന്നു. ഏവര്‍ക്കും മലയാളം ബോള്‍ഡ് സ്‌കൈയുടെ ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍.

English summary

International Friendship Day 2022: Date, history, significance, celebration in Malayalam

International Friendship Day 2022: Know all about the date, history and significance of celebrating friendship day in malayalam.
X
Desktop Bottom Promotion