Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
പെണ്ണിനോട് ചെയ്യും ക്രൂരത, ജനനേന്ദ്രിയ അംഗവിച്ഛേദം: ശേഷം സ്ത്രീജീവിതം ഇങ്ങനെ
ലോകത്ത് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്ക് എതിരേ നാം ഓരോരുത്തരും സംസാരിക്കേണ്ട സമയമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും ലോകത്തിന്റെ പല കോണിലും നടന്നു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ ജനനേന്ദ്രിയ അംഗവിച്ഛേദം. ഇത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നതില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകളില്‍ ഓരോ പെണ്‍കുട്ടിയും കടന്നു പോവുന്ന അപകടാവസ്ഥകള്‍ നിസ്സാരമല്ല. ഇതിന്റെ അനന്തരഫലങ്ങളും ഓരോ പെണ്‍കുട്ടിയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം ഒരു ആചാരത്തെക്കുറിച്ച് സ്വയം ബോധവത്കരിക്കപ്പെടുകയും ആളുകളെ ബോധവത്കരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഫെബ്രുവരി 6- ഇന്റര്‍നാഷണല്‍ ഡേ ഓഫോ സീറോ ടോളറന്‍സ് ദിനമായി ആചരിക്കുന്നത്.

സ്ത്രീ ജനനേന്ദ്രിയത്തില്‍ നടത്തുന്ന അംഗവിച്ഛേദത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍, ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി അടയാളപ്പെടുത്തുന്നു. ഇത് ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തെയും അവരുടെ മുന്നോട്ടുള്ള ജീവിതത്തേയും ബാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഈ വര്‍ഷത്തെ തീം എന്ന് പറയുന്നത് 'എഫ്ജിഎം അവസാനിപ്പിക്കാന്‍ സാമൂഹികവും ലിംഗപരവുമായ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് പുരുഷന്മാരുടെയും പങ്കാളിത്തം എന്നതാണ്. ഈ ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

ചരിത്രവും പ്രാധാന്യവും
2012-ല്‍, യുഎന്‍ ജനറല്‍ അസംബ്ലി ഫെബ്രുവരി 6 സ്ത്രീകള്‍ക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ഡേ ഓഫോ സീറോ ടോളറന്‍സ് ദിനമായി പ്രഖ്യാപിച്ചു. ഈ അനാചാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും അതിന് വേണ്ട ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2030- ആവുമ്പോഴേക്കും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇത്തരം ഒരു ദുരാചാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആഗോളതലത്തില്‍ സ്ത്രീകളില്‍ നടക്കുന്ന അംഗവിച്ഛേദം കുറയുന്നതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ദുരാചാരത്തെ നേരിടുന്നതിന് വിദ്യാഭ്യാസത്തിനും ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്ക്കും ഒരു പോലെ തന്നെ പ്രാധാന്യമുണ്ട്. ലിംഗസമത്വം കൊണ്ട് വരുക എന്നത് കൂടിയാണ് ഇതിന്റെ ലക്ഷ്യം.

പരിവര്‍ത്തനം എന്ന വാക്ക്
പലപ്പോഴും മാറ്റാന്‍ പറ്റാതെ നിലനില്‍ക്കുന്ന പല കാര്യങ്ങളും ഉണ്ടായിരിക്കും. അതില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് മുന്നോട്ട് വരിക എന്നതാണ് നാം ഓരോരുത്തരുടേയും ലക്ഷ്യം. ഇത്തരം ആചാരങ്ങളും ദുരാചാരങ്ങളും അവസാനിപ്പിച്ച് എല്ലാവര്ക്കും തുല്യതയും സമത്വവും ഉറപ്പിക്കുക എന്നതിന് വേണ്ടിയാണ് ലോകം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, തുല്യത എന്നിവയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെയും സ്ത്രീകളെയും അവരുടെ അവകാശങ്ങളും സാധ്യതകളും തിരിച്ചറിയാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.

വെളിച്ചം കടക്കാത്ത ലോകം
ലോകത്തിന്റെ പല കോണിലും ഇന്നും സ്ത്രീകള്‍ ഇത്തരം അംഗവിച്ഛേദത്തിന് ഇരയാവുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെയാണ്. പല റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ ലോകത്ത് ഏകദേശം 200 മില്ല്യണിലധികം സ്ത്രീകളും കുട്ടികളും ഇത്തരം പ്രാകൃതമായ വിശ്വാസത്തിന്റെ ഇരകളായി മാറുന്നുണ്ട് ഓരോ ദിനവും എന്നതാണ്. ഇത് അവരില്‍ ഏല്‍പ്പിക്കുന്നത് ശാരീരികാഘാതം മാത്രമല്ല മാനസികമായും ഉള്‍വലിഞ്ഞ് ജീവിക്കുന്നതിന് പലപ്പോഴും ഇത്തരം ആചാരങ്ങള്‍ കാരരണമാകുന്നു. അവസാനിപ്പിക്കേണ്ടത് ഉടന്‍ അവസാനിപ്പിക്കുക എന്നത് തന്നെയാണ് ഇതില്‍ ചെയ്യാവുന്ന ഒരേ ഒരു വഴി.

സംഭവിക്കുന്നതെന്ത്?
എന്താണ് സ്ത്രീകളുടെ ജനനേന്ദ്രിയ അംഗവിച്ഛേദം? സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പുറംഭാഗം പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് അംഗവിച്ഛേദം എന്ന് പറയുന്നത്. ഇതിലൂടെ നിരവധി അപകടങ്ങളാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. പലപ്പോഴും ആചാരങ്ങളേയും ദുരാചാരങ്ങളേയും മുന്‍നിര്‍ത്തി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ജീവന് വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നതാണ് സത്യം.

പ്രായം ഒരു ഘടകം
പതിനഞ്ചിനും നാല്‍പ്പത്തിയൊമ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം കഴിഞ്ഞു എന്നത് തന്നെയാണ് സത്യം. ചില കോണുകളില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഇത്തരം ആചാരങ്ങള്‍ നടപ്പാക്കപ്പെടുന്നു. പിന്നീട് ഇവര്‍ വളരുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളുമായാണ്.

ശേഷം ഇപ്രകാരം
അംഗവിച്ഛേദം ചെയ്യപ്പെടുന്ന ഒരോ പെണ്‍കുട്ടിയും അവരുടെ ജീവിതത്തില്‍ വളരെയധികം പ്രയാസപ്പെടുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പ്രാകൃതമായാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും. ഇതിന്റെ ഫലമായി പലരിലും അതികഠിനമായ അണുബാധയും നിരവധി ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ഇത് ചിലരില്‍ മരണത്തിലേക്ക് വരെ എത്തിക്കുന്നു. ഗര്ഭപാത്രത്തിന് തകരാറുകളും അതിഭീകരമായ ആരോഗ്യ പ്രശ്നങ്ങളും ഇവരെ ബാധിക്കുന്നു.

പ്രസവം സിസേറിയന്
ഇത്തരത്തില്‍ അംഗവിച്ഛേദം ചെയ്യപ്പെടുന്ന സ്ത്രീകളില്‍ സാധാരണ പ്രസവത്തിനുള്ള സാധ്യത വളരെ കുറവാണ്. ഇത് അവരില്‍ മരണത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ സിസേറിയന് പോലുള്ള പ്രസവമാണ് ഇവര്‍ക്കുണ്ടാവുന്നത്. മാത്രമല്ല പ്രസവത്തിന് ശേഷം നിരവധി ആരോഗ്യ പ്രശ്്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. പലപ്പോഴും ചില രാജ്യങ്ങളിലെങ്കിലും ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത്തരം ആചാരങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതും അത്ര നല്ലൊരു നടപടിയല്ല എന്നതും ഇതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നതും ശ്രദ്ധേയമായ കാര്യങ്ങളാണ്.



Click it and Unblock the Notifications