For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

|

പകരം വയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഭൂമിയിലെ ഓരോ കുടുംബവും. പുരാതന കാലം മുതല്‍ തന്നെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യ ജീവന്റേയും നിലനില്‍പ് തന്നെ താങ്ങിനിര്‍ത്തുന്നത് കുടുംബമാണ്. മാനവരാശിയുടെ അടിസ്ഥാനം തന്നെ കുടുംബങ്ങളിലാണ്. എന്നാല്‍ ഇന്നത്തെ തിരക്കിട്ട ജീവിതയോട്ടത്തിനിടെ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് തന്നെ ഇളക്കം തട്ടിയെന്ന ബോധ്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന 1994ല്‍ അന്താരാഷ്ട്ര കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച് മുന്നോട്ടു വന്നത്.

Most read: Nurses Day 2020: വിണ്ണിലിറങ്ങിയ മാലാഖമാരുടെ ദിവസംMost read: Nurses Day 2020: വിണ്ണിലിറങ്ങിയ മാലാഖമാരുടെ ദിവസം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബ സംവിധാനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെയും സംസ്‌കാരങ്ങളുടെയും പ്രാധാന്യം ആഘോഷിക്കുന്നതിനും ഇത് ആചരിക്കുന്നു. 1994 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 നാണ് അന്താരാഷ്ട്ര കുടുംബദിനം ആഘോഷിക്കുന്നത്.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

1995ല്‍, ബീജിംഗിലും കോപ്പന്‍ഹേഗനിലും നടന്ന സമ്മേളനങ്ങളില്‍, കുടുംബങ്ങളുടെ പ്രാധാന്യവും സാമൂഹിക വികസനത്തിലെ അവരുടെ പങ്കും ചിത്രീകരിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വ്യക്തികളുടെയും ക്ഷേമത്തിനായുള്ള ഒരു സംരംഭമായി ലോകമെമ്പാടുമുള്ള ആചരണം വ്യക്തമാക്കാന്‍ കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കോവിഡിനെതിരേയുള്ള കൂട്ടായ പോരാട്ടത്തിനിടെയാണ് ഈ വര്‍ഷം കുടുംബ ദിനം ആഘോഷിക്കുന്നത്. 2020ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയംFamilies in Development എന്നതാണ്.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

2020ല്‍ ഐക്യരാഷ്ട്രസഭ, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ എത്രമാത്രം അര്‍ത്ഥമാക്കുന്നുവെന്നും നമ്മോട് ഊന്നിപ്പറയുന്നു. ഒരു കുടുംബത്തിന് സമൂഹത്തിന്റെ വികാസത്തില്‍ അടിസ്ഥാന അടിത്തറയുണ്ട്. കാരണം സാമൂഹിക നിയമങ്ങളും മാനദണ്ഡങ്ങളും കുടുംബ ബന്ധത്തിന്റെയും ശക്തിയുടെയും പ്രതീക്ഷിത രൂപമാണെന്നാണ് യു.എന്‍ പറയുന്നത്.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

ഈ വര്‍ഷത്തെ പ്രമേയത്തിലൂടെ, അറ്റുപോയ കുടുംബങ്ങളുടെ വികസനം വീണ്ടും കണ്ണിചേര്‍ക്കുന്നതിന് യു.എന്‍ ലക്ഷ്യമിടുന്നു. കഷ്ടതകളില്‍ കൂടെ നില്‍ക്കാനും നമ്മുടെ വേദനകളെ ശമിപ്പിക്കാനും എന്നും താങ്ങായി തണലായി നില്‍ക്കുന്നത് ഒരു കുടുംബം മാത്രമാണ്. നമ്മുടെ സന്തോഷങ്ങളുടെയും ദുരിതത്തിന്റെയും ഭാഗമാണിത്. സാമൂഹികവും വ്യക്തിപരവുമായ ഭയങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഉറവിടമാണ് ഓരോ കുടുംബവും.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം Family and climate action: Focus on SCG 13 എന്നായിരുന്നു. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും അവ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ദിവസം തീരുമാനിച്ചു.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കുടുംബങ്ങളുടെയും കുടുംബ നയങ്ങളുടെയും പങ്ക് അന്വേഷിക്കുന്ന Families and Inclusive Societies എന്നതായിരുന്നു 2018 ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം. അതുപോലെ, 2017ല്‍ 'കുടുംബങ്ങള്‍, വിദ്യാഭ്യാസം, ക്ഷേമം' എന്നതയിരുന്നു പ്രമേയം. അന്ന് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കുടുംബങ്ങളുടെ പങ്കും കുടുംബാധിഷ്ഠിത നയങ്ങളും കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമവും കേന്ദ്രീകരിച്ചു.

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

കുടുംബം: സ്‌നേഹത്തിന്റെ ഉറവിടം

ഓരോരുത്തര്‍ക്കും കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങള്‍ മാഞ്ഞുപോയിക്കൊണ്ടിരുന്ന കാലത്താണ് കോവിഡ് 19 ലോക്ക്ഡൗണ്‍ ആസന്നമായത്. ഇതിലൂടെ പലര്‍ക്കും തങ്ങളുടെ കുടുംബത്തോടൊത്ത് നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാന്‍ അവസരമൊരുക്കി. ജീവിതത്തിന്റെ നിറം കെട്ടുപോയവര്‍ക്ക് ജീവിതം തിരികെ പിടിക്കാനുള്ള അവസരവും ഈ കൊറോണക്കാലം ഒരുക്കി. കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും എന്നും കാത്തുസൂക്ഷിക്കും എന്നതാവട്ടെ ഈ കുടുംബ ദിനത്തിലെ പ്രതിജ്ഞ.

English summary

International Day Of Families: Theme, Significance And History

International Families day is observed on May 15 every year since 1994. Read the theme for the International day of families 2020 and why it is observed.
X
Desktop Bottom Promotion