For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുമൊരു പാനീയം മാത്രമല്ല; കോഫി ഒരു വികാരം കൂടിയാണ്‌

|

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് കോഫി. ചൂടുള്ള ഒരു കപ്പ് കാപ്പി കഴിക്കാതെ പലര്‍ക്കും ദിവസം തന്നെ ആരംഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ആളുകള്‍ക്ക് കാപ്പിയോടുള്ള സ്‌നേഹത്തിന്റെയും ആസക്തിയുടെയും അളവ് കണക്കിലെടുക്കുമ്പോള്‍, കാപ്പിക്കായി ഒരു ദിനം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തതില്‍ അതിശയിക്കാനില്ല. എല്ലാ വര്‍ഷവും, കാപ്പിയുടെ ഉപയോഗം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒക്ടോബര്‍ 1 ന് അന്താരാഷ്ട്ര കോഫി ദിനം ആചരിക്കുന്നു.

Most read: ഗാന്ധിജയന്തി 2021: നിങ്ങള്‍ക്കറിയുമോ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍Most read: ഗാന്ധിജയന്തി 2021: നിങ്ങള്‍ക്കറിയുമോ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് കാപ്പിയെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്, അതിനാല്‍, ഈ ദിവസം കാപ്പിയുടെ വിവിധ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായി ഉപയോഗപ്പെടുത്തുന്നു. അന്താരാഷ്ട്ര കോഫി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഒക്ടോബര്‍ 1; കോഫി ദിനം

ഒക്ടോബര്‍ 1; കോഫി ദിനം

1963 ല്‍ ലണ്ടനില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷനാണ് 2015 ഒക്ടോബര്‍ 1 ന് ആദ്യമായി അന്താരാഷ്ട്ര കാപ്പി ദിനമായി പ്രഖ്യാപിച്ചത്. അതിനുശേഷം, ഈ ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് കാപ്പി. കോഫി ഫാമുകളിലും ഫാക്ടറികളിലും നിരവധി തൊഴിലാളികള്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര കോഫി ദിനത്തില്‍, ഈ തൊഴിലാളികളുടെയും കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെയും കഠിനാധ്വാനവും പരിശ്രമവും അംഗീകരിക്കപ്പെടുന്നു.

അന്താരാഷ്ട്ര കോഫി ദിനം; ചരിത്രം

അന്താരാഷ്ട്ര കോഫി ദിനം; ചരിത്രം

കാപ്പിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ദിവസമാണ് ഒക്ടോബര്‍ 1. 1983ല്‍ ഓള്‍ ജപ്പാന്‍ കോഫി അസോസിയേഷനാണ് ആദ്യമായി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്. 2005ല്‍ അമേരിക്കയും 'ദേശീയ കോഫി ദിനം' പ്രഖ്യാപിച്ചു. ഇന്റര്‍നാഷണല്‍ കോഫി അസോസിയേഷന്‍ 1997ല്‍ ചൈനയില്‍ അന്താരാഷ്ട്ര കോഫി ദിനം ആഘോഷിച്ചു. 1997ല്‍ തായ്വാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ഇത് ആഘോഷിച്ചു. തായ്വാന്‍ അവരുടെ സ്വാതന്ത്ര്യ ദിനത്തിലാണ് കോഫി ദിനം ആഘോഷിച്ചത്. എന്നിരുന്നാലും, 2015ലാണ്, ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 1 കോഫി ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനുശേഷം, ഈ ദിനം ലോകമെമ്പാടും ഏകകണ്ഠമായി ആഘോഷിക്കുന്നു. എന്നിരുന്നാലും, വിവിധ രാജ്യങ്ങള്‍ അവരുടെ ദേശീയ കോഫി ദിനങ്ങള്‍ വ്യത്യസ്ത തീയതികളില്‍ ആഘോഷിച്ചുവരുന്നു.

Most read:2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍Most read:2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍

കോഫി ദിനത്തിന്റെ പ്രാധാന്യം

കോഫി ദിനത്തിന്റെ പ്രാധാന്യം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കാപ്പിയെ സ്‌നേഹിക്കുന്നു. എന്നിരുന്നാലും, കാപ്പിക്കുരു വളര്‍ത്തുന്ന കര്‍ഷകരുടെ ദുരിതത്തിന് കാലങ്ങളായി അറുതിയില്ല. കര്‍ഷകരുടെ ദുരിതങ്ങളും അവരുടെ സാമ്പത്തിക അസ്ഥിരതയെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര കോഫി ദിനം ആഘോഷിക്കുന്നത്. ഇത് കാപ്പിക്കുരുവിന്റെ ന്യായമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നു. ഈ ദിവസം, കഫേകളിലും കോഫി ഔട്ട്‌ലെറ്റുകളിലും കാപ്പിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള കാപ്പി റെസിപ്പികള്‍ പരീക്ഷിച്ച് കോഫി പ്രേമികള്‍ ഈ ദിവസം ആഘോഷിക്കുന്നു.

കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍

കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍

കാപ്പി നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്താനും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നിങ്ങളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ കൊഴുപ്പ് കോശങ്ങളിലേക്ക് ശരീരത്തിലെ കൊഴുപ്പ് തകര്‍ക്കാന്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. കാപ്പിക്ക് ധാരാളം പോഷക മൂല്യങ്ങളുണ്ട്. റൈബോഫ്‌ളേവിന്‍, പാന്റോതെനിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, നിയാസിന്‍ എന്നിവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ ഒരു വലിയ ഉറവിടം കൂടിയാണിത്.

Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍

കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒന്നാണെന്ന് പറയപ്പെടുന്നു. ഇത് തലച്ചോറിലേക്ക് സഞ്ചരിച്ച് ന്യൂറോണുകളുടെ ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ തലച്ചോറിലുടനീളം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചില പഠനങ്ങള്‍ കാപ്പിയെ പ്രമേഹവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കാപ്പി നിങ്ങളുടെ ടൈപ്പ് -2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കോഫി നിങ്ങള്‍ക്ക് ഒരു തല്‍ക്ഷണ ഊര്‍ജ്ജം സമ്മാനിക്കുന്ന പാനീയം കൂടിയാണ്. കാപ്പിയിലെ കഫീന്‍ ഒരു നല്ല സംയുക്തമാണ്, എന്നാല്‍ പരിമിതമായ അളവില്‍ കഴിച്ചാല്‍ മാത്രം. അതിനാല്‍ നിങ്ങള്‍ കാപ്പി അമിതമായി കുടിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

Read more about: coffee കാപ്പി
English summary

International Coffee Day 2021: Date, history and significance in Malayalam

Every year, International Coffee Day is observed on October 1, to celebrate and promote the use of coffee. Read on to know the history and significance of the day.
Story first published: Friday, October 1, 2021, 10:27 [IST]
X
Desktop Bottom Promotion