For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് ദിനം; തൊഴിലാളികളുടെ അവിസ്മരണീയ ദിനം

|

ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പൊരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത അവകാശങ്ങള്‍ സ്മരിക്കുന്നതിനായി മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നു.

Most read: മെയ് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായിMost read: മെയ് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി

ദേശീയമായും അന്തര്‍ദ്ദേശീയമായും വിവിധ പരിപാടികളോടെ ആഘോഷിക്കുന്ന ഈ ദിനം തൊഴിലാളികളുടെ സംഭാവനകളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും അനുസ്മരിക്കുന്ന അവസരമാണ്. മെയ് ദിനത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇന്ത്യയിലെ തൊഴിലാളി ദിനം

ഇന്ത്യയിലെ തൊഴിലാളി ദിനം

1923 മെയ് 1 ന് ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍, മദ്രാസില്‍ വച്ച് ആദ്യത്തെ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി ചുവന്ന പതാക ഉപയോഗിച്ച കാലം കൂടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി പ്രസ്ഥാനങ്ങളുമായി മെയ്ദിനം ബന്ധപ്പെട്ടിരിക്കുന്നു. 1960 ല്‍ മുന്‍ ബോംബെ സംസ്ഥാനം ഭാഷാപരമായി ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ വിഭജിക്കപ്പെട്ടതിനുശേഷം മെയ് 1 മഹാരാഷ്ട്ര ദിനം, ഗുജറാത്ത് ദിനം എന്നിങ്ങനെ ആചരിച്ചുവരുന്നു.

മെയ് ദിനം : രസകരമായ വസ്തുതകള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

1886 മെയ് 1 ന് അമേരിക്കയിലെ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാന്‍ തീരുമാനിച്ചു, തൊഴിലാളികളെ ദിവസത്തില്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്ന് ആവശ്യപ്പെട്ടു. പണിമുടക്ക് ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം, ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് സ്‌ക്വയറിലുണ്ടായ ഒരു സ്ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അവകാശ പോരാട്ടങ്ങള്‍ക്കിടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട തൊഴിലാളികളെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനം മെയ് 1 തൊഴിലാളികളുടെ ദിനമായി പ്രഖ്യാപിച്ചു.

Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

* തൊഴിലാളികളെ അനുസ്മരിച്ച് ഈ ദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ച വ്യക്തിയാണ് ബ്രദര്‍ഹുഡ് ഓഫ് കാര്‍പെന്റേഴ്സ് ആന്റ് ജോയ്നേഴ്സിന്റെ ജനറല്‍ സെക്രട്ടറിയും അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ സഹസ്ഥാപകനുമായ ജെ. മക്ഗ്വയര്‍.

* പ്രതിഷേധങ്ങള്‍, പണിമുടക്കുകള്‍ എന്നിവ അടയാളപ്പെടുത്തുന്നതാണ് തൊഴിലാളി ദിനം. 1971 ലെ വിയറ്റ്‌നാം യുദ്ധത്തിനെതിരായ യുഎസ് നിസ്സഹകരണ നടപടികളാണ് തൊഴിലാളി ദിനത്തിലെ ഏറ്റവും അറിയപ്പെടുന്ന ചില സംഭവങ്ങളിലൊന്ന്.

മെയ് ദിനം : രസകരമായ വസ്തുതകള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

* ഇന്ത്യയില്‍ തൊഴിലാളി ദിനം 'അന്താരാഷ്ട്ര ശ്രമിക് ദിവസ്', 'ഉഴൈപാളര്‍ ദിനം'(തമിഴ്) എന്നിങ്ങനെ ഓരോ സംസ്‌കാരങ്ങളിലായി ആഘോഷിക്കുന്നു. ഇന്ത്യയില്‍ തൊഴിലാളി ദിനത്തിന്റെ ആദ്യത്തെ ഔദ്യോഗിക ആഘോഷം 1923 മെയ് 01 ന് ചെന്നൈയില്‍ 'ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍' നേതൃത്വത്തിലാണ് നടന്നത്.

* തൊഴിലാളി ദിനത്തിന്റെ പ്രതീകമായ ചുവന്ന പതാക ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാര്‍ പതാക ഉയര്‍ത്തി മെയ് ദിനം ആഘോഷിക്കാന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു.

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

* 1882 സെപ്റ്റംബര്‍ 5ന് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ ലേബര്‍ യൂണിയന്‍, യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതിനും എല്ലാ യൂണിയനുകള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതിനുമായി പരേഡ് നടത്തി. സിറ്റി ഹാളില്‍ നിന്ന് യൂണിയന്‍ സ്‌ക്വയറിലൂടെ 42 ആം സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പതിനായിരത്തിലധികം യൂണിയന്‍ തൊഴിലാളികള്‍ അണിനിരന്നു.

* 1887 ഫെബ്രുവരി 21 ന് തൊഴിലാളി ദിനത്തെ നിയമപരമായ അവധി ദിനമായി അംഗീകരിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമാണ് ഒറിഗോണ്‍. അതേ വര്‍ഷം തന്നെ കൊളറാഡോ, മസാച്ചുസെറ്റ്‌സ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നിവയും നിയമപരമായി അവധി സ്വീകരിച്ചു.

മെയ് ദിനം : രസകരമായ വസ്തുതകള്‍

മെയ് ദിനം : രസകരമായ വസ്തുതകള്‍

* 1894 ജൂണ്‍ 28 ന് തൊഴിലാളി ദിനത്തെ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ച ആക്കാനുള്ള തീരുമാനം അംഗീകരിച്ചു.

* അമേരിക്കന്‍ ഐക്യനാടുകള്‍ ഈ ദിവസം ആഘോഷിക്കുന്നതിനും പത്ത് വര്‍ഷം മുമ്പ് തന്നെ കാനഡ 1872 ല്‍ തൊഴിലാളി ദിനം ആഘോഷിച്ചിരുന്നു.

* പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കക്കാര്‍ ദിവസം 12 മണിക്കൂര്‍ വച്ച് ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്തിരുന്നു.

Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

English summary

May Day 2023: Interesting Facts About Labour Day in Malayalam

Here are the May Day 2021 : Interesting Facts About Labour Day in Malayalam. Take a look.
X
Desktop Bottom Promotion