Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ചെറിയ പെരുന്നാള് : അറിഞ്ഞിരിക്കേണ്ടതാണ് ഇതെല്ലാം
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷങ്ങളില് ഒന്നാണ് ചെറിയ പെരുന്നാള് അഥവാ ഈദുല് ഫിതര്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു മാസത്തെ നോമ്പിന് അവസാനമാണ് ഈദുല് ഫിതര് വരുന്നത്. പരമകാരുണികനായ അള്ളാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള ഒരു മാസത്തെ പ്രാര്ത്ഥനക്കും വ്രതത്തിനും അവസാനം ആഘോഷങ്ങളുടെ ദിനമാണ് ചെറിയ പെരുന്നാള് ആയി കൊണ്ടാടുന്നത്. ഈ ദിനത്തെക്കുറിച്ച് പല പ്രധാനപ്പെട്ട കാര്യങ്ങളും ഉണ്ട്. അതെന്തൊക്കെയെന്ന് ഈ ലേഖനത്തില് നമുക്ക് വായിക്കാം.

റമദാന് എന്നറിയപ്പെടുന്ന ഒരു മാസത്തെ വ്രതത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്.ാെരു മാസം രാവിലെ മുതല് വൈകുന്നേരം വരെ വ്രതം അനുഷ്ഠിക്കുകയും വൈകുന്നേരത്തോടെ നോമ്പ് തുറക്കുകയും ചെയ്ത് കൊണ്ടാണ് ഈ ഒരു മാസം വ്രതം എടുക്കുന്നത്. അതിന്റെ അവസാനമാണ് പെരുന്നാള് ആയി ആഘോഷിക്കുന്നത്.

ഈദ് ആഘോഷിക്കുന്ന തീയതി ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. മാസപ്പിറവി ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈദ് ആഘോഷിക്കുന്നത്. എന്നാല് ചന്ദ്രനെ ദൃശ്യമാവാത്ത സമയത്ത് ഒരു മാസത്തെ വ്രതത്തിന് ശേഷം വരുന്ന അടുത്ത ദിവസം ഈദ് ആഘോഷിക്കുന്നു.
ഈദുല് ഫിത്തര് 3 ദിവസം നീണ്ടുനില്ക്കുന്നു. 3 ദിവസങ്ങളിലായാണ് ആഘോഷങ്ങള് നീണ്ട് നില്ക്കുന്നത്. ഈ ദിനത്തില് കുടുംബത്തെ സന്ദര്ശിക്കുകയും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കുട്ടികള്ക്ക് സമ്മാനങ്ങളും പണവും സമ്മാനിക്കുകയും ചെയ്യുന്നു.

ഈദ് എന്നതിന്റെ അര്ത്ഥം തന്നെ അറബിയില് ഉത്സവം എന്നാണ്. റംസാന് വ്രതാനുഷ്ഠാനം ഭക്ഷണവും ആഘോഷങ്ങളുമായി അവസാനിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ ദിനം വിശ്വാസികള്ക്ക് ഒരു വലിയ ആഘോഷം തന്നെയാണ്.
പല മതപരമായ ആഘോഷങ്ങളെയും പോലെ ഈദിനും അതിന്റേതായ പാരമ്പര്യമുണ്ട്. ഇതില് ഒന്നാണ് പ്രാര്ത്ഥനക്കായി പള്ളിയില് പോവുന്നതും പ്രത്യേക ഈദ്നമസ്കാരങ്ങളും എല്ലാം. ഇത് മാത്രമല്ല ഈദുല് ഫിത്തര് ഈദുല് അദ്ഹയില് നിന്ന് വ്യത്യസ്തമാണ്. മക്കയിലേക്കുള്ള ഇസ്ലാം മത വിശ്വാസികളുടെ തീര്ത്ഥാടനത്തിന്റെ അവസാനത്തില് ആഘോഷിക്കുന്നതാണ് ഈദ് ഉല്-അദ്ഹ.



Click it and Unblock the Notifications
