For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരം

|

ആഘോഷങ്ങളുടെ പുതുമയുമായി വീണ്ടുമൊരു ക്രിസമസ് ദിനം കൂടി വന്നെത്തി. എല്ലാ വര്‍ഷവും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അടയാളപ്പെടുത്തി ലോകജനത ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‌ലഹേമില്‍ മറിയമിനും ജോസഫിനും ജനിച്ച പുത്രനാണ് യേശു. യേശുവിന്റെ ജനനം സംബന്ധിച്ച് കൃത്യമായ മാസവും തീയതിയും അറിയില്ലെങ്കിലും എ.ഡി 336 ല്‍ റോമില്‍ ക്രിസ്മസ് ആഘോഷിച്ചുവെന്ന് ചരിത്രമുണ്ട്.

Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?Most read: ക്രിസ്മസ് ട്രീ എങ്ങനെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ?

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 336 ഡിസംബര്‍ 25 ന് റോമിലെ പള്ളിയില്‍ ഔദ്യോഗികമായി ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമാണ് ക്രിസ്മസ്. ക്രിസ്മസിനെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ദൈവപുത്രന്‍ ജനിച്ച ദിവസം

ദൈവപുത്രന്‍ ജനിച്ച ദിവസം

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ഒരു ക്രിസ്ത്യന്‍ ഉത്സവമാണ് ക്രിസ്മസ്. മിക്കയിടത്തും ഇത് എല്ലാ വര്‍ഷവും ഡിസംബര്‍ 25 നാണ് ആഘോഷിക്കുന്നത്. യേശുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ റോമന്‍ കത്തോലിക്കാ സഭ തിരഞ്ഞെടുത്ത ദിവസമാണിത്. എന്നാല്‍ വാസ്തവത്തില്‍, യേശു ജനിച്ച കൃത്യമായി തീയതി ആര്‍ക്കും അറിയില്ല.

ജനുവരിയിലെ ക്രിസ്മസ്

ജനുവരിയിലെ ക്രിസ്മസ്

എല്ലാ ക്രിസ്ത്യാനികളും ഒരേ ദിവസമല്ല ക്രിസ്മസ് ആഘോഷിക്കുന്നത് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ അധികമുള്ള രാജ്യങ്ങളായ റഷ്യ, ഉക്രെയ്ന്‍, റൊമാനിയ തുടങ്ങിയ ഇടങ്ങളില്‍ ക്രിസ്മസ് ദിനം ജനുവരി 7 നാണ്. ചില ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്നു.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

'ക്രിസ്മസ്' എന്ന വാക്ക്

'ക്രിസ്മസ്' എന്ന വാക്ക്

'ക്രിസ്മസ്' എന്ന വാക്ക് പഴയ ഇംഗ്ലീഷ് ശൈലിയായ 'ക്രിസ്റ്റെസ് മേസെയില്‍' (Cristes maesse) നിന്നാണ് വന്നത്. അതായത് ‘Christ's mass'. എന്നാല്‍ ‘Xmas' എന്നത് എന്താണെന്നോ? മിക്കവരും ഇത് ക്രിസ്മസിന്റെ ആധുനിക ചുരുക്കെഴുത്ത് മാത്രമാണെന്ന് കരുതുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ പതിനാറാം നൂറ്റാണ്ടിലേക്ക് നമ്മെ എത്തിക്കുന്നു. 'X' എന്നത് ഗ്രീക്ക് അക്ഷരമായ 'Chi'യെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. അതായത്, Christ എന്ന ഗ്രീക്ക് പദത്തിലെ ആദ്യത്തെ അക്ഷരം.

ബ്രിട്ടനിലെ ആഘോഷം

ബ്രിട്ടനിലെ ആഘോഷം

ക്രിസ്മസ് ബ്രിട്ടനിലെ ഒരു പ്രധാന ആഘോഷമാണ്. ബ്രിട്ടനില്‍ ഇന്നുള്ള പല ആഘോഷങ്ങളും വന്നത് വിക്ടോറിയന്‍ കാലഘട്ടത്തിലാണ്. ക്രിസ്മസ് കാര്‍ഡ്, സമ്മാനം കൈമാറല്‍, പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ തുടങ്ങിയവ. വിക്ടോറിയ രാജ്ഞിയും ആല്‍ബര്‍ട്ട് രാജകുമാരനും ക്രിസ്മസ് ആഘോഷത്തിന്റെ വലിയ ആരാധകരായിരുന്നു.

Most read:പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ക്രിസ്തുമസ് ആശംസകള്‍Most read:പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ക്രിസ്തുമസ് ആശംസകള്‍

ക്രിസ്മസ് ട്രീയുടെ വരവ്

ക്രിസ്മസ് ട്രീയുടെ വരവ്

വിക്ടോറിയന്‍ കാലഘട്ടത്തില്‍ തന്നെയാണ് ബ്രിട്ടനില്‍ ക്രിസ്മസ് ട്രീകളും പ്രചാരത്തിലെത്തിയത്. എന്നാല്‍, പതിനാറാം നൂറ്റാണ്ടിലെ ജര്‍മ്മനിയിലാണ് ഇവ ആദ്യമായി ക്രിസ്മസിന്റെ ഭാഗമായത്. ക്രിസ്മസ് സമയത്ത് ആളുകള്‍ പഴങ്ങളും അണ്ടിപ്പരിപ്പും ഉപയോഗിച്ച് ഫിര്‍ വൃക്ഷങ്ങള്‍ അലങ്കരിച്ചിരുന്നു. പിന്നീട് അലങ്കാര വസ്തുക്കള്‍ മധുരപലഹാരങ്ങള്‍, കടലാസ് രൂപങ്ങള്‍, മെഴുകുതിരികള്‍ എന്നിവയിലേക്ക് വഴിമാറി. എന്നാല്‍, ചരിത്രകാരന്മാര്‍ കരുതുന്നത് ക്രിസ്മസ് ആഘോഷത്തിന്റെ ഉത്ഭവം റോമാക്കാരുടെയും പുരാതന ഈജിപ്തുകാരുടെയും കാലഘട്ടത്തിലാണെന്നാണ്.

നോര്‍വേയുടെ സമ്മാനം

നോര്‍വേയുടെ സമ്മാനം

എല്ലാ വര്‍ഷവും, നോര്‍വേ ജനത വീട്ടില്‍ വളര്‍ത്തുന്ന മനോഹരമായ ഒരു ക്രിസ്മസ് ട്രീ ലണ്ടനിലേക്ക് അയയ്ക്കുന്നു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഇത് ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച് വയ്ക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്‍ നോര്‍വേയ്ക്ക് നല്‍കിയ സഹായത്തിനുള്ള നന്ദി സൂചകമായാണ് ഇത്.

Most read:കരോള്‍ വെറുമൊരു പാട്ടല്ല; ഒരു ചരിത്രംMost read:കരോള്‍ വെറുമൊരു പാട്ടല്ല; ഒരു ചരിത്രം

സാന്താക്ലോസ്

സാന്താക്ലോസ്

വലിയ താടിയുള്ള, തടിച്ച വയറുള്ള സാന്റാ ക്ലോസിനെപ്പറ്റി പറയാതെ എന്ത് ക്രിസ്മസ്. സാന്താക്ലോസ് എന്ന പേര് അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 'Sinterklaas' എന്ന വാക്കാണിത്, അതായത് ഡച്ച് ഭാഷയില്‍ 'സെന്റ് നിക്കോളാസ്' എന്നര്‍ത്ഥം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യന്‍ ബിഷപ്പായിരുന്നു സെന്റ് നിക്കോളാസ്. ദയാവാനായിരുന്ന അദ്ദേഹം കുട്ടികളുടെ രക്ഷകനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ സാന്താക്ലോസ് മാത്രമല്ല ക്രിസ്മസ് കഥാപാത്രം. ഇറ്റലിയില്‍, ലാ ബെഫാന എന്ന ഒരു മന്ത്രവാദി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളുമായി ഒരു ചൂലില്‍ ചുറ്റിക്കറങ്ങുമെന്ന് പറയപ്പെടുന്നു.

ഫ്രാന്‍സിന്റെ സമ്മാനം

ഫ്രാന്‍സിന്റെ സമ്മാനം

സമ്മാനങ്ങള്‍ കൈമാറുന്ന സമയമാണ് ക്രിസ്മസ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം എന്തെന്ന് നിങ്ങള്‍ക്കറിയാമോ? അത് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണ്. 1886 ല്‍ ഫ്രാന്‍സ് ക്രിസ്മസ് സമ്മാനമായി അമേരിക്കയ്ക്ക് സമ്മാനിച്ചതാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി.

Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍Most read:പ്രിയപ്പെട്ടവര്‍ക്കായി ഈ ക്രിസ്മസ് സമ്മാനങ്ങള്‍

ജിംഗിള്‍ ബെല്‍ ജിംഗിള്‍ ബെല്‍

ജിംഗിള്‍ ബെല്‍ ജിംഗിള്‍ ബെല്‍

ജിംഗിള്‍ ബെല്‍ ജിംഗിള്‍ ബെല്‍ എന്ന ക്രിസ്മസ് ഗാനം കേട്ടിട്ടില്ലേ? പക്ഷേ ഈ പാട്ടില്‍ ക്രിസ്മസ് എന്ന വാക്ക് ഇല്ലെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? യേശു എന്നോ സാന്താക്ലോസ് എന്നോ ഉളള വാക്കുകള്‍ ഈ പാട്ടിലില്ല. കാരണം ഇത് യഥാര്‍ത്ഥത്തില്‍ ഒരു ക്രിസ്മസ് ഗാനം അല്ലായിരുന്നു! വാസ്തവത്തില്‍, 1850ല്‍ 'വണ്‍ ഹോഴ്‌സ് ഓപ്പണ്‍ സ്ലീ' എന്ന പേരില്‍ അമേരിക്കന്‍ താങ്ക്‌സ്ഗിവിംഗിനായി ഇറക്കിയ ഗാനത്തില്‍ നിന്നുള്ളതാണിത്.

ക്രിസ്മസ് നിരോധിച്ച ബ്രിട്ടന്‍

ക്രിസ്മസ് നിരോധിച്ച ബ്രിട്ടന്‍

ക്രിസ്മസ് ഇല്ലായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ!! തികച്ചും വിചിത്രമായി തോന്നുന്നുണ്ടോ? ശരിയാണ്, വിശ്വസിച്ചാലും ഇല്ലെങ്കിലും, 1644 ല്‍ ഇംഗ്ലണ്ടില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിയമവിരുദ്ധമാക്കിയിരുന്നു. അമേരിക്കയിലെ ഇംഗ്ലീഷ് കോളനികളിലും ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയിരുന്നു. അക്കാലത്ത്, ക്രിസ്മസ് എന്നതിന്റെ മതപരമായ അര്‍ത്ഥം മറന്ന് ആഘോഷങ്ങള്‍ നീങ്ങിയെന്ന് ഭരണകൂടത്തിന് തോന്നിയിരുന്നു. അതിനാല്‍ അവര്‍ ഈ അവധിക്കാല ആഘോഷങ്ങള്‍ നിരോധിച്ചു. എന്നാല്‍ ഏകദേശം 20 വര്‍ഷത്തിനുശേഷം ആഘോഷങ്ങള്‍ വീണ്ടും തിരിച്ചുവന്നു.

Most read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാംMost read:ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തയാറാക്കാം

English summary

Interesting Facts About Christmas in Malayalam

Do you know there are lots of interesting and amazing facts about Christmas. Take a look.
X
Desktop Bottom Promotion