Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജീവനോടെ കുഴിച്ച് മൂടി ഈ സാധുമൃഗത്തെ
മനുഷ്യൻ ക്രൂരത ചെയ്യുന്നവരാണ് എന്ന കാര്യത്തിന് വീണ്ടും ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നിന്നും പുറത്ത് വന്നിരിക്കുന്നത്. മനുഷ്യൻ മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തികളാണ് പലപ്പോഴും രാജ്യത്തിന്റെ പല കോണുകളിൽ നിന്നും പുറത്ത് വരുന്നത്. പരിക്കേറ്റ് അനങ്ങാൻ പോലുമാവാത്ത കിടന്ന നിൽഗായി മൃഗത്തെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിലേക്ക് തള്ളിയിട്ട് ജീവനോട് കുഴിച്ച് മൂടിയത്.
ജീവനോടെയാണ് ഈ മൃഗത്തെ കുഴിയിലിട്ട് മൂടിയത്. ബീഹാറിലെ വൈശാലി ജില്ലയിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജെസിബി ഉപയോഗിച്ചാണ് ഈ വലിയ കുഴിയെടുത്ത് ഇതിനെ മൂടിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ...
ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ഈ കൊടുംക്രൂരത ഇവർ ചെയ്തിരിക്കുന്നത്.

പിന്നാലെ നിൽഗായി എന്ന മൃഗത്തെ കുഴിയിലേക്ക് യാതൊരു വിധത്തിലുള്ള ദയയും കാണിക്കാതെ തള്ളിയിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ വളരെയധികം വേദനയോടെ അല്ലാതെ മനസാക്ഷിയുള്ള ഒരാൾക്കും കണ്ട് തീർക്കാൻ പറ്റുകയില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മാൻവിഭാഗത്തിൽ പെട്ട ഈ പാവം മൃഗത്തോട് ഈ ക്രൂരത ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 30നാണ് ഈ സംഭവം നടന്നിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനിടയില് മുന്നൂറോളം നിൽഗായി മൃഗങ്ങളെ വെടിവെച്ചും അല്ലാതെയും കൊന്നതായാണ് പറയുന്നത്. വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെതിരേ വൻരോഷമാണ് ഇന്ന് നിലനിൽക്കുന്നത്.
നിൽഗായി മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇത്തരത്തിൽ ഒരു കടുംകൈ ഇവരോട് ചെയ്യുന്നത്. ഇതിനെ കൊല്ലുന്നതിനുള്ള അധികാരം ലഭിച്ചു എന്നതാണ് ഇതിനെ വ്യാപകമായി കൊല്ലുന്നതിന് കാരണമാകുന്നത്. എന്നാൽ ഒരു ജീവിയെ ജീവനോടെ കുഴിച്ച് മൂടുക എന്നത് നീതിക്ക് നിരക്കാത്തതാണ് എന്നതാണ് പറയുന്നത്. മുന്നൂറിലധികം മൃഗങ്ങളാണ് ഈ ക്രൂരതക്ക് ഇരയായിരിക്കുന്നത്. വെടിയേറ്റ് അവശനിലയിലായ നീൽഗായിയെ അനങ്ങാന് പോലുമാവാത്ത അവസ്ഥയിലാണ് കുഴിയിലേക്ക് ഇട്ട് മൂടിയിരിക്കുന്നത്.



Click it and Unblock the Notifications
