For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍

|

അമേരിക്കന്‍ ബിസിനസ്സ് മാസികയായ ഫോബ്‌സ് ഓരോ വര്‍ഷവും ശക്തരായ സ്ത്രീകളുടെ പട്ടിക തയാറാക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 100 സ്ത്രീകളെ അവര്‍ പട്ടികപ്പെടുത്തി ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കും. 17-ാമത് പവര്‍ ലിസ്റ്റില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്നുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുടര്‍ച്ചയായ പത്താം തവണയും പട്ടികയില്‍ ഒന്നാമതെത്തി. 2020 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 4 വനിതകള്‍ക്കും ഈ പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചു.

Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ സ്ത്രീ രത്‌നങ്ങളെ നമുക്ക് പരിചയപ്പെടാം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക നേട്ടങ്ങള്‍ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ദിനം ആചരിക്കുന്നത്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി പോരാടുന്നതിനായി ഒത്തുചേരുന്ന വ്യത്യസ്ത സംസ്‌കാരങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള സ്ത്രീകള്‍ക്കായി ഈ ദിവസം സമര്‍പ്പിക്കുന്നു. ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

നിര്‍മല സീതാരാമന്‍

നിര്‍മല സീതാരാമന്‍

2020 ല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ് നിലവിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 61 കാരിയായ മന്ത്രി പട്ടികയില്‍ 41-ാം സ്ഥാനത്താണ്. കോര്‍പ്പറേറ്റ് കാര്യമന്ത്രിയായും അവര്‍ പ്രവര്‍ത്തിക്കുന്നു. 2019 മെയ് മാസത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇന്ത്യന്‍ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2017-19 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് 2020 ല്‍ ഫോബ്സ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു വനിത. പട്ടികയില്‍ 55 ാം സ്ഥാനത്താണ് അവര്‍. എന്നാല്‍, 2019 ല്‍ ഇതേ പട്ടികയില്‍ 54-ാം സ്ഥാനത്തായിരുന്നു അവര്‍. 2020 ജൂലൈയില്‍ പിതാവും എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനുമായ ശിവ് നാഡാര്‍ എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ അധികാരങ്ങള്‍ കൈമാറിയപ്പോഴായിരുന്നു അത്. കമ്പനിയുടെ വൈസ് പ്രസിഡന്റായും 38 കാരിയായ റോഷ്‌നി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിരുദം നേടിയ അവര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ധനികയായ ബിസിനസ്സ് വനിതയാണ്.

Most read:2020ല്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍Most read:2020ല്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍

കിരണ്‍ മസൂംദാര്‍ ഷാ

കിരണ്‍ മസൂംദാര്‍ ഷാ

ആമുഖം ആവശ്യമില്ലാത്ത പേരാണ് കിരണ്‍ മസൂംദാര്‍ ഷാ. പ്രശസ്ത ബയോഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബയോകോണിന്റെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സനുമാണ് ശതകോടീശ്വരയായ കിരണ്‍. 2020ലെ ഫോബ്സ് പട്ടികയില്‍ 68-ാം സ്ഥാനത്താണ് ഇവര്‍. 2020 ഡിസംബര്‍ 16 ന് ഫോബ്സ് മാഗസിന്‍ പ്രകാരം 4.7 ബില്യണ്‍ ഡോളറാണ് കിരണ്‍ മസൂംദാര്‍ ഷായുടെ ആസ്തി.

രേണുക ജഗ്തിയാനി

രേണുക ജഗ്തിയാനി

ദുബൈയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ കമ്പനികളിലൊന്നായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും സി.ഇ.ഒയുമാണ് രേണുക ജഗ്തിയാനി. 1973 ല്‍ ഭര്‍ത്താവ് മിക്കി ജഗ്തിയാനിയാണ് കമ്പനി സ്ഥാപിച്ചത്. 2020 ല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ 98 ാം സ്ഥാനം നേടാന്‍ രേണുകയ്ക്ക് സാധിച്ചു. ഫോര്‍ച്യൂണ്‍ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്റര്‍നാഷണലിന്റെ പട്ടികയിലും അവര്‍ ഇടം നേടിയിട്ടുണ്ട്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ന്നതുമുതല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് തന്ത്രങ്ങളും വിപുലീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനായി അവര്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു.

Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

English summary

Indian Women Feature In Forbes World’s 100 Most Powerful Women List

Here are a list of Indian women who made it to the Forbes list of the World's 100 Most Powerful Women in 2020. Read on.
X
Desktop Bottom Promotion