Latest Updates
-
ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്: സംക്രമണ സമയം കൃത്യമായി അറിയാം, ഒപ്പം ഈ തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കൂ! -
മണ്ഡല പുനർനിർണയം: കേരളത്തിന് 30 ലോക്സഭാ സീറ്റുകൾ? നിർണായക ബില്ലുമായി കേന്ദ്രം പാർലമെന്റിലേക്ക് -
ഇന്ന് രാത്രി ചന്ദ്രൻ രാശി മാറുന്നുണ്ടോ? ചിങ്ങം രാശിയിലേക്കുള്ള മാറ്റം നാളെ രാവിലെ, അറിയേണ്ടതെല്ലാം -
2026 നവംബർ 29: സർവാർത്ഥ സിദ്ധി യോഗം ഇന്ന്; ശുഭമുഹൂർത്തത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ ജാഗ്രത വേണം -
പുതിയ തുടക്കങ്ങൾക്ക് ഇന്നത്തെ ശുഭമുഹൂർത്തം; കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ കൃത്യമായ സമയം -
രവിപുഷ്യ യോഗം: ഇന്ന് രാവിലെ 10:59 വരെ മാത്രം; സ്വർണ്ണവും സാധനങ്ങളും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 29 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യമോ? -
നവംബർ 28: കേരളത്തിലെ രാഹുകാലം, യമഗണ്ഡം, ഗുളികകാലം സമയങ്ങൾ; അറിയേണ്ടതെല്ലാം ഇവിടെ -
ശബരിമല തീർത്ഥാടനം: ഇന്നത്തെ ദർശന സമയം, വെർച്വൽ ക്യൂ, യാത്രാ വിവരങ്ങൾ; ഭക്തർ ശ്രദ്ധിക്കാൻ! -
ഗജകേസരി യോഗം ഇന്ന് സംഭവിക്കുമോ? നവംബർ 28-ലെ സത്യം ഇതാണ്, അറിയേണ്ടതെല്ലാം
ഫോബ്സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍
അമേരിക്കന്‍ ബിസിനസ്സ് മാസികയായ ഫോബ്സ് ഓരോ വര്‍ഷവും ശക്തരായ സ്ത്രീകളുടെ പട്ടിക തയാറാക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 100 സ്ത്രീകളെ അവര്‍ പട്ടികപ്പെടുത്തി ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കും. 17-ാമത് പവര്‍ ലിസ്റ്റില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്നുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുടര്‍ച്ചയായ പത്താം തവണയും പട്ടികയില്‍ ഒന്നാമതെത്തി. 2020 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 4 വനിതകള്‍ക്കും ഈ പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചു.
മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ സ്ത്രീ രത്നങ്ങളെ നമുക്ക് പരിചയപ്പെടാം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങള്‍ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ദിനം ആചരിക്കുന്നത്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി പോരാടുന്നതിനായി ഒത്തുചേരുന്ന വ്യത്യസ്ത സംസ്കാരങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള സ്ത്രീകള്‍ക്കായി ഈ ദിവസം സമര്‍പ്പിക്കുന്നു. ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

നിര്‍മല സീതാരാമന്
2020 ല്‍ ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ് നിലവിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്. 61 കാരിയായ മന്ത്രി പട്ടികയില്‍ 41-ാം സ്ഥാനത്താണ്. കോര്‍പ്പറേറ്റ് കാര്യമന്ത്രിയായും അവര്‍ പ്രവര്‍ത്തിക്കുന്നു. 2019 മെയ് മാസത്തിലാണ് നിര്‍മ്മല സീതാരാമന് ഇന്ത്യന്‍ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2017-19 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു.

റോഷ്നി നാടാര്‍ മല്‍ഹോത്ര
എച്ച്.സി.എല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് 2020 ല്‍ ഫോബ്സ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു വനിത. പട്ടികയില്‍ 55 ാം സ്ഥാനത്താണ് അവര്‍. എന്നാല്‍, 2019 ല്‍ ഇതേ പട്ടികയില്‍ 54-ാം സ്ഥാനത്തായിരുന്നു അവര്‍. 2020 ജൂലൈയില്‍ പിതാവും എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സ്ഥാപകനുമായ ശിവ് നാഡാര്‍ എച്ച്.സി.എല്‍ ടെക്നോളജീസിന്റെ അധികാരങ്ങള്‍ കൈമാറിയപ്പോഴായിരുന്നു അത്. കമ്പനിയുടെ വൈസ് പ്രസിഡന്റായും 38 കാരിയായ റോഷ്നി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിരുദം നേടിയ അവര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ധനികയായ ബിസിനസ്സ് വനിതയാണ്.

കിരണ്‍ മസൂംദാര്‍ ഷാ
ആമുഖം ആവശ്യമില്ലാത്ത പേരാണ് കിരണ്‍ മസൂംദാര്‍ ഷാ. പ്രശസ്ത ബയോഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബയോകോണിന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സനുമാണ് ശതകോടീശ്വരയായ കിരണ്‍. 2020ലെ ഫോബ്സ് പട്ടികയില്‍ 68-ാം സ്ഥാനത്താണ് ഇവര്‍. 2020 ഡിസംബര്‍ 16 ന് ഫോബ്സ് മാഗസിന് പ്രകാരം 4.7 ബില്യണ്‍ ഡോളറാണ് കിരണ്‍ മസൂംദാര്‍ ഷായുടെ ആസ്തി.

രേണുക ജഗ്തിയാനി
ദുബൈയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ കമ്പനികളിലൊന്നായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും സി.ഇ.ഒയുമാണ് രേണുക ജഗ്തിയാനി. 1973 ല്‍ ഭര്‍ത്താവ് മിക്കി ജഗ്തിയാനിയാണ് കമ്പനി സ്ഥാപിച്ചത്. 2020 ല്‍ ഫോര്‍ബ്സ് പട്ടികയില്‍ 98 ാം സ്ഥാനം നേടാന്‍ രേണുകയ്ക്ക് സാധിച്ചു. ഫോര്‍ച്യൂണ്‍ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്റര്‍നാഷണലിന്റെ പട്ടികയിലും അവര്‍ ഇടം നേടിയിട്ടുണ്ട്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ന്നതുമുതല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് തന്ത്രങ്ങളും വിപുലീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനായി അവര്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications
