For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമുദ്രത്തിലെ പോരാളികള്‍; ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം

|

ഇന്ത്യന്‍ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും സ്മരിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 4 ന് ഇന്ത്യന്‍ നാവികസേനാ ദിനം ആചരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ ട്രൈഡന്റ് ആരംഭിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ഓരോ വര്‍ഷവും നാവിക ദിനം വ്യത്യസ്ത സന്ദേശത്തോടെയാണ് ആഘോഷിക്കാറ്. നേവി ദിനത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

Most read: 2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read: 2021 ഡിസംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ഇന്ത്യന്‍ നാവിക ദിനം: ചരിത്രം

ഇന്ത്യന്‍ നാവിക ദിനം: ചരിത്രം

1971-ല്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, ഡിസംബര്‍ 3-ന് വൈകുന്നേരം പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമതാവളങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. അവരുടെ ആക്രമണത്തിന് മറുപടിയായി, ഇന്ത്യ 3 മിസൈല്‍ ബോട്ടുകള്‍- നീര്‍ഘട്ട്, വീര്‍, നിപത് എന്നിവ അയച്ചു. ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത്, ഇന്ത്യന്‍ നാവികസേന പി.എന്‍.എസ് ഖൈബര്‍ ഉള്‍പ്പെടെ 4 പാകിസ്ഥാന്‍ കപ്പലുകള്‍ മുക്കി നൂറുകണക്കിന് പാകിസ്ഥാന്‍ നാവികസേനാംഗങ്ങളെ കൊന്നൊടുക്കി. കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രപതി നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ നാവിക ശാഖയാണ് ഇന്ത്യന്‍ നേവി. മറാഠാ ചക്രവര്‍ത്തി, ഛത്രപതി ശിവജി മഹാരാജാണ് ഇന്ത്യന്‍ നാവികസേനയുടെ പിതാവായി കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ നാവിക ദിനം: പ്രാധാന്യം

ഇന്ത്യന്‍ നാവിക ദിനം: പ്രാധാന്യം

1971ലെ യുദ്ധവിജയത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2021-ല്‍ 'സ്വര്‍ണിം വിജയ് വര്‍ഷ്' ആയി ആഘോഷിക്കാനാണ് നാവികസേനയുടെ പദ്ധതി. 1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യന്‍ നേവി സ്ഥാപിച്ചത്. പിന്നീട് അത് റോയല്‍ ഇന്ത്യന്‍ നേവി എന്ന് നാമകരണം ചെയ്യപ്പെടുകയും സ്വാതന്ത്ര്യാനന്തരം 1950-ല്‍ ഇന്ത്യന്‍ നാവികസേനയായി പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു.

Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളുംMost read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* ബ്രിട്ടീഷ് ഇന്ത്യയുടെയും ഇന്ത്യന്‍ ഡൊമിനിയന്റെയും നാവികസേനയായിരുന്നു റോയല്‍ ഇന്ത്യന്‍ നേവി. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ റോയല്‍ ഇന്ത്യന്‍ നേവിയുടെട ഒരു ഭാഗം പാക്കിസ്ഥാന് അനുവദിച്ചു; ശേഷിക്കുന്ന സൈന്യം 1950-ല്‍ ഇന്ത്യന്‍ നാവികസേന എന്ന പദവി ഏറ്റെടുത്തു.

* ഇന്ത്യയുടെ സായുധ സേനയുടെ നാവിക ശാഖയായി 1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇത് സ്ഥാപിച്ചത്. സ്വാതന്ത്ര്യാനന്തരം 1950 ജനുവരി 26-ന് ഇന്ത്യന്‍ നേവി എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

മറാഠാ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയാണ് ഇന്ത്യന്‍ നാവികസേനയുടെ പിതാവായി കണക്കാക്കപ്പെടുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നാവികസേനയുടെ പ്രാധാന്യം മനസ്സിലാക്കിയ ശിവജി, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷുകാര്‍ തുടങ്ങിയ വിദേശ ആക്രമണകാരികളില്‍ നിന്നും കടല്‍ക്കൊള്ളക്കാരില്‍ നിന്നും നാവികസേന കൊങ്കണ്‍ തീരത്തെ സംരക്ഷിക്കുമെന്നു വിശ്വസിച്ചു. ജയ്ഗഢ്, വിജയദുര്‍ഗ്, സിന്ധുദുര്‍ഗ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ശിവാജി നാവിക കോട്ടകള്‍ നിര്‍മ്മിച്ചു.

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* ഇന്ത്യന്‍ നാവികസേന സ്ഥാപിതമായ ദിവസത്തെ നാവികസേനാ ദിനം അനുസ്മരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. പകരം, 1971-ല്‍ പാകിസ്ഥാനിലെ കറാച്ചി നാവിക ആസ്ഥാനത്ത് ആക്രമണം നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റ് ഇന്ത്യന്‍ നാവികസേന വിജയകരമായി നടപ്പാക്കിയ ദിവസമാണിത്.

* 26/11 ലെ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയുടെ തീരദേശ പരിശോധിക്കുന്നതിനായി ഇന്ത്യന്‍ നാവികസേന സാഗര്‍ പ്രഹാരി ബാല്‍ (എസ്പിബി) എന്നറിയപ്പെടുന്ന പട്രോളിംഗ് യൂണിറ്റുകളുമായി രംഗത്തെത്തി.

Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* ആദ്യത്തെ ഇന്ത്യന്‍ നാവികസേനാ മേധാവിയാണ് 1958 ഏപ്രില്‍ 22-ന് നിയമിതനായ വൈസ് അഡ്മിറല്‍ ആര്‍.ഡി കതാരി.

* 1997-ല്‍ ഡീകമ്മീഷന്‍ ചെയ്ത INS വിക്രാന്ത്, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏഷ്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായിരുന്നു, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യ നിര്‍മ്മിക്കുന്ന ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന് ഐഎന്‍എസ് വിക്രാന്ത് എന്ന് പേരിടും.

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* സേവനത്തിലുള്ള ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളില്‍ ഇടം നേടിയിട്ടുണ്ട്. 283.5 മീറ്റര്‍ നീളമുള്ള ഈ പരിഷ്‌കരിച്ച കിയെവ്-ക്ലാസ് വിമാനവാഹിനിക്കപ്പല്‍ 2013 ല്‍ സര്‍വീസ് ആരംഭിച്ചു.

* കേരളത്തിലെ ഏഴിമല നാവിക അക്കാദമിയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമി.

Most read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ലMost read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* ഇന്ത്യയ്ക്ക് നൂറുകണക്കിന് നാവിക ബോട്ടുകളുണ്ട്, അതില്‍ ഒരു വിമാനവാഹിനിക്കപ്പലും ഒരു ഡസനിലധികം അന്തര്‍വാഹിനികളും ഉള്‍പ്പെടുന്നു.

* 6,000 ടണ്‍ ഭാരമുള്ള കപ്പലും ഇന്ത്യന്‍ നാവികസേനയുടെ ആണവോര്‍ജ്ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളിലെ പ്രധാന കപ്പലുമാണ് ഐഎന്‍എസ് അരിഹന്ത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒന്നല്ലാത്ത ഒരു രാജ്യം നിര്‍മ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് അരിഹന്ത്.

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* ലോകത്ത് മൂന്ന് നേവല്‍ എയറോബാറ്റിക് ടീമുകള്‍ മാത്രമേയുള്ളൂ, അതിലൊന്നാണ് ഇന്ത്യന്‍ നേവിയുടെ സാഗര്‍ പവന്‍ (കടല്‍ക്കാറ്റ്).

* ഇന്ത്യന്‍ നാവികസേന ഉത്തരധ്രുവത്തിലേക്കും ദക്ഷിണധ്രുവത്തിലേക്കും വിജയകരമായി പര്യവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2008 ഏപ്രില്‍ 9 ന്, ഇന്ത്യന്‍ നാവികസേനയുടെ ഒരു പത്തംഗ സംഘം ഉത്തരധ്രുവത്തിലെത്തി.

* എവറസ്റ്റിലേക്ക് ഒരു പര്യവേഷണത്തിനായി ഒരു അന്തര്‍വാഹിനിയെ അയച്ച ആദ്യത്തെ നാവികസേനയാണ് ഇന്ത്യന്‍ നാവികസേന. 2004 മെയ് 18-ന് ഇന്ത്യന്‍ നാവികസേനയുടെ സംഘം വടക്ക്-കിഴക്കന്‍ പര്‍വതനിര ഉപയോഗിച്ച് വടക്ക് മുഖത്ത് നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കി.

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

ഇന്ത്യന്‍ നേവി; ചില വസ്തുതകള്‍

* രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ നാവിക പോരാട്ടമായാണ് 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം കണക്കാക്കപ്പെടുന്നത്. യുദ്ധസമയത്ത്, ഇന്ത്യന്‍ നാവികസേന നിരവധി ശത്രു കപ്പലുകളെ വിജയകരമായി തകര്‍ത്തു.

* ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ് മിസൈലിന്റെ നാവിക വകഭേദം. ഇത് ഇന്ത്യയെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുള്ള ഏക രാജ്യമാക്കി മാറ്റി.

English summary

Indian Navy Day 2021: Date, theme, history and Why India celebrates on December 4 in Malayalam

Read on to know more about Navy Day, its history and its significance.
Story first published: Saturday, December 4, 2021, 9:17 [IST]
X
Desktop Bottom Promotion