For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതമണ്ണിന്റെ സംരക്ഷകര്‍ക്ക് സല്യൂട്ട്; ഇന്ന് കരസേനാ ദിനം

|

2022 ജനുവരി 15 ന് ഇന്ത്യ 74-ാമത് കരസേനാ ദിനം ആഘോഷിക്കും. രാഷ്ട്രത്തെ നിസ്വാര്‍ത്ഥമായി സേവിക്കുകയും സാഹോദര്യത്തിന്റെ ഏറ്റവും വലിയ മാതൃക കാണിക്കുകയും ചെയ്ത സൈനികരെ, എല്ലാ വര്‍ഷവും ഈ ദിവസം ആദരിക്കുന്നു. എല്ലാ ആര്‍മി കമാന്‍ഡ് ആസ്ഥാനങ്ങളിലും ഈ ദിനം ആഘോഷിക്കുന്നു. ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം കണക്കിലെടുത്ത് കര്‍ശനമായ പ്രോട്ടോക്കോളുകള്‍ക്ക് നടുവിലാണ് ദിനം ആഘോഷിക്കുന്നത്. കരസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനംMost read: പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനം

എന്തുകൊണ്ട് ജനുവരി 15?

എന്തുകൊണ്ട് ജനുവരി 15?

1895 ഏപ്രില്‍ 1 ന് ഇന്ത്യന്‍ ആര്‍മി ഔദ്യോഗികമായി സ്ഥാപിതമായി. എന്നിരുന്നാലും, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, 1949ല്‍ സൈന്യത്തിന് അതിന്റെ ആദ്യത്തെ മേധാവിയെ ലഭിച്ചു. ഈ ചരിത്ര ദിനത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഔപചാരികമായ കൈമാറ്റം നടന്നത്. ലെഫ്റ്റനന്റ് ജനറല്‍ കെ എം കരിയപ്പയ്ക്ക് ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചര്‍ ബാറ്റണ്‍ കൈമാറി. 1947-ല്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ലഫ്റ്റനന്റ് ജനറല്‍ കരിയപ്പ ഇന്ത്യന്‍ സൈന്യത്തെ നയിച്ചു. 186 ജനുവരി 14-ന്, ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചതോടെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയിലെ രണ്ടാമത്തെ ഉയര്‍ന്ന റാങ്കിംഗ് ഓഫീസറായി. 1973-ല്‍ സാം മനേക്ഷാ ആയിരുന്നു ഈ ഉയര്‍ന്ന റാങ്ക് ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥന്‍.

ചരിത്രപരമായ പശ്ചാത്തലം

ചരിത്രപരമായ പശ്ചാത്തലം

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേനയില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം ഉടലെടുത്തത്, അത് പിന്നീട് 'ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി' എന്നറിയപ്പെട്ടു, ഒടുവില്‍ സ്വാതന്ത്ര്യാനന്തരം അത് ദേശീയ സൈന്യമായി അറിയപ്പെടുന്നു. 1895 ഏപ്രില്‍ 1 ന് ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ ആര്‍മി സ്ഥാപിച്ചത്. ഇന്ത്യന്‍ സൈന്യം ഏപ്രില്‍ 1 നാണ് സ്ഥാപിതമായതെങ്കിലും ഇന്ത്യയില്‍ സൈനിക ദിനം ജനുവരി 15 നാണ് ആഘോഷിക്കുന്നത്. എല്ലാ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ന്യൂ ഡല്‍ഹിയിലെ പ്രധാന ആസ്ഥാനവും ഈ ദിവസം ആഘോഷിക്കുന്നു. സൈനിക പരേഡുകളും അതുപോലെ തന്നെ ഇന്ത്യന്‍ സൈന്യം നേടിയെടുത്ത അല്ലെങ്കില്‍ സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പ്രദര്‍ശനവും ഈ ദിവസം നടക്കുന്നു.

Most read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടുംMost read:Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

ഈ വര്‍ഷം പ്രദര്‍ശനത്തിലുണ്ടാവുന്നത്

ഈ വര്‍ഷം പ്രദര്‍ശനത്തിലുണ്ടാവുന്നത്

ഡ്രോണുകള്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ഇന്ത്യന്‍ സൈന്യം ഗാല്‍വാന്‍ സെക്ടറില്‍ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്ലാറ്റ്ഫോമുകളും പ്രദര്‍ശിപ്പിക്കും. ബിഎല്‍ടി ടി-72 'ഭാരത് രക്ഷക്' ടാങ്ക്, 155 എംഎം സോള്‍ട്ടം ഗണ്‍, ബ്രഹ്‌മോസ് മിസൈലുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടാകും. എല്ലാ വര്‍ഷവും ഡല്‍ഹി കാന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലെ പരേഡാണ് പ്രധാന പരിപാടി. കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ സല്യൂട്ട് സ്വീകരിക്കും. യൂണിറ്റ് ക്രെഡന്‍ഷ്യലുകള്‍, സേന മെഡലുകള്‍ തുടങ്ങിയ ധീരതയ്ക്കുള്ള അവാര്‍ഡുകളും ഈ ദിവസം നല്‍കപ്പെടുന്നു.

ലോകത്തിലെ രണ്ടാമത്തെ ശക്തി

ലോകത്തിലെ രണ്ടാമത്തെ ശക്തി

പബ്ലിക് ഡൊമെയ്നിലെ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ സൈന്യം ചൈനയ്ക്കാണുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ സൈന്യമാണ്, ഏകദേശം 1.4 ദശലക്ഷം സൈനികര്‍ സജീവ ഡ്യൂട്ടിയിലുണ്ട്. സാങ്കേതികമായി അമേരിക്ക, ചൈന, റഷ്യ എന്നിവയേക്കാള്‍ പിന്നിലാണ് ഇന്ത്യ.

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ

'കിപ്പര്‍' എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-18) അദ്ദേഹം സൈനിക പരിശീലനം നേടിയിരുന്നു. 1919-ല്‍, തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട അദ്ദേഹം ഇന്‍ഡോറില്‍ പരിശീലനം നേടി. പരിശീലനത്തിനൊടുവില്‍ അദ്ദേഹം കര്‍ണാടക കാലാള്‍പ്പടയില്‍ നിയോഗിക്കപ്പെട്ടു. ഒരു നീണ്ട കരിയറിന് ശേഷം 1949 ജനുവരി 15ന് അദ്ദേഹം ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായി.

Most read:2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും; ചെയ്യേണ്ട കാര്യങ്ങള്‍ ഇത്Most read:2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും; ചെയ്യേണ്ട കാര്യങ്ങള്‍ ഇത്

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ

അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ - 'ഓര്‍ഡര്‍ ഓഫ് ദി ചീഫ് കമാന്‍ഡര്‍ ഓഫ് ദി ലീജിയന്‍ ഓഫ് മെറിറ്റ്' സമ്മാനിച്ച ആദ്യത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച അദ്ദേഹം 1956 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു.

English summary

Indian Army Day 2022: Date History Significance and Celebration in Malayalam

Indian Army Day is observed on January 15 every year to recognize the day the British commander-in-chief handed over the reins of the Indian army to Field Marshal K.M. Cariappa. Read on to know more about this day.
Story first published: Saturday, January 15, 2022, 9:13 [IST]
X
Desktop Bottom Promotion