For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആകാശത്തിന്റെ ആഭിമാനം; ഇന്ന് വ്യോമസേനാ ദിനം

|

Indian Air Force Day 2021: Date, history, significance and interesting facts about the Indian Air Force in Malayalam

എല്ലാ വര്‍ഷവും ഒക്ടോബര്‍ 8ന് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുന്നു. 1932ല്‍ ഈ ദിവസമാണ്, ഇന്ത്യന്‍ വ്യോമസേന യുണൈറ്റഡ് കിംഗ്ഡം റോയല്‍ എയര്‍ഫോഴ്‌സിന്റെ പിന്തുണാ സേനയായി ഔദ്യോഗികമായി ഉയര്‍ന്നുവന്നത്. ഇതിന്റെ ഓര്‍മ്മപുതുക്കി എല്ലാ വര്‍ഷവും ഇന്ത്യന്‍ വ്യോമസേനാ ദിനം ആഘോഷിക്കപ്പെടുന്നു. യുഎസ്, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്). ഈ വര്‍ഷം അതിന്റെ 89 ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.

Most read: മൃഗങ്ങളും ഭൂമിയുടെ അവകാശികള്‍; ഇന്ന് ലോക മൃഗക്ഷേമ ദിനംMost read: മൃഗങ്ങളും ഭൂമിയുടെ അവകാശികള്‍; ഇന്ന് ലോക മൃഗക്ഷേമ ദിനം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ഐഎഎഫ് മേധാവിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മറ്റ് സേനാ തലവന്‍മാരുടെയും സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ നടക്കാറ്. ഈ ദിവസം, ആകാശത്ത് വ്യോമസേനാ പ്രകടനങ്ങളും നടത്തിവരുന്നു.

ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ചരിത്രം

ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ചരിത്രം

'ഭാരതീയ വായു സേന' എന്നും അറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേന 1932 ഒക്ടോബര്‍ 8 നാണ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചത്. ആദ്യത്തെ പ്രവര്‍ത്തന സ്‌ക്വാഡ്രണ്‍ 1933 ഏപ്രിലില്‍ നിലവില്‍ വന്നു. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്ത്യയിലെ വ്യോമസേന റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. യുണൈറ്റഡ് കിംഗ്ഡം റോയല്‍ എയര്‍ ഫോഴ്‌സിന്റെ പിന്തുണാ സേനയായി 1932 ല്‍ ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി ഉയര്‍ന്നു. അതിനുശേഷം, എല്ലാ വര്‍ഷവും ഒക്ടോബര്‍ 8 ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആഘോഷിക്കുന്നു.

ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യം

ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യം

യുദ്ധങ്ങളില്‍ പങ്ക് വഹിക്കുന്ന ഇന്ത്യന്‍ സേനയുടെ നിര്‍ണായക ഘടകമാണ് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്). രാജ്യങ്ങള്‍ക്കുള്ളിലെ സായുധ സംഘട്ടനങ്ങളില്‍ ഇന്ത്യന്‍ വ്യോമമേഖല സുരക്ഷിതമാക്കുക, വ്യോമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് ഇതിന്റെ പ്രാഥമിക ദൗത്യം. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനുമായുള്ള നാല് യുദ്ധങ്ങളും ചൈനയുമായുള്ള ഒരു യുദ്ധവും ഉള്‍പ്പെടെ നിരവധി യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന എല്ലാ ഭീഷണികളില്‍ നിന്നും ഇന്ത്യന്‍ പ്രദേശത്തെയും ദേശീയ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തെ പ്രകൃതിദുരന്തങ്ങളില്‍ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനാല്‍, നമ്മുടെ ജവാന്മാരുടെയും വ്യോമസേനയുടെയും നിസ്വാര്‍ത്ഥ സേവനങ്ങളെ ആദരിക്കാനും ഈ ദിനം ആഘോഷിക്കുന്നു.

Most read:വെറുമൊരു പാനീയം മാത്രമല്ല; കോഫി ഒരു വികാരം കൂടിയാണ്‌Most read:വെറുമൊരു പാനീയം മാത്രമല്ല; കോഫി ഒരു വികാരം കൂടിയാണ്‌

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ഇന്ത്യന്‍ വ്യോമസേനാ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍, ഐഎഎഫിനെക്കുറിച്ചുള്ള രസകരമായ, അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

* ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്). അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഇന്ത്യയെക്കാള്‍ മുന്നിലുള്ളത്.

* ഇന്ത്യന്‍ വ്യോമസേനയുടെ മുദ്രാവാക്യം 'നാഭം സ്പര്‍ശം ദീപ്തം', അതായത് 'ആകാശത്തെ തേജസ്സോടെ സ്പര്‍ശിക്കുക' എന്നാണ്. രസകരമെന്നു പറയട്ടെ, IAF അതിന്റെ മുദ്രാവാക്യം ഭഗവദ് ഗീതയുടെ പതിനൊന്നാം അധ്യായത്തില്‍ നിന്നാണ് എടുത്തിട്ടുള്ളത്.

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ഇന്ത്യന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണ്. ദേശീയ പ്രതിരോധത്തിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണ്.

* ഇന്ത്യന്‍ വ്യോമസേനയില്‍ 1400 ലധികം വിമാനങ്ങളും 170,000 ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്.

* ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്ഥിതിചെയ്യുന്ന ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ഏഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണ്. ഇത് വലിപ്പത്തില്‍ ലോകത്തിലെ എട്ടാമത്തേതാണ്.

Most read:ഗാന്ധിജയന്തി 2021: നിങ്ങള്‍ക്കറിയുമോ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍Most read:ഗാന്ധിജയന്തി 2021: നിങ്ങള്‍ക്കറിയുമോ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ഗുജറാത്ത് ചുഴലിക്കാറ്റ് (1998), സുനാമി (2004), ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ ഐഎഎഫ് എല്ലായ്‌പ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നിരുന്നാലും, ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കുന്നതില്‍ IAF ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. 20,000 പേരെ രക്ഷപ്പെടുത്തിയ ആ ദൗത്യത്തിന് 'റാഹത്ത്' എന്നാണ് പേര് നല്‍കിയത്.

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ഓപ്പറേഷന്‍ പൂമല, ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ മേഘദൂത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായിരുന്നു ഐഎഎഫ്.

* സമാധാന സംരക്ഷണ ദൗത്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നും IAF പ്രവര്‍ത്തിക്കുന്നു.

* വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍, വനിതാ നാവിഗേറ്റര്‍മാര്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരെ ഐഎഎഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎഎഫിന്റെ റാഫേല്‍ ഫ്‌ളീറ്റില്‍ പോലും വനിതാ ഫൈറ്റര്‍ പൈലറ്റ് ഉണ്ട്.

Most read;2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍Most read;2021 ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങള്‍, പുണ്യ ദിനങ്ങള്‍

English summary

Indian Air Force Day 2021: Date, history, significance and interesting facts about the Indian Air Force in Malayalam

Indian Air Force Day is celebrated on October 8, every year in the country. Read on to to know why the day is celebrated, its history, significance and some interesting facts about the IAF.
X
Desktop Bottom Promotion