Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനും എം എല്‍ എ സച്ചിന്‍ദേവുമായുള്ള വിവാഹം
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനും കേരള എംഎല്‍എ സച്ചിന് ദേവുമായുള്ള വിവാഹം സെപ്റ്റംബറില്‍ നടക്കും. 2020- ഡിസംബറിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതലയുള്ള മേയറായി എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പ്രത്യേകതയും ആര്യ രാജേന്ദ്രനുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രന് ചുമതലയേറ്റത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ആര്യരാജേന്ദ്രന്റെ വരനായി എത്തുന്നതും അല്പം പ്രത്യേകതകളുള്ള ഒരു വ്യക്തി തന്നെയാണ്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എ ആയ സച്ചിന് ദേവ് ആണ് വരന്. നിലവിലെ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ഇരുപത്തി ഒന്നാം വയസ്സിലാണ് മേയര്‍ ആര്യ രാജേന്ദ്രന് തിരുവനന്തപുരം നഗരത്തിന്റെ മേയറായി ചുമതലയേറ്റത്. അന്നു മുതല്‍ തന്നെ ആര്യ രാജേന്ദ്രന് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഇവര്‍ രണ്ടുപേരും സമാനമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്നും, ഞങ്ങള്‍ എസ്എഫ്ഐയില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചവരാണെന്നും ആര്യ രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളായതിന് ശേഷമാണ് ഇത്തരം ഒരു മികച്ച തീരുമാനത്തിലേക്ക് എത്തിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ രാജേന്ദ്രന്. ഇടതുപക്ഷത്തിന്റെ കുട്ടികളുടെ ഘടകമായ ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് നിലവില്‍ ആര്യ രാജേന്ദ്രന്. ഇരുവരും സെപ്റ്റംബര്‍ -4ന് വിവാഹിതരാവും. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

ബാലുശ്ശേരി എം എല്‍ എയാണ് സച്ചിന് ദേവ്. സച്ചിന് ദേവ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബഹുഭൂരിപക്ഷത്തോട് സച്ചിന് ദേവ് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് സച്ചിന് ദേവ്. ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ ഇംഗ്ലീഷില്‍ ബിരുദമെടുത്ത ശേഷം സയന്‍സ് കോളേജ്, കോഴിക്കോട്, ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സച്ചിന് ദേവ് സ്വന്തമാക്കി. ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലസംഘത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
image credit: facebook



Click it and Unblock the Notifications
