For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം

|

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാണ് എന്ന് നമുക്കെല്ലാം അറിയാം. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ബ്രീട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓരോ സ്വാതന്ത്ര്യ ദിനവും. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ മൂവര്‍ണക്കൊടി ഉയര്‍ത്തിയ ശേഷം പ്രസംഗം നടത്തുന്നത് നാം കേട്ടിട്ടുണ്ട്. ഈ പ്രസംഗത്തില്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി പോരാടിയ പല സ്വാതന്ത്ര്യ സമര സേനാനികളേയും നാം ഓര്‍ത്തെടുക്കാറുണ്ട്.

Independence Day 2022:

1947-ല്‍ ഓഗസ്റ്റഅ 14-ന് അര്‍ദ്ധരാത്രി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗമാണ് സ്വാതന്ത്ര്യ ദിന പ്രസംഗം എന്ന പേരില്‍ നടത്തിയ ആദ്യത്തെ പ്രസംഗം. ഇതിന് ശേഷം എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ അഭിസംബോധന ചെയ്ത് ഉണ്ടായിരിക്കും. ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നില്‍ ആണ് ഈ ദിനത്തിലെ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തപ്പെടുന്നത്. എന്നാല്‍ ഇത് കൂടാതെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായും സ്‌കൂളിലും മറ്റും സ്വാതന്ത്ര്യ ദിന പ്രസംഗം തയ്യാറാക്കാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും എങ്ങനെ തയ്യാറാക്കണം എന്ന് അറിയുന്നതിനും വായിക്കൂ.

വിഷയം തീരുമാനിക്കുക

വിഷയം തീരുമാനിക്കുക

നിങ്ങള്‍ ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, എന്തൊക്കെയാണ് അതില്‍ വരേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി ആദ്യം മനസ്സിലാക്കുക. നിരവധി വിഷയങ്ങള്‍ വരുന്ന ഒന്നാണ് സ്വാതന്ത്ര്യ ദിനവും അതോടനുബന്ധിച്ച് നടന്ന കാര്യങ്ങളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൃത്യമായ കാര്യങ്ങള്‍ മനസ്സിലാക്കുക. അതിന് ശേഷം ആ വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തുന്നതിന് ശ്രദ്ധിക്കുക.

 വിവര ശേഖരണം

വിവര ശേഖരണം

ഒരു വിഷയം തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നീട് അടുത്തതായി വരുന്നതാണ് വിവര ശേഖരണം. എന്ത് വിഷയമാണോ നിങ്ങള്‍ എടുത്തത്, അതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുക. അതിന് വേണ്ടി നിങ്ങള്‍ക്ക് മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കാവുന്നതാണ്. അധ്യാപകരോട് ഒരോ കാര്യവും ചോദിച്ച് മനസ്സിലാക്കി കാര്യങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസവും നേടിയെടുക്കാവുന്നതാണ്.

വിഭാഗങ്ങളാക്കുക

വിഭാഗങ്ങളാക്കുക

എന്നാല്‍ ഓരോ വിഭാഗങ്ങളാക്കി തിരിക്കുക എന്നതാണ് അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നത്. കാരണം പല വിധത്തിലുള്ള വിവരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് അതിന്റെ വര്‍ഷവും മാസവും ദിവസവും വരെ കണക്കാക്കി ഓരോ വിഭാഗങ്ങളാക്കി തിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് ഇവയെല്ലാം കൃത്യമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയേണ്ടതാണ്. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ പകുതി പണി കഴിഞ്ഞു എന്ന് പറയാം.

എഴുതാം

എഴുതാം

ഇനി പ്രസംഗം എഴുതിത്തുടങ്ങാം. അതിന് വേണ്ടി ആദ്യം ആമുഖം കണ്ടെത്തുക. ആദ്യം ആമുഖവും പിന്നീട് വിശദീകരണവും പിന്നീട് ഉപസംഹാരവും ആണ് ഒരു പ്രസംഗത്തില്‍ ഉണ്ടാവുന്നത്. എന്തുകൊണ്ട് ഈ വിഷയം തിരഞ്ഞെടുത്തു എന്നതും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പിന്നീട് വിഷയത്തെക്കുറിച്ചും അതിന്റെ വിശദീകരണത്തെക്കുറിച്ചും ഉപസംഹാരത്തെക്കുറിച്ചും കൃത്യമായി എഴുതുക. നല്ല വാക്കുകളും അക്ഷരസ്ഫുടതയും ഈ വിഷയത്തില്‍ അത്യാവശ്യമാണ്.

ഭാഷ കൈകാര്യം ചെയ്യുമ്പോള്‍

ഭാഷ കൈകാര്യം ചെയ്യുമ്പോള്‍

നിങ്ങള്‍ പ്രസംഗം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കുന്ന ഭാഷ കേള്‍ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നതായിരിക്കണം. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഇതില്‍ സംസാരിക്കാന്‍ ശ്രമിക്കരുത്. അത് മാത്രമല്ല കൂടുതല്‍ ആകര്‍ഷണീയമായ പ്രസംഗമായിരിക്കണം തയ്യാറാക്കേണ്ടത്. അതിന് വേണ്ടി ഇടക്കിടക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും അല്ലെങ്കില്‍ മഹാന്‍മാരുടേയും വാക്കുകള്‍ ഇടക്കിടക്ക് ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ദേശീയ ഗാനത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിയണംദേശീയ ഗാനത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിയണം

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരംഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം

English summary

Independence Day 2022: How To Prepare Independence Day Speech In Malayalam

Here inn this article we are discussing about how to prepare independence day speech in malayalam. Take a look
Story first published: Sunday, August 14, 2022, 15:42 [IST]
X
Desktop Bottom Promotion