For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ഗാനത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിയണം

|

ഇന്ത്യയുടെ ദേശീയ ഗാനമാണ് ജന ഗണ മന. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ദേശീയ ഗാനവും ദേശീയ പതാകയും എല്ലാം നാം ഓരോരുത്തരും ബഹുമാനിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും നമുക്കറിയാത്ത പല കാര്യങ്ങളും ഉണ്ട്. അതില്‍ നമ്മുടെ ദേശീയ ഗാനമായ ജനഗണമനയെക്കകുറിച്ച് പോലും പല കാര്യവും നമുക്കറിയില്ല.

Independence Day 2022:

നോബേല്‍ സമ്മാനത്തിന് അര്‍ഹനായ കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് ദേശീയ ഗാനമായി നമ്മള്‍ സ്വീകരിച്ചത്. 1912- ജനുവരിയിലാണ് ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ദേശീയ ഗാനം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പത്രാധിപര്‍ ആ സമയം രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു. നമ്മുടെ ദേശീയ ഗാനത്തേയും ദേശീയ ഗാനത്തിന്റെ പ്രാധാന്യത്തേയും കുറിച്ച് ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് കൂടുതല്‍ അറിയാം.

 ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ദാനം ആദ്യമായി ആലപിച്ചത് 1911 ഡിസംബറിലാണ്. ഇതിന്റെ സാഹചര്യം എന്ന് പറയുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനമായിരുന്നു. ഈ ദിനത്തിലാണ് ദേശീയ ഗാനം ആദ്യമായി ആലപിച്ചത്. രവീന്ദ്രനാഥ ടാഗോര്‍ ബംഗാളി ഭാഷയിലാണ് ദേശീയ ഗാനം രചിച്ചത്. സാധാരണയായി 52 സെക്കന്റുകള്‍ കൊണ്ട് ദേശീയ ഗാനം പാടിത്തീരണം എന്നതാണ്.

 ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ഗാനം ചില വസ്തുതകള്‍

ഇതില്‍ അഞ്ച് ചരണങ്ങളാണ് ഉള്ളത്. എന്നാല്‍ നമുക്ക് പൊതുവായി അറിയുന്നത് ആദ്യത്തെ ഖണ്ഡം മാത്രമാണ്. 1919-ല്‍ 'മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ദേശീയ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത് മുന്‍പ് വായിച്ചത് പോലെ 1905-ല്‍ തത്വബോധിനി പത്രികയുടെ ഒരു ലക്കത്തിലാണ്. എന്നാല്‍ ദേശീയ ഗാനത്തിന് അംഗീകാരം ലഭിക്കുന്നത് അതിനും ശേഷമാണ്.

 ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ഗാനം ചില വസ്തുതകള്‍

1942 സെപ്റ്റംബര്‍ 11-ന് ജര്‍മ്മന്‍-ഇന്ത്യന്‍ സൊസൈറ്റിയുടെ യോഗത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ആദ്യമായി 'ദേശീയ ഗാനം' എന്ന് ദേശീയ ഗാനത്തെ ലേബല്‍ ചെയ്തത്. പിന്നീട് 1950-ല്‍ ജനുവരി 24-ന് ഇത് ഔദ്യോഗികമായി ദേശീയഗാനമായി മാറി. സരളാ ദേവി ചൗധ്‌റാണിയാണ് ദേശീയ ഗാനം ആദ്യമായി ആലപിച്ചത്. ശങ്കരാഭരണ രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാംസിങ് ഠാക്കൂര്‍ ആണ് സംഗീതം നല്‍കിയത്. പിന്നീട് ദേശീയ ഗാനം ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റപ്പെട്ടു.

 ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ഗാനം ചില വസ്തുതകള്‍

ദേശീയ ഗാനം ആലപിക്കുമ്പോള്‍ രാജ്യത്തോടുള്ള ആദരവ് സൂചിപ്പിക്കുന്നതിന് എഴുന്നേറ്റ് നില്‍ക്കണം എ്ന്നതാണ് വ്യവസ്ഥ. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നീ വേളയിലും രാജ്യത്തിന്റെ മറ്റ് ഔദ്യോഗിക ചടങ്ങുകളിലും ദേശീയ ഗാനം ആലപിക്കുന്നു. വിദേശത്ത് നിന്നുള്ള ഭരണാധികാരികള്‍ ഇന്ത്യയിലേക്ക് എത്തുമ്പോഴും നമ്മുടെ രാജ്യം പങ്കെടുക്കുന്ന മറ്റ് ചടങ്ങുകളിലും ദേശീയ ഗാനം ആലപിക്കപ്പെടുന്നു.

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരംഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം

മൂവര്‍ണക്കൊടിയുടെ ചരിത്രം: ത്രിവര്‍ണ പതാക ജന്മമെടുത്തത് ഇങ്ങനെമൂവര്‍ണക്കൊടിയുടെ ചരിത്രം: ത്രിവര്‍ണ പതാക ജന്മമെടുത്തത് ഇങ്ങനെ

English summary

Independence Day 2022: Facts About India's National Anthem In Malayalam

Here in this article we have listed some facts about India's national anthem in malayalam. Take a look.
Story first published: Wednesday, August 10, 2022, 16:40 [IST]
X
Desktop Bottom Promotion