For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Independence Day 2023: അശോക ചക്രത്തിനെക്കുറിച്ചുള്ള വസ്തുതകള്‍

|

നമ്മുടെ രാജ്യം 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തെക്കുറിച്ചും ദേശീയ പതാകയെക്കുറിച്ചും ചില വസ്തുതകള്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോ ഘടകങ്ങളുടേയും സൂക്ഷ്മമായ പ്രത്യേകതകള്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കണം.

Independence Day 2023: Interesting Facts About the Ashoka Chakra In Malayalam

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ നാം ഓര്‍ക്കുന്നത് ദേശീയ പതാകയെക്കുറിച്ചാണ്. ദേശീയ പതാകയിലെ അശോകചക്രത്തിന് പോലും വളരെയധികം പ്രാധാന്യവും ചില വസ്തുതകളും ഉണ്ട്. വെളുത്ത പശ്ചാത്തലത്തില്‍ നേവി ബ്ലൂ നിറത്തില്‍ കാണിച്ചിരിക്കുന്ന ഇന്ത്യന്‍ ദേശീയ പതാകയില്‍ കാണുന്ന അശോക ചക്രമാണ് പ്രധാന ചിഹ്നങ്ങളിലൊന്നായി കണക്കാക്കുന്നത്. എന്നാല്‍ പലര്‍ക്കും അശോക ചക്രത്തെക്കുറിച്ച് അറിയുകയില്ല. എന്താണ് ഇതിന്റെ പ്രത്യേകത, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ നാം അറിഞ്ഞിരിക്കണം എന്ന് നോക്കാവുന്നതാണ്.

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോകചക്രം എന്നത് എപ്പോഴും പ്രതിനിധീകരിക്കുന്നത് ധര്‍മ്മത്തെയാണ്. ധര്‍മ്മചക്രത്തിന്റെ ചിത്രീകരണമായാണ് അശോക ചക്രത്തെ കണക്കാക്കുന്നത്. 24 ആരക്കാലുകള്‍ ആണ് അശോക ചക്രത്തിന് ഉള്ളത്. ത്രിവര്‍ണ പതാകയുടെ മധ്യഭാഗത്തായാണ് അശോക ചക്രം സ്ഥിതി ചെയ്യുന്നത്. 1947 ജൂലൈ 22-നാണ് ദേശീയ പതാകയില്‍ അശോകചക്രം അംഗീകരിക്കപ്പെട്ടത്. അശോക ചക്രത്തിന്റെ നമ്മുടെ കടമകളുടെ ചക്രം എന്നും പറയുന്നുണ്ട്.

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോക ചക്രത്തിന്റെ വസ്തുതകള്‍

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ദേശീയ പതാകയില്‍ അശോക ചക്രത്തിന് പകരം ചര്‍ക്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് അശോകചക്രം സ്ഥാപിക്കപ്പെട്ടത്. ലാലാ ഹന്‍സ് രാജ് ആണ് ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ട് വെച്ചത്. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പിംഗളി വെങ്കയ്യയാണ് ദേശീയ പതാക വിഭാവനം ചെയ്തത് എന്ന് നമുക്കെല്ലാം അറിയാം. എന്തുകൊണ്ടാണ് അശോക ചക്രത്തിന് ആ പേര് വന്നത് എന്ന് നമുക്ക് നോക്കാം. അശോക ചക്രവര്‍ത്തിയുടെ നിരവധി ശാസനങ്ങളില്‍ അശോക ചക്രം പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് അശോക ചക്രം എന്ന് പറയുന്നത്.

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോക ചക്രത്തിന്റെ വസ്തുതകള്‍

24 ആരക്കാലുകള്‍ സൂചിപ്പിക്കുന്നത് ഗൗതമബുദ്ധന്റെ ഉപദേശങ്ങളെയാണ്. ധര്‍മ്മചക്രത്തെ തന്നെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. അശോക ചക്രവര്‍ത്തി സ്ഥാപിച്ച പല സ്തംഭങ്ങളിലും അശോക ചക്രവും കൊത്തിവെച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അശോക ചക്രം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് കാണുന്നത് നമ്മുടെ ദേശീയ പതാകയിലാണ്. ഭാരതത്തിന്റെ ദേശീയ ചിഹ്നമായ അശോകന്റെ സിംഹസ്തംഭനത്തിന് ചുവട്ടിലും അശോക ചക്രം ഉണ്ട്.

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോക ചക്രത്തിന്റെ വസ്തുതകള്‍

ധര്‍മ്മത്തെ സൂചിപ്പിക്കുന്നത് കൊണ്ട് തന്നെ ഇത് ധര്‍മ്മ ചക്രം എന്നും അറിയപ്പെടുന്നു. ഗൗതമബുദ്ധന്റെ ആഴത്തിലുള്ള തത്വചിന്തയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇത് കൂടാതെ സമയത്തിന്റെ ചക്രം എന്നും ഇതിനെ പറയാറുണ്ട്. ഓരോരുത്തരും ലോകത്ത് പുരോഗതി കൈവരിക്കാന്‍ ഉപയോഗിക്കുന്ന മൂല്യത്തെയാണ് അശോക ചക്രം പ്രതിനിധീകരിക്കുന്നത്. ഇത് കൂടാതെ സ്നേഹം, ധൈര്യം, ക്ഷമ, ആത്മത്യാഗം, സത്യസന്ധത, നീതി, ആത്മീയ വിജ്ഞാനം, ധാര്‍മ്മികത, ക്ഷേമം, വ്യവസായം, വിശ്വാസം, സമൃദ്ധി തുടങ്ങിയവയാണ് അശോക ചക്രം പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് തത്വങ്ങളില്‍ ചിലത്.

അശോക ചക്രത്തിന്റെ വസ്തുതകള്‍

അശോക ചക്രത്തിന്റെ വസ്തുതകള്‍

ജൈനമതം, ഹിന്ദുമതം, ബുദ്ധമതം എന്നിവയില്‍ നിന്നുള്ള മതപരമായ രൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അശോക ചക്രം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഓരോ ആരക്കാലും ഇന്ത്യയുടെ വികസനത്തേയും പുരോഗതിയേയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഓരോരുത്തരും ഈ മൂല്യങ്ങളെ ജീവിതത്തോട് ചേര്‍ത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ വായനക്കാര്‍ക്കും മലയാളം ബോള്‍ഡ് സ്‌കൈയുടെ സ്വാതന്ത്ര്യദിനാശംസകള്‍.

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരംഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം

most read:മൂവര്‍ണക്കൊടിയുടെ ചരിത്രം: ത്രിവര്‍ണ പതാക ജന്മമെടുത്തത് ഇങ്ങനെ

English summary

Independence Day 2023: Interesting Facts About the Ashoka Chakra In Malayalam

Here in this article we are sharing some interesting facts about the ashoka chakra on Independence day in malayalam Take a look.
X
Desktop Bottom Promotion