For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

|

എല്ലാ മാസത്തിലും ചില പ്രധാന ഉത്സവങ്ങളും മുന്‍കാല സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ദിവസങ്ങളും ആചരിച്ചുവരുന്നു. ഗ്രിഗോറിയന്‍ കലണ്ടറിലെ പത്താം മാസമായ ഒക്ടോബറിലും ഇത്തരം നിരവധി ഉത്സവങ്ങളും പ്രധാന ദിനങ്ങളും ആചരിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ ചിലത് അന്താരാഷ്ട്ര പ്രാധാന്യമുള്ളവയാണ്, മറ്റുള്ളവ ഒരു പ്രത്യേക രാജ്യത്തിന് മാത്രമുള്ളതുമാണ്. ഈ ലേഖനത്തില്‍ 2022 ഒക്ടോബര്‍ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ഹൃദയാരോഗ്യം ഉറപ്പാക്കാം; ഇന്ന് ലോക ഹൃദയ ദിനംMost read: ഹൃദയാരോഗ്യം ഉറപ്പാക്കാം; ഇന്ന് ലോക ഹൃദയ ദിനം

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം

പ്രായമായവരെക്കുറിച്ച് മറ്റുള്ളവരില്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവര്‍ക്കും അനുയോജ്യമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നു.

ഒക്ടോബര്‍ 1 അന്താരാഷ്ട്ര കാപ്പി ദിനം

ഒക്ടോബര്‍ 1 അന്താരാഷ്ട്ര കാപ്പി ദിനം

കാപ്പിയെ ഒരു പാനീയമായി പ്രോത്സാഹിപ്പിക്കുന്നതിനും കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 1 ന് അന്താരാഷ്ട്ര കാപ്പി ദിനം ആചരിക്കുന്നു. ഇതിനുപുറമേ, വിവിധ രാജ്യങ്ങള്‍ അവരുടെ ദേശീയ കോഫി ദിനം മറ്റ് തീയതികളിലും ആഘോഷിക്കുന്നുണ്ട്.

Most read:പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനംMost read:പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനം

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി

എല്ലാ വര്‍ഷവും ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തെ അനുസ്മരിക്കുന്നതിനായാണ് ഈ ദിനം. മഹാത്മാഗാന്ധിയോടുള്ള ബഹുമാനാര്‍ത്ഥം, ലോകമെമ്പാടും ഈ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കുന്നുണ്ട്.

ഒക്ടോബര്‍ 3 ലോക വാസ്തുവിദ്യാ ദിനം

ഒക്ടോബര്‍ 3 ലോക വാസ്തുവിദ്യാ ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് ലോക വാസ്തുവിദ്യാ ദിനം ആചരിക്കുന്നത്. മനോഹരമായ കെട്ടിടങ്ങളും സ്മാരകങ്ങളും നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള വാസ്തുശില്പികളെ ആദരിക്കുന്നതില്‍ ഈ ദിനം ലക്ഷ്യമിടുന്നു. 2022 ല്‍ ഒക്ടോബര്‍ 3 തിങ്കളാഴ്ച ലോക വാസ്തുവിദ്യാ ദിനം ആചരിക്കും.

ഒക്ടോബര്‍ 4 ലോക മൃഗദിനം

ഒക്ടോബര്‍ 4 ലോക മൃഗദിനം

മൃഗങ്ങളുടെ അവകാശം സംരക്ഷിക്കാനും അവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനായി, എല്ലാ വര്‍ഷവും ഒക്ടോബര്‍ 4ന് ലോക മൃഗദിനം ആചരിക്കുന്നു. 1925 മാര്‍ച്ച് 24നാണ് ആദ്യത്തെ ലോക മൃഗദിനം ആചരിച്ചത്. വര്‍ഷം തോറും ഒക്ടോബര്‍ 4ന് ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചത് 1929 ലാണ്.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

ഒക്ടോബര്‍ 5 ലോക അധ്യാപക ദിനം

ഒക്ടോബര്‍ 5 ലോക അധ്യാപക ദിനം

അന്താരാഷ്ട്രതലത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 5ന് ലോക അധ്യാപക ദിനം ആഘോഷിക്കുന്നു. കുട്ടികളുടെയും സമൂഹത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകരെയും അവര്‍ വഹിക്കുന്ന പ്രധാന പങ്കിനെയും അഭിനന്ദിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

ഒക്ടോബര്‍ 6 ലോക സെറിബ്രല്‍ പാള്‍സി ദിനം

ഒക്ടോബര്‍ 6 ലോക സെറിബ്രല്‍ പാള്‍സി ദിനം

ലോകമെമ്പാടുമുള്ള സെറിബ്രല്‍ പാള്‍സി ബാധിതരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 6ന് ലോക സെറിബ്രല്‍ പാള്‍സി ദിനം ആചരിക്കുന്നു. വിവിധ സംഘടനകളും ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും ഈ ദിനത്തില്‍ നിരവധി പ്രചാരണങ്ങളും പരിപാടികളും സെമിനാറുകളും ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.

ഒക്ടോബര്‍ 8 വ്യോമസേനാ ദിനം

ഒക്ടോബര്‍ 8 വ്യോമസേനാ ദിനം

1932 ഒക്ടോബര്‍ 8നാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. ഈ ദിനത്തിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഒക്ടോബര്‍ 8 വ്യോമസേനാ ദിനമായി ആഘോഷിക്കുന്നു. ഹിന്‍ഡന്‍ ബേസില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നടത്തുന്ന എയര്‍ ഷോകളാണ് ഈ ദിനത്തിന്റെ പ്രധാന ആകര്‍ഷണം.

Most read:ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍Most read:ഒക്ടോബറില്‍ 5 ഗ്രഹങ്ങള്‍ക്ക് രാശിമാറ്റം; ഈ 5 രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍

ഒക്ടോബര്‍ 9 ലോക തപാല്‍ ദിനം

ഒക്ടോബര്‍ 9 ലോക തപാല്‍ ദിനം

തപാല്‍ സേവനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും കത്തുകള്‍ എഴുതാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 ന് ലോക തപാല്‍ ദിനം ആചരിക്കുന്നു. ഈ ദിനം പ്രമാണിച്ച് വിവിധയിടങ്ങളില്‍ കത്തെഴുത്ത് മത്സരങ്ങളും പ്രത്യേക സ്റ്റാമ്പുകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്.

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളും മാനസികാരോഗ്യ വാരം ആചരിച്ചുവരുന്നുണ്ട്.

ഒക്ടോബര്‍ 11 അന്താരാഷ്ട്ര പെണ്‍കുട്ടി ദിനം

ഒക്ടോബര്‍ 11 അന്താരാഷ്ട്ര പെണ്‍കുട്ടി ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 പെണ്‍കുട്ടികളുടെ അന്തര്‍ദേശീയ ദിനമായി ആചരിക്കുന്നു. നേരത്തെയുള്ള വിവാഹം, ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രം തുടങ്ങിയ സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ച് ഈ ദിനം അവബോധം സൃഷ്ടിക്കുന്നു. ഐക്യരാഷ്ട്രസഭയാണ് ഈ ദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തത്.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

ഒക്ടോബര്‍ 13 പ്രകൃതി ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം

ഒക്ടോബര്‍ 13 പ്രകൃതി ദുരന്ത നിവാരണത്തിനുള്ള അന്താരാഷ്ട്ര ദിനം

ദുരന്തങ്ങളെക്കുറിച്ചും അവയെ നേരിടുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 13ന് അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ലഘൂകരിക്കാനും ജീവന്‍ സംരക്ഷിക്കാന്‍ പൗരന്മാരെ സജ്ജമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനം

ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനം

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസത്തിനും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

 ഒക്ടോബര്‍ 16 ലോക അനസ്‌തേഷ്യ ദിനം

ഒക്ടോബര്‍ 16 ലോക അനസ്‌തേഷ്യ ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 16 ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ലോക അനസ്‌തേഷ്യ ദിനം ആചരിക്കുന്നു. 1846-ല്‍ ഡൈതൈല്‍ ഈഥര്‍ അനസ്‌തേഷ്യയുടെ വിജയകരമായ ആദ്യ പ്രകടനത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിച്ചുവരുന്നത്.

ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ദിനം

ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. ദാരിദ്ര്യത്തെയും പട്ടിണിയെയും കുറിച്ച് ലോകജനതയുടെ ശ്രദ്ധ ആകര്‍ഷിക്കാനും ദരിദ്രരെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്താനുമായാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

ഒക്ടോബര്‍ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനം

ഒക്ടോബര്‍ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനം

ഓസ്റ്റിയോപൊറോസിസ്, അസ്ഥി രോഗങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 20ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിക്കുന്നു. ഈ ദിവസം അസ്ഥി രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിനും തുടക്കം കുറിക്കുന്നു.

ഒക്ടോബര്‍ 24 ലോക പോളിയോ ദിനം

ഒക്ടോബര്‍ 24 ലോക പോളിയോ ദിനം

പോളിയോയ്ക്കെതിരായ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് ജനങ്ങളെ ബോധവാന്മാരാക്കി എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. ലോക പോളിയോ കാമ്പെയ്നിന്റെ ഫലമായി 1980 മുതല്‍ പോളിയോ കേസുകള്‍ ഏകദേശം 99% കുറഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ 29 ലോക സ്‌ട്രോക്ക് ദിനം

ഒക്ടോബര്‍ 29 ലോക സ്‌ട്രോക്ക് ദിനം

ആളുകളില്‍ വര്‍ദ്ധിച്ചുവരുന്ന സ്‌ട്രോക്ക് നിരക്കിനെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നു. ഈ ദിനം ആഘോഷിക്കുന്നതിനായി വിവധ രാജ്യങ്ങളിലെ വിവിധ സംഘടനകള്‍ നിരവധി കാംപെയിനുകളും നടത്തുന്നു.

Most read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടംMost read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടം

ഒക്ടോബര്‍ 30 അന്താരാഷ്ട്ര ഓര്‍ത്തോപീഡിക് നഴ്സസ് ദിനം

ഒക്ടോബര്‍ 30 അന്താരാഷ്ട്ര ഓര്‍ത്തോപീഡിക് നഴ്സസ് ദിനം

ഒടിവുകള്‍, ഉളുക്ക് എന്നിവയുള്ള രോഗികളെ പരിപാലിക്കുന്ന ഓര്‍ത്തോപീഡിക് നഴ്സുമാരുടെ പ്രവര്‍ത്തനത്തെയും പ്രാധാന്യത്തെയും ബഹുമാനിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 30 ന് അന്താരാഷ്ട്ര ഓര്‍ത്തോപീഡിക് നഴ്സസ് ദിനം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 31 ദേശീയ ഏകതാ ദിനം

ഒക്ടോബര്‍ 31 ദേശീയ ഏകതാ ദിനം

ജനങ്ങളുടെ ഹൃദയങ്ങളില്‍ ഐക്യം, അഖണ്ഡത, സുരക്ഷിതത്വം എന്നിവയുടെ വികാരം നിലനിര്‍ത്തുന്നതിനായി ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 31ന് ദേശീയ ഏകതാ ദിവസം ആചരിക്കുന്നു. ഇന്ത്യയെ ഏകീകരിക്കാനായി ശ്രമങ്ങള്‍ നടത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്.

English summary

Important Days And Dates In October 2022 in Malayalam

In this article, we have provided the important dates and days that are going to fall in 2022 October for both National and International events.
Story first published: Friday, September 30, 2022, 10:58 [IST]
X
Desktop Bottom Promotion