2023 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളും ആഘോഷങ്ങളും

ജനുവരി മാസത്തിലാണ് പുതുവര്‍ഷം ആരംഭിക്കുന്നത്. ജൂലിയന്‍, ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യ മാസമാണ് ജനുവരി. എല്ലാ തുടക്കങ്ങളുടെയും റോമന്‍ ദേവനായ ജാനസിന്റെ പേരിലാണ് ജനുവരിക്ക് ആ പേര് ലഭിച്ചത്. പ്രധാനപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആഘോഷങ്ങളുമെല്ലാം എല്ലാ മാസവും വരുന്നുണ്ട്. അതിനാല്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കുന്ന ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള പ്രധാനപ്പെട്ട ദിവസങ്ങളുടെ ഒരു ലിസ്റ്റ് ഇവിടെ ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 2023 ജനുവരിയിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെയും ആഘോഷങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.

ജനുവരി 1 - ആഗോള കുടുംബ ദിനം

ജനുവരി 1 - ആഗോള കുടുംബ ദിനം

സമാധാനത്തിന്റെ സൂചനയായാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകത്തെ എല്ലാവര്‍ക്കും ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നതിന് ഭൂമി ഒരു ആഗോള കുടുംബമാണെന്ന ആശയം പ്രോത്സാഹിപ്പിച്ചുകൊണ്ട് സമാധാനത്തിന്റെ സന്ദേശം ഏകീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആഗോള കുടുംബ ദിനത്തിന്റെ ലക്ഷ്യം.

ജനുവരി 4 - ലോക ബ്രെയിലി ദിനം

ജനുവരി 4 - ലോക ബ്രെയിലി ദിനം

അന്ധര്‍ക്കായുള്ള ബ്രെയ്ലി ലിപിയുടെ കണ്ടുപിടുത്തക്കാരനായ ലൂയിസ് ബ്രെയിലിന്റെ ജനനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജനുവരി 4 ന് ലോക ബ്രെയിലി ദിനമായി ആചരിക്കുന്നു.

ജനുവരി 6 - യുദ്ധ അനാഥരുടെ ദിനം

ജനുവരി 6 - യുദ്ധ അനാഥരുടെ ദിനം

യുദ്ധത്തില്‍ അനാഥരായവരുടെ ദുരവസ്ഥയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രസ്‌നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്‍മാരാക്കുന്നതിനുമായും എല്ലാ വര്‍ഷവും ജനുവരി 6 ന് ലോക യുദ്ധ അനാഥരുടെ ദിനം ആഘോഷിക്കുന്നു.

ജനുവരി 9 - പ്രവാസി ഭാരതീയ ദിവസ്

ജനുവരി 9 - പ്രവാസി ഭാരതീയ ദിവസ്

ഇന്ത്യയുടെ വികസനത്തിന് വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനയെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 9 ന് പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നു. 1915 ജനുവരി 9 ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓര്‍മ്മ കൂടിയാണ് ഈ ദിനം.

ജനുവരി 9 - ഗുരു ഗോവിന്ദ് സിംഗ് ജയന്തി

ജനുവരി 9 - ഗുരു ഗോവിന്ദ് സിംഗ് ജയന്തി

സിഖുകാരുടെ സൈനിക സാഹോദര്യമായ ഖല്‍സ സൃഷ്ടിച്ച സിഖ് ഗുരുക്കന്മാരില്‍ പത്താമത്തെയും അവസാനത്തെയും ആളായിരുന്നു ഗുരു ഗോവിന്ദ് സിംഗ്. ഒമ്പതാമത്തെ സിഖ് ഗുരു തേജ് ബഹാദൂറിന്റെ മകനായിരുന്നു അദ്ദേഹം.

ജനുവരി 10 - ലോക ഹിന്ദി ദിനം

ജനുവരി 10 - ലോക ഹിന്ദി ദിനം

ഒന്നാം ലോക ഹിന്ദി സമ്മേളനത്തിന്റെ സ്മരണയ്ക്കായി ജനുവരി 10 നാണ് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്.

ജനുവരി 11 - ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചരമവാര്‍ഷികം

ജനുവരി 11 - ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചരമവാര്‍ഷികം

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം ജനകീയമാക്കിയ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത നേതാവായിരുന്നു. ഹൃദയസ്തംഭനം മൂലം 1966 ജനുവരി 11നാണ് അദ്ദേഹം അന്തരിച്ചത്.

ജനുവരി 12 - ദേശീയ യുവജന ദിനം

ജനുവരി 12 - ദേശീയ യുവജന ദിനം

സ്വാമി വിവേകാനന്ദന്റെ ജന്മദിനം എല്ലാ വര്‍ഷവും ജനുവരി 12 ന് ദേശീയ യുവജനമായി ആഘോഷിക്കുന്നു. 1863 ജനുവരി 12 നാണ് അദ്ദേഹം ജനിച്ചത്. സ്വാമിയുടെ തത്ത്വചിന്തയും അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമായ ആദര്‍ശങ്ങളും ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായതിനാലാണ് ഈ ദിവസം ദേശീയ യുവജന ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജനുവരി 13 - ലോഹ്രി ഉത്സവം

ജനുവരി 13 - ലോഹ്രി ഉത്സവം

2023ലെ ആദ്യത്തെ ഉത്സവമാണ് ലോഹ്രി. വിളവെടുപ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്നതാണ് ഈ ഉത്സവം. വടക്കേ ഇന്ത്യയില്‍, പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഇത് ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ലോഹ്രി ഉത്സവം 2023 ജനുവരി 13ന് ആഘോഷിക്കും.

ജനുവരി 14 - മകര സംക്രാന്തി

ജനുവരി 14 - മകര സംക്രാന്തി

ഈ വര്‍ഷം മകര സംക്രാന്തി ഉത്സവം ജനുവരി 14 ന് ആഘോഷിക്കും. ഇത് ശീതകാലത്തിന്റെ അവസാനത്തെയും ഒരു പുതിയ വിളവെടുപ്പ് സീസണിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. കേരളത്തില്‍ ഇത് ശബരിമലയില്‍ മകരവിളക്ക് ഉത്സവമായും ബന്ധപ്പെട്ടിരിക്കുന്നു.

ജനുവരി 14 - പൊങ്കല്‍

ജനുവരി 14 - പൊങ്കല്‍

തമിഴ് ജനതയുടെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍. തമിഴ് സൗര കലണ്ടര്‍ പ്രകാരം തൈ മാസത്തിലാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. സൂര്യഭഗവാനെ ആരാധിക്കുന്ന നാല് ദിവസത്തെ പരിപാടിയാണിത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, പൊങ്കല്‍ ഉത്സവം 2023 ജനുവരി 14ന് ആഘോഷിക്കും. നാല് ദിവസത്തെ ഉത്സവമാണ് ഇത്.

ജനുവരി 15 - ഇന്ത്യന്‍ ആര്‍മി ദിനം

ജനുവരി 15 - ഇന്ത്യന്‍ ആര്‍മി ദിനം

എല്ലാ വര്‍ഷവും ജനുവരി 15 ഇന്ത്യന്‍ കരസേനാ ദിനമായി ആചരിക്കുന്നു. 1949-ല്‍ ഈ ദിവസമാണ് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്ന് ഇന്ത്യന്‍ കരസേനയുടെ ആദ്യ കമാന്‍ഡര്‍-ഇന്‍-ചീഫായി ചുമതലയേറ്റത്.

ജനുവരി 23 - നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി

ജനുവരി 23 - നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളില്‍ പ്രമുഖനായിരുന്ന സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23ന് ഒറീസയിലെ കട്ടക്കിലാണ് ജനിച്ചത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി അഥവാ ആസാദ് ഹിന്ദ് ഫൗജ് എന്ന സൈന്യത്തിന് അദ്ദേഹം രൂപം നല്‍കി. രണ്ടാം ലോകമഹായുദ്ധസമയത്ത് പാശ്ചാത്യ ശക്തികള്‍ക്കെതിരെ വിദേശത്ത് നിന്ന് ഇന്ത്യന്‍ ദേശീയ സേനയെ നയിച്ചത് അദ്ദേഹമാണ്.

ജനുവരി 24- പെണ്‍കുട്ടികളുടെ ദിനം

ജനുവരി 24- പെണ്‍കുട്ടികളുടെ ദിനം

ഇന്ത്യയിലെ ഭൂരിഭാഗം പെണ്‍കുട്ടികളും നേരിടുന്ന അസമത്വങ്ങള്‍, വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങള്‍, മെഡിക്കല്‍ പരിചരണം, പെണ്‍കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയവയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 24ന് പെണ്‍കുട്ടികളുടെ ദിനം ആഘോഷിക്കുന്നു.

ജനുവരി 24 - അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം

ജനുവരി 24 - അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും തുല്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസ പരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 24 ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആചരിക്കുന്നു.

ജനുവരി 25- ദേശീയ വോട്ടേഴ്സ് ദിനം

ജനുവരി 25- ദേശീയ വോട്ടേഴ്സ് ദിനം

എല്ലാ വര്‍ഷവും ജനുവരി 25 ന് ദേശീയ വോട്ടര്‍ ദിനമായി ആചരിക്കുന്നു. യുവ വോട്ടര്‍മാരെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ പ്രോത്സാഹിപ്പിക്കാനായാണ് ഈ ദിനം ആഘോഷിക്കുന്നത്. 2011ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്.

ജനുവരി 25- ദേശീയ ടൂറിസം ദിനം

ജനുവരി 25- ദേശീയ ടൂറിസം ദിനം

വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി എല്ലാ വര്‍ഷവും ജനുവരി 25 ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നു.

ജനുവരി 26- റിപ്പബ്ലിക് ദിനം

ജനുവരി 26- റിപ്പബ്ലിക് ദിനം

1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി രാജ്യത്തിന്റെ പരമോന്നത നിയമമായി ഭരണഘടനയെ അംഗീകരിച്ചു. 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന് പകരമായാണ് ഭരണഘടന വന്നത്. 1950 ജനുവരി 26ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തോടെ ഭരണഘടന പ്രാബല്യത്തില്‍ വന്നു. ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ഡല്‍ഹിയിലെ രാജ്പഥില്‍ ഈ ദിവസം റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നു.

ജനുവരി 28- ലാലാ ലജ്പത് റായിയുടെ ജന്മദിനം

ജനുവരി 28- ലാലാ ലജ്പത് റായിയുടെ ജന്മദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച ഒരു പ്രമുഖ ദേശീയ നേതാവായിരുന്നു ലാലാ ലജ്പത് റായ്. 1865 ജനുവരി 28ന് പഞ്ചാബിലാണ് ലാലാ ലജ്പത് റായ് ജനിച്ചത്. 'പഞ്ചാബ് കേസരി', 'പഞ്ചാബിന്റെ സിംഹം' എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ആരംഭിച്ചത് അദ്ദേഹമാണ്.

ജനുവരി 30 - രക്തസാക്ഷി ദിനം, ഷഹീദ് ദിവസ്

ജനുവരി 30 - രക്തസാക്ഷി ദിനം, ഷഹീദ് ദിവസ്

മഹാത്മാഗാന്ധിയുടെയും ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്‌ദേവ് ഥാപ്പര്‍ എന്നീ വിപ്ലവകാരികളുടെ ത്യാഗത്തിന്റെയും സ്മരണയ്ക്കുമായി എല്ലാ വര്‍ഷവും ജനുവരി 30 രക്തസാക്ഷി ദിനമായി ആഘോഷിക്കുന്നു. 1948 ജനുവരി 30നാണ് രാഷ്ട്രപിതാവായി മഹാത്മാഗാന്ധി വധിക്കപ്പെട്ടത്. മാര്‍ച്ച് 23ന് ഭഗത് സിംഗ്, ശിവറാം രാജ്ഗുരു, സുഖ്‌ദേവ് ഥാപ്പര്‍ തുടങ്ങിയവരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.

ജനുവരി 30 - ലോക കുഷ്ഠരോഗ ദിനം

ജനുവരി 30 - ലോക കുഷ്ഠരോഗ ദിനം

കുട്ടികളിലെ കുഷ്ഠരോഗവുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നതിനായി ജനുവരിയിലെ അവസാന ഞായറാഴ്ച ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നു.

Story first published: Monday, December 26, 2022, 10:43 [IST]
X
Desktop Bottom Promotion