Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?
ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് കാലാകാലങ്ങളായി സ്ത്രീകള്‍ വളകള്‍ ധരിക്കുന്നു. വിവാഹമോ മറ്റേതെങ്കിലും ആഘോഷവേളകളോ ആകട്ടെ, ഈ മനോഹരമായ ആഭരണമില്ലാതെ ആഘോഷം അപൂര്‍ണ്ണമാണ്. വളകള്‍ ഒരു സ്ത്രീയുടെ കൈകളുടെ ഭംഗി കൂട്ടുന്നു. എന്നാല്‍ ഇതിനു പുറമേ വളകള്‍ ആരോഗ്യപരമായും ജ്യോതിഷ പരമായും ഗുണം ചെയ്യുന്നു. അവ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷപരമായി, വളകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. സ്ത്രീകള്‍ സ്ഥിരമായി വളകള്‍ ധരിക്കുകയാണെങ്കില്‍ അതിശയകരമായ നിരവധി നേട്ടങ്ങള്‍ അവര്‍ക്ക് ലഭിക്കും. വളകള്‍ ധരിക്കുന്നതിന്റെ ജ്യോതിഷ പ്രാധാന്യവും നേട്ടങ്ങളും എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

വളകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം
വിവാഹിതരായ സ്ത്രീകള്‍ വളകള്‍ ധരിച്ചില്ലെങ്കില്‍ അത് അശുഭകരമായി ചില വിഭാഗക്കാര്‍ കണക്കാക്കപ്പെടുന്നു. വളകള്‍ ധരിക്കാത്ത സ്ത്രീകള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തെയും കുട്ടികളെയും ബാധിക്കുന്ന നെഗറ്റീവ് എനര്‍ജികള്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്നതിനാലാണിത്. വീട്ടിലെ സ്ത്രീകള്‍ പതിവായി വളകള്‍ ധരിക്കുന്നത് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ക്ഷേമം വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വളകള്‍ ധരിക്കുന്നതിന്റെ ഗുണങ്ങള്‍
വളകള്‍ ധരിക്കുന്നത് ആരോഗ്യപരമായി നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ കൈത്തണ്ടയില്‍ വളകള്‍ ധരിക്കുമ്പോള്‍, അത് ഘര്‍ഷണത്തിന് കാരണമാകുന്നു, ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ഏഴാം മാസത്തിനു ശേഷം ഗര്‍ഭിണികള്‍ക്കും വളകള്‍ ധരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. 7-ാം മാസത്തിനു ശേഷം, കുഞ്ഞിന്റെ മസ്തിഷ്ക കോശങ്ങള്‍ വികസിക്കുമെന്നും അവ വ്യത്യസ്ത ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു. വളകളുടെ ശബ്ദം കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. വളകള്‍ ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.

ജ്യോതിഷ ഗുണങ്ങള്‍
വളകള്‍ ധരിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് വളകള്‍ ധരിക്കുന്ന സ്ത്രീകള്‍ക്ക് ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും കുറവാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളകള്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ ക്ഷേമത്തെ പ്രതീകപ്പെടുത്തുന്നു, എന്നാല്‍ അത് മാത്രമല്ല. വളകള്‍ ധരിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുന്നു. വളകള്‍ ഒരു ഫാഷന്‍ ആക്സസറിയാണെങ്കിലും ജ്യോതിഷപരമായി ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ബലഹീനനാണെങ്കില്‍ നിങ്ങള്‍ വളകള്‍ ധരിക്കണം. ഇത് ശുക്രനെ ശക്തിപ്പെടുത്താനും ആഡംബരപൂര്‍ണ്ണമായ ജീവിതം നയിക്കാനും സഹായിക്കും.

കുപ്പിവള ധരിച്ചാല്‍
കുപ്പിവളകള്‍ ധരിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രയോജനകരമാണ്. കാരണം അവ ധരിക്കുന്ന സ്ത്രീകള്‍ക്ക് വളരെയധികം പോസിറ്റിവിറ്റി ലഭിക്കുന്നു. ചുറ്റുമുള്ള പോസിറ്റിവിറ്റി ആഗിരണം ചെയ്യാനും ചുറ്റുപാടിലെ നെഗറ്റീവ് എനര്‍ജികളെ ശുദ്ധീകരിക്കാനും കുപ്പിവളകള്‍ സഹായിക്കുന്നു.



Click it and Unblock the Notifications