Just In
Don't Miss
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Automobiles
ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda
- Movies
ഞങ്ങൾ പൊതുമുതൽ അല്ല; പാപ്പരാസികളോട് തപ്സി പന്നു
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- News
വരുന്നു 'കേരള സവാരി'... സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സര്‍വീസ് നാളെ തുടങ്ങി
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
വാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണം
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നമ്മളില്‍ പലരും നല്‍കാറുണ്ട്. എന്നാല്‍ വാസ്തു നമ്മുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുക എന്നുള്ളതിനെക്കുറിച്ചും ഇത് നിങ്ങള്‍ക്ക് ഏതൊക്കെ തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിനെക്കുറിച്ചും ഈ ലേഖനം വായിക്കാവുന്നതാണ്. കാരണം നാമെല്ലാവരും വീട്ടില്‍ ഫോട്ടോ സൂക്ഷിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് കുടുംബ ചിത്രങ്ങള്‍. പക്ഷേ ഇവ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ചാണ് വാസ്തു പറയുന്നത്.
ഫാഷന്റെയും ആധുനികതയുടെയും ഇടയില്‍ ചിലര്‍ വീട്ടില്‍ പലതരത്തിലുള്ള ചിത്രങ്ങള്‍ വയ്ക്കാറുണ്ട്. അതില്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങളുണ്ടായിരിക്കും കൈകൊണ്ട് തുന്നി തയ്യാറാക്കിയ ചിത്രങ്ങള്‍ ഉണ്ടായിരിക്കും വരച്ച ചിത്രങ്ങള്‍ ഉണ്ടായിരിക്കും അങ്ങനെ പലതും. എന്നാല്‍ ഇവയെല്ലാം സൂക്ഷിക്കുക എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം എങ്ങനെയെങ്കിലും എവിടെയെങ്കിലും സൂക്ഷിച്ചാല്‍ പോരാ ഇത്തരം ചിത്രങ്ങള്‍. നിങ്ങള്‍ക്ക് സന്തോഷം തോന്നുന്ന ഇത്തരം ചിത്രങ്ങള്‍ വാസ്തുപ്രകാരം ചില പ്രത്യേക ദിക്കില്‍ സൂക്ഷിക്കണം. അത് എങ്ങനെയെല്ലാം എന്ന് നമുക്ക് നോക്കാം.

കുടുംബ ചിത്രം സൂക്ഷിക്കാം
കുടുംബ ചിത്രം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ നാം ആദ്യം മനസ്സിലാക്കേണ്ടത് അത് എങ്ങനെ എവിടെ സൂക്ഷിക്കണം എന്നതാണ്. വാസ്തു പ്രകാരം, കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഉള്ള ഒരു ചിത്രം വീട്ടില്‍ സ്ഥാപിക്കേണ്ടത് തന്നെ അനിവാര്യമാണ്. ഇത് കൂടാതെ ആ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും തോന്നുന്നുണ്ട്. ഇത് നിങ്ങളുടെ കുടുംബത്തതിനിടയില് തന്നെ സ്നേഹവും ഐക്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ഏത് ദിക്കില്‍
എന്നാല്‍ കുടുംബ ചിത്രം സ്ഥാപിക്കുമ്പോള്‍ അത് ഏത് ദിക്കില്‍ വേണം സ്ഥാപിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം. ഇതിന് ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് തെക്ക്-പടിഞ്ഞാറ് മൂലയാണ്. ഈ ദിക്കില്‍ ചിത്രം സൂക്ഷിക്കുന്നത് ഇത് ആ ചിത്രത്തിന്റെ പോസിറ്റിവിറ്റി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വാസ്തുപ്രകാരം എന്തുകൊണ്ട് ഈ ദിക്കുകള്‍ വേണ്ട
വാസ്തുപ്രകാരം എന്തുകൊണ്ടാണ് നമ്മള് മറ്റ് ദിക്കുകള്‍ തിരഞ്ഞെടുക്കാത്തത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. കാരണം യൂണിവവേഴ്സല് പോസിറ്റീവ് എനര്‍ജി എപ്പോഴും വടക്ക്, വടക്കുകിഴക്ക്, കിഴക്ക് ദിശ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിക്കുകള്‍ എല്ലാം പലപ്പോഴും ഭാരം കുറഞ്ഞ ദിക്കുകള്‍ എന്നാണ് പറയപ്പെടുന്നത്. അതിനാല്‍, വാസ്തു പ്രകാരം, ഒരാളുടെ കുടുംബ ഫോട്ടോകള്‍, കുട്ടികളുടെ ഫോട്ടോകള്‍ എന്നിവ ഒരാളുടെ വീടിന്റെ ചുമരുകളില്‍ ഈ മൂന്ന് ദിശകളിലും സ്ഥാപിക്കരുത് എന്ന് പറയുന്നത്. ഇത് ദോഷം നല്‍കും.

എന്തുകൊണ്ട് തെക്ക്പടിഞ്ഞാറ്?
എന്തുകൊണ്ടാണ് ചിത്രങ്ങള്‍ വെക്കാന്‍ തെക്ക് ദിശയോ പടിഞ്ഞാറ് ദിശയോ തിരഞ്ഞെടുക്കണം എന്ന് പറയുന്നതെന്ന് നോക്കാം. പ്രകൃതിയുടെ അഞ്ച് മൂലകങ്ങളില്‍, തെക്കുപടിഞ്ഞാറന്‍ ദിശ ഭൂമിയുടെ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭാഗമാണ്. അതിനാല്‍, ഈ ദിക്കിന് കനം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഈ ദിക്ക് ഫോട്ടോ സ്ഥാപിക്കാന്‍ പറ്റിയ ഇടമായി കണക്കാക്കുന്നു. അനുകൂല ഫലങ്ങളും വാസ്തുപ്രകാരം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഓരോ ചിത്രങ്ങളും എങ്ങനെ?
നിങ്ങളുടെ വീട്ടില്‍ ഓരോ ദിശകളിലും ഫോട്ടോ സ്ഥാപിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ദമ്പതികളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും തെക്കുപടിഞ്ഞാറന്‍ ദിശയില്‍ സ്ഥാപിക്കാവുന്നതാണ്. ഇത് കൂടാതെ വടക്കുകിഴക്കന്‍ ദിശ ജലവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഈ ദിശയില്‍ നമുക്ക് മതപരവും ആത്മീയവുമായ ചിത്രങ്ങള്‍ ഉപയോഗിക്കാം. വടക്കുപടിഞ്ഞാറന്‍ ദിശ പ്രകൃതിയും വായുവുമായി ബന്ധപ്പെട്ടതാണ്. ഇത് സൂചിപ്പിക്കുന്നത് വായുചലനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വെക്കാം എന്നതാണ്.