For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

#IAmABlueWarrior: കൊവിഡ് പോരാളികള്‍ക്ക് കൈത്താങ്ങായി ജോഷ് ആപ്പ് ഫണ്ട് ശേഖരണം

|

രണ്ടാം കോവിഡ് തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെ നമ്മുടെ രാജ്യം കടന്നു പോവുന്നതും. കോവിഡ് മഹാമാരി എല്ലാ മേഖലയിലുള്ള ആളുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ ഭേദമന്യേ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം വാഗ്ദാനം ചെയ്ത് സന്മനസുള്ള ഒട്ടേറെപ്പേര്‍ രംഗത്തുവരുന്നുണ്ട്. ഇപ്പോള്‍ ഡെയ്ലിഹണ്ടും ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട്. ദുരിതത്തെ മുഖാമുഖം കാണുന്ന നമ്മുടെ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി 'ബ്ലൂ റിബ്ബണ്‍' ക്യാമ്പയിന് ഡെയ്ലിഹണ്ട് തുടക്കം കുറിച്ചു. ഡെയ്ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് മുഖേനയാണ് 'ബ്ലൂ റിബ്ബണ്‍' ബോധവത്കരണം ക്യാമ്പയിന്‍ തുടക്കമിടുന്നത്. 2021 ജൂണ്‍ 18 വരെ ക്യാമ്പയിന്‍ തുടരുന്നത്. #IAmABlueWarrior'എന്ന പേരില്‍ ഒരു ബോധവത്കരണ ക്യാമ്പയിനിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Josh App Launches

കോവിഡ് മുന്നണി പോരാളികളെയും കൊവിഡ് ബാധിതരെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. ജോഷിലുള്ള ക്രിയേറ്റര്‍മാരുമായി സഹകരിച്ച് ബ്ലൂ റിബ്ബണ്‍ ക്യാമ്പയിന്‍ രാജ്യത്തിന്റെ നാനാഭാഗത്തും എത്തിക്കാന്‍ ഡെയ്ലിഹണ്ട് തയ്യാറെടുക്കുന്നു. ബ്ലൂ റിബ്ബണ്‍ ക്യാമ്പയിന്റെ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് (പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി) ജോഷ് സമര്‍പ്പിക്കും.

കോവിഡ് മഹാമാരിക്കെതിരെ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ ക്രിയേറ്റര്‍മാരുമായി സഹകരിച്ച് അവരുടെ ക്രിയാത്മകവും സര്‍ഗാത്മകവുമായ സന്ദേശങ്ങള്‍ ബ്ലൂ റിബ്ബണ്‍ ക്യാമ്പയിനിലൂടെ ജനങ്ങളിലെത്തിക്കാന്‍ ജോഷ് ശ്രമിക്കും. ജോഷ് ആപ്പില്‍ മാത്രമായി ബ്ലൂ റിബ്ബണ്‍ ക്യാമ്പയിന്‍ ഒതുങ്ങുന്നില്ലെന്നും ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഇന്ത്യയിലെ നിരവധി പ്രമുഖ കലാകാരന്മാര്‍ ബ്ലൂ റിബ്ബണ്‍ ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്.

ജനപ്രിയ സംഗീതസംവിധായകനും ഗായകനുമായ ക്ലിന്റണ്‍ സെറെജോയും 'ബ്ലൂ റിബണ്‍' സംരംഭവുമായി ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ജനപ്രിയ കോക്ക് സ്റ്റുഡിയോ ഗാനമായ 'മദാരി' യും മറ്റ് നിരവധി രചനകളും സെറിജോയുടേതായുണ്ട്. ബ്ലൂ ക്യാമ്പയിന്റെ 'ഭാഗമായി ദില്‍ സേ ജോടേ' എന്ന ടൈറ്റില്‍ ഗാനമാണ് ഇദ്ദേഹം ജോഷ് ആപ്പിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ ജോഷ് ഒരു പ്രത്യേക അവബോധന വീഡിയോയും ഈ മഹാമാരിക്കാലത്തെ കുറിച്ച് നിങ്ങളുടെ മുന്നിലേക്കെത്തിക്കും.

വീഡിയോ കാണാന്‍ ഇവിടെ

Here's the #IAmABlueWarrior challenge on Josh app

എല്ലാ ജോഷ് അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്കും, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും എല്ലാം ഇതില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ട്. ജോഷിനെക്കുറിച്ചുള്ള #IAmABlueWarrior ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാമെന്ന് നോക്കാം.

ഇനിപ്പറയുന്ന എട്ട് തീമുകളെ അടിസ്ഥാനമാക്കി വീഡിയോകള്‍ തയ്യാറാക്കി ജോഷ് അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഈ ക്യാമ്പയിനിന്റെ ഭാഗമാകാം.

1. ഇരട്ട മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യം

2. വാക്സിന്‍ ബോധവല്‍ക്കരണം

3. COVID-19 ന്റെ വസ്തുതകള്‍

4. സാമൂഹിക അകലം പാലിക്കല്‍

5. ശുചിത്വത്തിന്റെ പ്രാധാന്യം

6. COVID-19 ശുചിത്വം

7. വീട്ടില്‍ സുരക്ഷിതരായിരിക്കുക

8. ഓക്സിജന്‍ ബോധവല്‍ക്കരണം.

വീഡിയോകളില്‍ ഉപയോഗിക്കേണ്ട ഹാഷ്ടാഗ്: #IAmABlueWarrior

നിങ്ങള്‍ വീഡിയോ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഈ ഹാഷ് ടാഗ് വേണം ഉപയോഗിക്കുന്നതിന്. ഇത് നമ്മുടെ സംഭാവനയെ ഇത് വളരെയധികം സഹായിക്കുന്നു.

പ്രൊഫൈല്‍ ചിത്രം
ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാം ഡി പി #IAmABlueWarrior ലോഗോ ആക്കി മാറ്റേണ്ടതാണ്. ഈ മോശം സമയത്തു നമുക്ക് നമ്മുടെ രാജ്യത്തെ ചേര്‍ത്ത് നിര്‍ത്താം. അപ്പോള്‍ ഇനിയും കാത്തു നില്‍ക്കാതെ ബ്ലൂ വാരിയര്‍ ആവാന്‍ തയ്യാറെടുക്കൂ

English summary

#IAmABlueWarrior: Josh App Launches Fundraiser To Help COVID Warriors And Frontline Workers

India is going through one of the toughest times in history due to the second wave of COVID-19. Amid this crisis, many Good Samaritans have come forward to help people in every possible way.
X
Desktop Bottom Promotion