Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഭാവി പറയും നിങ്ങളുടെ പല്ലുകള്...
ഭാവി പറയും നിങ്ങളുടെ പല്ലുകള്...
ഒരാളെക്കുറിച്ച്, അയാളുടെ ഭൂത, ഭാവി, വര്ത്തമാനത്തെക്കുറിച്ചു പ്രവചിയ്ക്കാന് വഴികള് ഏറെയുണ്ട്. ഇതിനായി പ്രത്യേക ശാസ്ത്ര ശാഖ തന്നെയുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരാളുടെ ശരീരത്തിന്റെ പ്രത്യേകതകള് നോക്കി ഭൂതവും ഭാവിയും വര്ത്തമാനവുമെടക്കം പല കാര്യങ്ങളും വിവരിയ്ക്കുന്ന ഒന്നാണിത്.
സാമുദ്രിക ശാസ്ത്ര പ്രകാരം ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടേയും ഒരോ അവയവങ്ങളുടേയും പ്രത്യേകതകള് വിവരിയ്ക്കുന്നു. ഇതു പ്രകാരം പുരുഷന്റെയും സ്ത്രീയുടേയും ലക്ഷണങ്ങള് ഒന്നാകണമെന്നുമില്ല. ചിലപ്പോള് പുരുഷന്റേതായ നല്ല ലക്ഷണ ഫലങ്ങള് സ്ത്രീകള്ക്കു ദോഷമാകും.
സാമുദ്രിക ശാസ്ത്ര പ്രകാരം ഒരാളുടെ വായയും പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പല്ല്, മോണ. നാവ് എന്നിവയെല്ലാം തന്നെ ഇതില് പെടുന്നു. സാമുദ്രിക ശാസ്ത്രം ഇത്തരം പ്രത്യേകതകളെ എപ്രകാരമാണ് വിലയിരുത്തുന്നതെന്നു നോക്കൂ.

വരിയും നിരയും തെറ്റാത്ത പല്ലുകള്
മനോഹരമായ, അതായത് നല്ല പല്ലുകള്, വരിയും നിരയും തെറ്റാത്ത പല്ലുകള് സൗന്ദര്യ ലക്ഷണമാണെന്നു പറയാം. ഇതു സാമുദ്രിക ശാസ്ത്ര പ്രകാരവും നല്ല ലക്ഷണമാണെന്നാണ് പറയുന്നത്. തിങ്ങിയതും വിടവുള്ളതുമായ പല്ലുകള് ജീവിത വിജയത്തിന് തടസമാണ്. ഇത് നല്ല അവസരങ്ങള് നഷ്ടപ്പെടുത്തുവാനും കാരണമാകും.

പല്ലിന്റെ നിറവും
പല്ലിന്റെ നിറവും വെളിപ്പെടുത്തുന്ന ചിലതുണ്ട്. ഇളം മഞ്ഞ കലര്ന്ന നിറമാണ് സാധാരണ പല്ലുകളുടേത്. അതേ സമയം ഇവയുടെ പുറം ഭാഗം വെള്ള നിറത്തിലായിരിയ്ക്കും. ഇത് മഹാഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. അതേ സമയം നല്ല വെളുത്ത, തിളങ്ങുന്ന പല്ലുകള് ലക്ഷണ ശാസ്ത്ര പ്രകാരം നല്ല ഫലമല്ല, പറയുന്നത്. ഇത് ദുര്ഭാഗ്യവും ജീവിതത്തിലെ പ്രശ്നങ്ങളുമെല്ലാം സൂചിപ്പിയ്ക്കുന്നു. പല്ലുകള്ക്കിടയില് തീരെ വിടവില്ലാത്തതും ന്ല്ല ലക്ഷണമല്ല. ഇത്തരക്കാര് വിശ്വസിയ്ക്കാന് കൊള്ളാത്തവരും സമൂഹത്തിന് ദോഷം ചെയ്യുന്നവരുമാകുമെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.

വായിലെ പല്ലുകളുടെ എണ്ണവും
വായിലെ പല്ലുകളുടെ എണ്ണവും പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നു. സാധാരണ പറയുക പ്രായപൂര്ത്തിയായ ഒരാളുടെ വായില് 32 പല്ലുകളാണ് ഉണ്ടാവുക എന്നതാണ്. എന്നാല് ചിലരില് ഇതില് വ്യത്യാസങ്ങളും വരാറുണ്ട്. 31-32 പല്ലുകളെങ്കില് ധനവും സമൂഹത്തില് സ്ഥാനവുമുള്ളവരാകും. 28-30 വരെയാണ് പല്ലുകളുടെ എണ്ണമെങ്കില് ഇവര് സുഖവും ദുഖവും ഒരുപോലെയുള്ളവരാകും. ആരോഗ്യ കാര്യത്തിലും ഇവര്ക്കു പ്രശ്നങ്ങളുണ്ടാകാം. 25-27 പല്ലുകളെങ്കില് കുടുംബത്തില് നിന്നും ബന്ധുക്കളില് നിന്നും അകന്നു ജീവിയ്ക്കാന് യോഗമുള്ളവരാകും. 27 പല്ലില് താഴെയാണെങ്കില് ജീവിതത്തില് ഏറെ പ്രശ്നങ്ങളുള്ളവരാകും. ഇവര്ക്ക് വിജയം വളരെ പതുക്കയേ വരികയുമുള്ളൂ.

മുകള് നിരയിലെയും താഴത്തെ നിരയിലേയും
മുകള് നിരയിലെയും താഴത്തെ നിരയിലേയും പല്ലുകള് തമ്മില് ചെറിയ അകലമുള്ളവരെങ്കില് ഇവര് നല്ല പോലെ സംസാരിയ്ക്കുന്ന പ്രകൃതക്കാരാകും. രണ്ടു പല്ലുകള്ക്കിടയില് അകലം കൂടുതലും അതേ സമയം നല്ല പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള വ്യക്തികളെങ്കില് പങ്കാളിയെ വഞ്ചിയ്ക്കുവാന് സാധ്യത കൂടുതലുള്ളവരാണ്. കാര്യങ്ങള് രഹസ്യമാക്കി വയ്ക്കാനും എന്നാല് ചിലപ്പോഴെല്ലാം കള്ളത്തരം പിടിയ്ക്കപ്പെടാനും സാധ്യതയുള്ള വ്യക്തികളാണ്.

മോണയുടെ നിറവും ആകൃതിയും
മോണയുടെ നിറവും ആകൃതിയും പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നതായി ലക്ഷണ ശാസ്ത്രം പറയുന്നു. വീതിയേറിയ, കട്ടിയുള്ള മോണകളുള്ള വ്യക്തികള്ക്ക് അഹങ്കാരവും ദാരിദ്ര്യവും ഫലമായി പറയുന്നു. പിങ്ക് നിറത്തിലെ മോണയെങ്കില് ദയാലുക്കളും മര്യാദക്കാരുമാകും. ഇവര്ക്കു ദീര്ഘായുസുമുണ്ടാകും. ഇരുണ്ട, രക്തനിറത്തിലെ മോണയെങ്കില് പെട്ടെന്നു ദേഷ്യം വരുന്ന, അക്രമാസക്തരായ കൂട്ടരാകും. കറുത്ത മോണയെങ്കില് ദുര്ഭാഗ്യവും ദാരിദ്ര്യവും ഫലമായി പറയുന്നു
.



Click it and Unblock the Notifications
