Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
കാര്യസാധ്യത്തിന് കല്ലുപ്പ് ഇങ്ങനെ
കാര്യസാധ്യത്തിന് കല്ലുപ്പ് ഇങ്ങനെ
കല്ലുപ്പ് നാം പണ്ടു കാലത്ത് അടുക്കളയില്‍ ഉപയോഗിയ്ക്കുമായിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവരും പൊടിയുപ്പിലേയ്ക്കു മാറിയെന്നു വേണം, പറയുവാന്‍.
കല്ലുപ്പ് പാചക സംബന്ധമായ ആവശ്യങ്ങള്‍ക്കു മാത്രമല്ല, ചില കര്‍മങ്ങള്‍ക്കും ഉപയോഗിയ്ക്കാറുണ്ട്. വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തെ പുറന്തുള്ളുവാന് സഹായിക്കുന്ന ഒന്നാണിത്. നല്ലൊരു അണുനാശിനിയും വിഷ നാശിനിയും കൂടിയാണ് ഇത്.
കല്ലുപ്പ് പല കാര്യസാധ്യത്തിനും പല തരത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. പല കര്‍മങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് കല്ലുപ്പ്.
ഇതെക്കുറിച്ചു കൂടുതലറിയൂ

ഒരു ജാറില്‍
ഒരു ജാറില്‍ ഉപ്പിട്ട് ഇത് വീടിന്റെ തെക്കു വടക്കു വശത്തു വയ്ക്കുക. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുപോലെ തുടയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ടു നിലം തുടയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ നല്ലതാണ്. മററു ലോഷനുകളോ സോപ്പു പൊടിയോ ഒന്നും തന്നെ ഇതില്‍ ചേര്‍ക്കരുത്. ഉപ്പു മാത്രമേ ചേര്‍ക്കാവൂ. ഞായറാഴ്ച ദിവസം ഉപ്പിട്ട വെള്ളം കൊണ്ടു നിലം തുടയ്ക്കരുത്. ഉപ്പിട്ട വെള്ളം കൊണ്ട് നിലം തുടയ്ക്കുന്നത് അണുനാശിനിയായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

അസുഖം
അസുഖം മാറാനുള്ള ഒരു വഴി കൂടിയാണ് ഉപ്പ്. അല്പം കല്ലുപ്പ് ഒരു ചെമ്പു പാത്രത്തില്‍ ഇട്ടു വച്ച് അസുഖമുള്ളവരുടെ മുറിയില്‍ വയ്ക്കുന്നത് രോഗം ശമിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഇത് ആ മുറിയിലെ നെഗറ്റീവ് ഊര്‍ജം തീര്‍ക്കുകയും ചെയ്യുന്നു.

നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്ന ദിക്കില്‍
നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്ന ദിക്കില്‍ ഒരു പേപ്പറിലായി അല്പം ഉപ്പു വയ്ക്കുക. മുറിയുടെ മൂലയില്‍ വച്ചാല്‍ മതിയാകും. ഇതു പോലെ ബാത്റൂമില്‍ നനയാത്ത രീതിയില്‍ അല്പം കല്ലുപ്പു വയ്ക്കുന്നതും നല്ലതാണ്. ചുവന്ന തുണിയില്‍ കല്ലുപ്പു കെട്ടി വീട്ടിലും ഓഫീസിലും വയ്ക്കുന്നത് ദോഷങ്ങള്‍ തീര്‍ക്കാന്‍ നല്ലതാണ്. വീടിന്റെ ഏതെങ്കിലും മൂലയില്‍ ഇതു വച്ചാല്‍ മതിയാകും. ഇത് നെഗറ്റീവ് ഊര്‍ജം നീക്കുന്നു. ഇതെല്ലാം ദിവസവും മാറ്റുകയും വേണം. ആരും ചവിട്ടാത്ത രീതിയിലാകണം, ഇതു കളയേണ്ടതും.

ഡൈനിംഗ് ടേബിളില്‍
നാം ഭക്ഷണം കഴിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഡൈനിംഗ് ടേബിളില്‍ ഉപ്പു വയ്ക്കുന്നതു സാധാരണയാണ്. ആവശ്യമെങ്കില്‍ ഉപ്പെടുക്കാന്‍ എന്ന ചിന്തയാകും, എല്ലാവരുടേയും ഉള്ളില്‍. എന്നാല്‍ വിശ്വാസ പ്രകാരവും ഇതു പ്രധാനമാണ്. ഇത് ദാരിദ്ര്യം മാറാന്‍, ദാരിദ്ര്യം വരാതിരിയ്ക്കാന്‍ നല്ലതാണ്.

വീട്ടിലെ ദുഷ്ട ശക്തികളെ
വീട്ടിലെ ദുഷ്ട ശക്തികളെ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കണ്ണു കിട്ടാതിരിയ്ക്കാന്‍ ഉപ്പിട്ട് ഉഴിയുന്നത് സാധാരണയാണ്. നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഉപ്പ് സഹായിക്കുന്നുവെന്നു പറയുന്നതിന്റെ അര്‍ത്ഥവും ഇതു തന്നെയാണ്. ധനവും ഐശ്വര്യവും കൊണ്ടു വരാനുളള നല്ലൊരു വഴിയാണ് ഉപ്പെന്നു പറയാം. തടിയിലോ മണ്ണിലോ ഉണ്ടാക്കിയ പെട്ടിയില്‍ ഉപ്പിട്ടു വയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് അഴുക്കാകാതെ സൂക്ഷിയ്ക്കുക. ഇതു ദിവസവും മാറ്റണം.

അടുക്കളയില്‍
അടുക്കളയില്‍ ഒരു ചെറിയ ഗ്ലാസില്‍ ഉപ്പു വെള്ളം വയ്ക്കുന്നത് ഏറെ നല്ലതാണ്. ഐശ്വര്യം അടുക്കളയിലുണ്ടാകും. കണ്ണു ദോഷം വരില്ല. പാചകം നന്നാകാനും ഇതു സഹായിക്കും.



Click it and Unblock the Notifications
