For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

|

സമ്പത്ത്, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ഉപകരിക്കുന്ന ഒന്നാണ് ഫെങ് ഷൂയി. ഒരു പരിസ്ഥിതിക്ക് എല്ലാ ഊര്‍ജവും നല്‍കി യോജിപ്പുണ്ടാക്കുന്ന ഒരു ചൈനീസ് മെറ്റാഫിസിക്കല്‍ തത്ത്വചിന്തയാണ് ഫെങ് ഷൂയി. മലയാളികളുടെ വാസ്തുശാസ്ത്രം പോലെയാണിത്. ഫെങ്ഷൂയി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും ഭാഗ്യവും നേടുന്നതിന് ആവശ്യമായ പിന്തുണ ലഭിക്കുന്നു. നിങ്ങളുടെ വീട്ടിലും ഓഫീസിലും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജത്തെ ആകര്‍ഷിക്കാനും ശക്തിപ്പെടുത്താനുമായി ഫെങ്ഷൂയി വിദ്യ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വീട്ടിലും ഓഫീസിലും ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഫെങ് ഷൂയി നിങ്ങളെ സഹായിക്കുന്നു.

Most read: വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍Most read: വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

വാസ്തുവിനെ അടിസ്ഥാനമാക്കി ഇന്ന് വീടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാനായി പല പല വസ്തുക്കളും സൂക്ഷിക്കുന്നു. പ്രതിമകളും ചിത്രങ്ങളും ചെടികളുമെല്ലാം ഇതില്‍പ്പെടുന്നു. അതുപോലെ ചില ഫെങ്ഷൂയി വിദ്യകള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കാവുന്നതാണ്. ഇതാ, ഈ വഴികള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

പണം സൂക്ഷിക്കുന്ന സ്ഥലം

പണം സൂക്ഷിക്കുന്ന സ്ഥലം

ഫെങ്ഷൂയിയില്‍, നിങ്ങളുടെ പണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശം വളരെ പ്രധാനമാണ്. സാമ്പത്തിക അഭിവൃദ്ധിയും സമൃദ്ധിയും ആകര്‍ഷിക്കുന്നതിന് നിങ്ങളുടെ വീടിന്റെയോ ഓഫീസുകളുടെയോ തെക്കുകിഴക്കന്‍ പ്രദേശം മികച്ചതാണ്. പണം സൂക്ഷിക്കുന്ന ഈ പ്രദേശത്ത് പണത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്ന മരം പോലുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മുറിയില്‍ വെള്ളത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാവാം. സമൃദ്ധിയുടെ പ്രതീകമായ കണ്ണാടികള്‍, സസ്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

അക്വേറിയം

അക്വേറിയം

ഫെങ്ഷൂയിയില്‍ അക്വേറിയങ്ങള്‍ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു, കാരണം അവ സമ്പത്ത് ആകര്‍ഷിക്കുന്ന ഘടകങ്ങളുടെ സംയോജനമാണ്. ഫെങ്ഷൂയി അനുസരിച്ച്, ഒരു അക്വേറിയം സമ്പത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന ഒന്നാണ്. അക്വേറിയം സ്ഥാപിക്കുകയും വിവേകപൂര്‍വ്വം പരിപാലിക്കുകയും ചെയ്താല്‍, ഏത് സ്ഥലത്തും അത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സമ്പത്ത് ചി ആകര്‍ഷിക്കുകയും ചെയ്യും.

Most read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറുംMost read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

ചൈനീസ് നാണയങ്ങള്‍

ചൈനീസ് നാണയങ്ങള്‍

പണത്തിനു വേണ്ടി ഫെങ് ഷൂയിയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ചൈനീസ് നാണയങ്ങള്‍. ഫെങ്ഷൂയിയിലെ നാണയങ്ങളുടെ മറ്റൊരു ഉപയോഗം ഉടമയുടെ സംരക്ഷണത്തിനും ഭാഗ്യത്തിനും രോഗശാന്തിക്കുമായാണ്. ചൈനീസ് നാണയങ്ങള്‍ കൈവശം വയ്ക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുന്നു. അവര്‍ക്ക് കൂടുതല്‍ ഭാഗ്യവും പരിരക്ഷയും ഇതിലൂടെ കൈവരുന്നു.

ലക്കി ബാംബൂ

ലക്കി ബാംബൂ

ഏറ്റവും പ്രശസ്തമായ ഫെങ്ഷൂയി ഘടകങ്ങളില്‍ ഒന്നാണ് ലക്കി ബാംബൂ. നിങ്ങളുടെ വീട്ടില്‍ ലക്കി ബാംബൂ വളര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും ഭാഗ്യം വരുത്തുകയും ചെയ്യുന്നു.

Most read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷംMost read:വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍

നല്ല ഭാഗ്യം, സമൃദ്ധി, സന്തോഷം, വിജയം, നല്ല ആരോഗ്യം എന്നിവയ്ക്കായി ഫെങ്ഷൂയി വിദ്യയില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ചിരിക്കുന്ന ബുദ്ധ പ്രതിമ. ബിസിനസ്സില്‍ സമൃദ്ധിയിലും വിജയവും കൈവരിക്കാനും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ നിങ്ങളുടെ ജോലിസ്ഥലത്തോ ഒരു ചെറിയ ബുദ്ധ പ്രതിമ ഉപയോഗിക്കാം. പ്രതിമ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമീപത്തായി വയ്ക്കുക. വീട്ടിലെ പൂജാമുറിയിലും ധ്യാന മുറിയിലും ബുദ്ധപ്രതിമ വയ്ക്കുന്നത് അനുയോജ്യമാണ്. പീഠവും പ്രതിമയും കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ബുദ്ധപ്രതിമയുടെ മുകളിലായി അലമാരകളോ ഷെല്‍ഫോ മറ്റോ ഇല്ലെന്നും ഉറപ്പാക്കുക.

ധനാകര്‍ഷണ കല്ലുകള്‍

ധനാകര്‍ഷണ കല്ലുകള്‍

ഫെങ്ഷൂയി വിദ്യയില്‍ സമ്പത്ത് ആകര്‍ഷിക്കുന്നതില്‍ അറിയപ്പെടുന്ന വസ്തുവാണ് സിട്രൈന്‍ ക്രിസ്റ്റല്‍ എന്നറിയപ്പെടുന്ന ധനാകര്‍ഷണ കല്ലുകള്‍. അതിനാല്‍ ഇത് പലപ്പോഴും സമ്പത്ത് വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ഒരാളുടെ ആത്മാഭിമാനം ശക്തിപ്പെടുത്തുന്നതിനും സിട്രൈന്‍ ഫലപ്രദമാണ്. അതിനാല്‍ ഇത് നിങ്ങള്‍ക്ക് ആഭരണമായും ഉപയോഗിക്കാം.

ജലധാര

ജലധാര

നിങ്ങളുടെ വീട്ടില്‍ സമ്പത്തിന്റെ ഊര്‍ജ്ജത്തെ ആകര്‍ഷിക്കാനുള്ള മറ്റൊരു മാര്‍ഗം നിങ്ങളുടെ വീട്ടില്‍ ഒരു ഉറവ പോലുള്ള ജലസ്രോതസ്സ് സ്ഥാപിക്കുക എന്നതാണ്. വീട്ടില്‍ ഒരു വാട്ടര്‍ ഫൗണ്ടെയ്ന്‍ സ്ഥാപിക്കാന്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഒഴുകുന്ന വെള്ളത്തിന്റെ ഒരു ചിത്രം സ്ഥാപിക്കാവുന്നതാണ്. ഒഴുകുന്ന ജലം ഒരു ശക്തമായ സമ്പത്ത് ആകര്‍ഷക ഫെങ്ഷൂയി വിദ്യയാണ്.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഊര്‍ജ്ജം നിലനിര്‍ത്താന്‍ ശുചിത്വം

ഊര്‍ജ്ജം നിലനിര്‍ത്താന്‍ ശുചിത്വം

നിങ്ങളുടെ വീടും ഓഫീസും വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാനാകുമെന്ന് ഫെങ്ഷൂയി വിദ്യ പറയുന്നു. ഒരു അലങ്കോലമായ സ്ഥലത്തിന് ഒരിക്കലും സമ്പത്തിന്റെ ഊര്‍ജ്ജത്തെ ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയില്ല. ഊര്‍ജ്ജപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിനും സമൃദ്ധിയെയും അവസരങ്ങളെയും ക്ഷണിക്കുന്നതിനും ആവശ്യമില്ലാത്ത ഇനങ്ങള്‍ നീക്കംചെയ്യുന്നതും പ്രധാനമാണ്. പണം ആകര്‍ഷിക്കാന്‍ നിങ്ങളുടെ വീടും ഓഫീസും ചിട്ടയോടെ വൃത്തിയായി സൂക്ഷിക്കുക

വീടിന്റെ പ്രവേശനവാതില്‍

വീടിന്റെ പ്രവേശനവാതില്‍

വാസ്തു അനുസരിച്ച് വീടിന്റെ പ്രവേശനവാതില്‍ ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന ഒന്നാണ്. നിങ്ങളുടെ വീട്ടിലേക്ക് പണം ആകര്‍ഷിക്കാന്‍, മനോഹരവും ഉറപ്പുള്ളതുമായ ഒരു പ്രവേശന കവാടം സ്ഥാപിക്കുക. വാതില്‍ വൃത്തിയുള്ളതാണെന്നും ഉറപ്പാക്കുക. പരിസരത്തായി നിങ്ങള്‍ക്ക് അലങ്കാര സസ്യങ്ങളും ഉപയോഗിക്കാം.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

ഡ്രാഗണ്‍ ആമ

ഡ്രാഗണ്‍ ആമ

ഫെങ്ഷൂയി വിദ്യയില്‍ പ്രസിദ്ധമായ ധനാകര്‍ഷണ വഴിയാണ് ഡ്രാഗണ്‍ ആമകള്‍. സമ്പത്തിനും സംരക്ഷണത്തിനും ഭാഗ്യത്തിനും ഉപയോഗിക്കാവുന്ന ഒരു ക്ലാസിക്കല്‍ ഫെങ് ഷൂയി വിദ്യയാണിത്. കടലാമയുടെ ശരീരവും ഒരു സര്‍പ്പത്തിന്റെ തലയുമുള്ള ഡ്രാഗണ്‍ ആമ വായില്‍ ഒരു നാണയം കടിച്ചുപിടിച്ച് നാണയങ്ങളുടെ മേല്‍ ഇരിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

English summary

How To Use Feng Shui For Wealth And Good Luck

There are many ways you can use feng shui to attract wealth, prosperity, and abundance. Take a look.
X
Desktop Bottom Promotion