For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമ

|

വീടുകളിലോ ഓഫീസുകളിലോ ഐശ്വര്യം മെച്ചപ്പെടുത്തുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന ഫെങ് ഷൂയി വിദ്യകളില്‍ ഒന്നാണ് ഡ്രാഗണ്‍ ടര്‍ട്ടില്‍ അഥവാ ഡ്രാഗണ്‍ ആമ. ഡ്രാഗണ്‍, ആമ എന്നിവയുടെ സംയോജനമാണ് ഇത്. കുലീനതയുടെയും ജ്ഞാനത്തിന്റെയും ദീര്‍ഘായുസ്സിന്റെയും പ്രതീകമായി പുരാതന ഫെങ്ഷൂയി വിദ്യയില്‍ ഇതിനെ കരുതുന്നു. ഒരു രാജ്യത്തിന്റെ സമാധാനത്തെയും സുസ്ഥിരതയെയും രാജാവിന്റെ ദീര്‍ഘായുസ്സിനെയും പ്രതിനിധീകരിക്കുന്നതിനായി പണ്ടുകാലത്ത് കൊട്ടാരത്തില്‍ ഇത് സ്ഥാപിച്ചിരുന്നു.

Most read: ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read: ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

ഒരു ഡ്രാഗണിന്റെ തലയും ആമയുടെ ശരീരവും ഉള്‍ക്കൊള്ളുന്നതാണ് ഈ ഫെങ്ഷൂയി ചിഹ്നം. ഇത് ഐശ്വര്യം, സമൃദ്ധി, നല്ല ആരോഗ്യം, ദീര്‍ഘായുസ്സ്, വീടുകളിലെ ഐക്യം എന്നിവ സൂചിപ്പിക്കുന്നു. വീടുകളിലും ഓഫീസുകളിലും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പോസിറ്റീവ് ഊര്‍ജ്ജത്തിന്റെയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ഡ്രാഗണ്‍ ആമ സ്ഥാപിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

വിവിധ തരത്തിലുള്ള ഡ്രാഗണ്‍ ആമകള്‍

വിവിധ തരത്തിലുള്ള ഡ്രാഗണ്‍ ആമകള്‍

ഡ്രാഗണ്‍ ആമയെ എല്ലായ്‌പ്പോഴും വ്യത്യസ്ത പാറ്റേണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു. ഓരോ തരം ഡ്രാഗണ്‍ ആമയും ഓരോ ഉപയോഗത്തിനുള്ളതാണ്.

1. സ്വര്‍ണ്ണ നാണയങ്ങളുടെ മുകളില്‍ ഇരിക്കുന്ന ആമ - വരുമാനം വര്‍ദ്ധിക്കുന്നതിനായുള്ള ഭാഗ്യത്തിന്റെ പ്രതീകം.

2. ഒന്നോ രണ്ടോ കുഞ്ഞു കടലാമകള്‍ അതിന്റെ ഷെല്ലില്‍ ഇരിക്കുന്ന രൂപം - കുടുംബജീവിതത്തിലെ യോജിപ്പും കുട്ടികളുടെ ഭാഗ്യവും

3. വെന്‍ ചാങ് പഗോഡ വഹിക്കുന്ന ഡ്രാഗണ്‍ ആമ - അക്കാദമിക്, കരിയര്‍ വിജയത്തെ പ്രതിനിധീകരിക്കുന്നു.

സമ്പത്ത് ആകര്‍ഷിക്കാന്‍

സമ്പത്ത് ആകര്‍ഷിക്കാന്‍

വീട്ടിലോ ഓഫീസിലോ സമ്പത്ത് ആകര്‍ഷിക്കാനായി നിങ്ങള്‍ക്ക് ഡ്രാഗണ്‍ ആമയെ ഉപയോഗിക്കാം. ഡ്രാഗണ്‍ ആമയെ നിങ്ങളുടെ വീടിന്റെ പണ പ്രദേശത്ത് അല്ലെങ്കില്‍ സമ്പത്ത് ആകര്‍ഷിക്കുന്നതിനുള്ള നിങ്ങളുടെ ഭാഗ്യ ദിശയില്‍ സ്ഥാപിക്കാം. ഈ ആവശ്യത്തിനായി, സ്വര്‍ണ നാണയങ്ങളുടെ മുകളില്‍ ചൈനീസ് നാണയങ്ങള്‍ കടിച്ചു പിടിച്ച് ഇരിക്കുന്ന ഡ്രാഗണ്‍ ആമയാണ് ഉത്തമം. കടലാമകള്‍ ഷെല്ലിന്റെ പുറത്ത് ഇരിക്കുന്ന രീതിയിലുള്ള ഡ്രാഗണ്‍ ആമയും നിങ്ങള്‍ക്ക് ഗുണംചെയ്യും.

Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍

കരിയര്‍ വിജയത്തിന്

കരിയര്‍ വിജയത്തിന്

ബിസിനസ്സ്, കരിയര്‍ എന്നിവയില്‍ വിജയത്തിനായും നിങ്ങള്‍ക്ക് ഡ്രാഗണ്‍ ആമകള്‍ ഉപയോഗിക്കാം. ഇതിനായി വെന്‍ ചാങ് പഗോഡ വഹിക്കുന്ന ഡ്രാഗണ്‍ ആമ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഭാഗ്യ ദിശയെ അഭിമുഖീകരിച്ച് നിങ്ങളുടെ വീടിന്റെയോ ഓഫീസുകളുടെയോ വടക്ക് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഈ ഡ്രാഗണ്‍ ആമ സ്ഥാപിക്കുക. നല്ല നിലവാരമുള്ള വെങ്കല പ്രതിമയോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലില്‍ നിര്‍മിച്ചതോ ആയ പ്രതിമ തിരഞ്ഞെടുക്കുക

നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാക്കാന്‍

നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാക്കാന്‍

നെഗറ്റീവ് ഊര്‍ജ്ജം നിര്‍വീര്യമാക്കുന്നതിനായി ഒരു ഫെങ് ഷൂയി ഡ്രാഗണ്‍ ആമ നിങ്ങള്‍ക്ക് വീട്ടിലോ ഓഫീസിലോ സ്ഥാപിക്കാവുന്നതാണ്. ഇതിനായി ഒരു മെറ്റല്‍ ഡ്രാഗണ്‍ ആമ ഉപയോഗിക്കുക.

Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍

ഡ്രാഗണ്‍ ആമ വയ്‌ക്കേണ്ടത് ഇങ്ങനെ

ഡ്രാഗണ്‍ ആമ വയ്‌ക്കേണ്ടത് ഇങ്ങനെ

കുടുംബാംഗങ്ങള്‍ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കിത്തരുന്നതിനായി ഡ്രാഗണ്‍ ആമയെ നിങ്ങളുടെ വീടിന്റെ കിഴക്കന്‍ മേഖലയില്‍ സ്ഥാപിക്കാം. അപകടങ്ങളില്‍ നിന്നും പരിക്കുകളില്‍ നിന്നും പരിരക്ഷ നേടുന്നതിനായി ഇത് നിങ്ങളുടെ പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കാവുന്നതാണ്.

കവര്‍ച്ച, വ്യവഹാരങ്ങള്‍, ഐക്യമില്ലായ്മ എന്നിവ തടയുന്നതിനായും ഡ്രാഗണ്‍ ആമ ഉപയോഗിക്കാം. ഇതിനായി നിങ്ങള്‍ക്ക് വീടിന്റെ വടക്ക് ഭാഗത്ത് ഡ്രാഗണ്‍ ആമകള്‍ സ്ഥാപിക്കാം.

കരിയര്‍ വിജയത്തിന് ഓഫീസില്‍

കരിയര്‍ വിജയത്തിന് ഓഫീസില്‍

നിങ്ങളുടെ വീടിന്റെയോ ഓഫീസുകളുടെയോ തെക്കുകിഴക്കന്‍ മേഖലയില്‍ ഈ ഫെങ്ഷൂയി ഭാഗ്യചിഹ്നം വയ്ക്കുന്നതിലൂടെ നിങ്ങളുടെ സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഓഫീസ് ഡെസ്‌കില്‍ ഡ്രാഗണ്‍ ആമയെ വയ്ക്കുന്നതിലൂടെ നിങ്ങളുടെ കരിയര്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു, കാരണം കരിയര്‍ പുരോഗതിക്ക് സഹായകമായ മികച്ച പിന്തുണയും സഹായവും നേടാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

വിശ്വാസവഞ്ചന, ചതി തുടങ്ങിയ എല്ലാത്തരം നെഗറ്റീവ് ഫലങ്ങളെയും ഇത് തടയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവMost read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ

ഡ്രാഗണ്‍ ആമ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഡ്രാഗണ്‍ ആമ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  • ഡ്രാഗണ്‍ ആമയുടെ തല നിങ്ങളുടെ കിടക്കയിലേക്കോ സോഫയിലേക്കോ അഭിമുഖീകരിക്കരുത്.
  • അപരിചിതനെയോ സന്ദര്‍ശകനെയോ ഈ ഫെങ്ഷൂയി ചിഹ്നത്തെ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്. എന്നാല്‍, കുടുംബാംഗങ്ങള്‍ക്ക് സ്പര്‍ശിക്കാം.
  • ഡ്രാഗണ്‍ ആമയെ തലകീഴായി സ്ഥാപിക്കരുത്
  • സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഡ്രാഗണ്‍ ആമ ഉപയോഗിക്കുന്നുവെങ്കില്‍, അത് വാതിലിനോ ജനലിനോ അഭിമുഖമായിരിക്കണം.

English summary

How To Use Feng Shui Dragon Turtle For Wealth

Dragon Turtle is one of the most commonly used Feng Shui application to attract wealth. Read on how to use it in your home or office.
X
Desktop Bottom Promotion