Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം
സമ്പത്തും ഐശ്വര്യവും വീട്ടിലെത്തും; ചൈനീസ് കോയിന് ഉപയോഗം അറിഞ്ഞുവയ്ക്കൂ
ഫെങ് ഷൂയി എന്ന ചൈനീസ് വാസ്തുവിദ്യയിലൂടെ ഒരാളുടെ ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും പോസിറ്റിവിറ്റിയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും വേണമെങ്കില്‍, ഫെങ് ഷൂയി പ്രതിവിധികള്‍ നിങ്ങള്‍ക്ക് സഹായകമാകും. ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ചൈനീസ് ഫെങ് ഷൂയിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നാണ് നാണയങ്ങള്‍.
നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഫെങ് ഷൂയിയുടെ ഒരു പ്രതിവിധിയാണിത്. ഈ നാണയങ്ങള്‍ പലപ്പോഴും ഒരു ചുവന്ന ചരട് കെട്ടിയാണ് ലഭിക്കുന്നത്. വീടിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ ഇത് നിങ്ങള്‍ക്ക് തൂക്കിയിടാം. ഫെങ് ഷുയി ചൈനീസ് നാണയങ്ങള്‍ സമ്പത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ നാണയങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഫെങ് ഷൂയി വിദ്യകള്‍
മികച്ച സമ്പത്ത് നേട്ടത്തിനായി നിങ്ങളുടെ ചുറ്റുപാടില്‍ ഊര്‍ജ്ജം നിറക്കാന്‍ നിങ്ങളുടെ സ്ഥലത്ത് ഉപയോഗിക്കാവുന്ന ലളിതമായ നിരവധി ഫെങ് ഷൂയി വിദ്യകള്‍ ഉണ്ട്. ഡ്രാഗണ്‍ ആമ, ചിരിക്കുന്ന ബുദ്ധന്, മണി പ്ലാന്റ്, സമ്പത്ത് പാത്രങ്ങള്‍, സമ്പത്ത് കപ്പലുകള്‍ എന്നിവയും ക്ലാസിക്കല്‍ ഫെങ് ഷൂയി വിദ്യകളും ഉള്‍പ്പെടുന്നു. അത്തരത്തില്‍ ഒന്നാണ് ചൈനീസ് നാണയങ്ങള്‍.

ചൈനീസ് നാണയങ്ങള്‍
ചിരിക്കുന്ന ബുദ്ധനും ഭാഗ്യ മുളയുമാണ് ഫെങ് ഷൂയി വിദ്യയില്‍ പ്രസിദ്ധമായ സാധാരണ ഭാഗ്യ ചിഹ്നങ്ങള്‍. എന്നാല്‍, അവയ്ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ചൈനീസ് നാണയങ്ങളും. ഈ നാണയങ്ങള്‍ സമ്പത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നു. അവ ഫെങ് ഷൂയി തത്വങ്ങള്‍ അനുസരിച്ച് വീടുകളില്‍ സ്ഥാപിക്കുകയാണെങ്കില്‍, വീട്ടുകാര്‍ക്ക് അഭിവൃദ്ധി ലഭിക്കുമെന്ന് ഉറപ്പാണ്.

പോസിറ്റീവ് ഊര്‍ജ്ജവും സമൃദ്ധിയും
പുരാതന ചൈനീസ് ഫെങ് ഷൂയി നാണയങ്ങള്‍ സമ്പത്തിന്റെ ഭാഗ്യത്തിന് സാധാരണയായി ഉപയോഗിക്കുന്ന പരമ്പരാഗത ചിഹ്നമാണ്. നിങ്ങള്‍ അവ ഒരു നല്ല സ്ഥലത്ത് സ്ഥാപിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ വീട്ടിലോ ഓഫീസിലോ പോസിറ്റീവ് ഊര്‍ജ്ജവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനുപുറമെ, നെഗറ്റീവ് ശക്തികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ഇത് ഉപയോഗിക്കാം.

നാണയത്തിന്റെ പ്രത്യേകത
ചൈനീസ് നാണയങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. വൃത്താകൃതിയിലുള്ള നാണയത്തിന്റെ മധ്യഭാഗത്ത് ഒരു ചതുര ദ്വാരം ഉണ്ട്. മാത്രമല്ല, നാണയത്തിന്റെ ഓരോ വശത്തിനും പ്രത്യേക പ്രാധാന്യവുമുണ്ട്. വൃത്തം സ്വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ചതുരം ഭൂമിയെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ വീടിന്റെ ശരിയായ മേഖലകളില്‍ ഈ നാണയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ആകാശത്തില്‍ നിന്നും ഭൂമിയില്‍ നിന്നും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനെ ഇത് പ്രതീകപ്പെടുത്തുന്നു.

പണത്തിന്റെ ഊര്‍ജ്ജം ആകര്‍ഷിക്കാന്‍
ചെമ്പ്, വെങ്കലം, പിച്ചള എന്നിവകൊണ്ട് നിര്‍മ്മിച്ച നാണയങ്ങള്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി വീടുകളില്‍ ഉപയോഗിച്ചുവരുന്നു. പണത്തിന്റെ ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ ചൈനീസ് നാണയങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ജനപ്രിയ മാര്‍ഗം അവ നിങ്ങളുടെ പേഴ്സിലോ പോക്കറ്റിലോ സൂക്ഷിക്കുക എന്നതാണ്. സാധാരണയായി, ഇത് ചുവന്ന നിറമുള്ള റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച 3 നാണയങ്ങളാണ്. ചൈനീസ് ജ്യോതിഷമനുസരിച്ച് മൂന്ന് നാണയങ്ങള്‍ ആകാശത്തിന്റെ മൂന്ന് അഭിവൃദ്ധിയെ പ്രതിനിധീകരിക്കുന്നു.

ജോലിസ്ഥലത്തെ കഷ്ടതകള്‍ നീക്കാന്‍
അഞ്ച് നാണയങ്ങള്‍ അപകടത്തിനും ദോഷത്തിനും എതിരായ ഒരു സംരക്ഷണമായും സമ്പത്തിന്റെ ഭാഗ്യം ആകര്‍ഷിക്കുന്നതിലും പ്രവര്‍ത്തിക്കുന്നു. ഇവ സമതുലിതവും ആകര്‍ഷണീയവുമായ ജീവിതത്തിനായി 5 ഫെങ് ഷൂയി മൂലകങ്ങളെ (ലോഹം, മരം, വെള്ളം, തീ, ഭൂമി) സൂചിപ്പിക്കുന്നു. ആറ് എല്ലായ്പ്പോഴും ഒരു ഭാഗ്യ ചൈനീസ് നമ്പറായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ഭാഗ്യത്തെയും നിങ്ങളുടെ ജോലിസ്ഥലത്തെ കഷ്ടതകള്‍ നീക്കുന്നതിനും സഹായിക്കുന്നു.

പ്രശസ്തി, ഭാഗ്യം, വിജയം
എട്ട് സമൃദ്ധിയെ പ്രതിനിധീകരിക്കുന്നു. ഒമ്പത് നാണയങ്ങള്‍ വളരെ ശുഭമായി കണക്കാക്കപ്പെടുന്നു, കാരണം 9 എന്നത് ആകാശവും ഭൂമിയും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്ന സംഖ്യയാണ്. 10 നാണയങ്ങള്‍ ഒരു ശുഭകരമായ രോഗശാന്തിയാണ്. ഈ ക്രമത്തില്‍ ഒരുമിച്ച് ചേര്‍ത്ത നാണയങ്ങള്‍ നിങ്ങള്‍ക്ക് സമ്പത്ത്, പ്രശസ്തി, ഭാഗ്യം, വിജയം എന്നിവ കൈവരുത്തുന്നു.

ബിസിനസ്സുകാര്‍ക്ക്
ബിസിനസ്സുകാര്‍ക്ക്, ക്ലാസിക്കല്‍ ചൈനീസ് ഫെങ് ഷൂയി വിദ്യകള്‍ അനുസരിച്ച് നാണയങ്ങള്‍ ഉപയോഗിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ക്യാഷ് രജിസ്റ്ററിന് സമീപം, നിങ്ങളുടെ മുന്‍വാതിലില്‍, നിങ്ങളുടെ സാമ്പത്തിക പേപ്പറുകള്‍, ഫോണിന് സമീപം അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രാധാന്യമുള്ള മറ്റേതെങ്കിലും സ്ഥലം എന്നിവിടങ്ങളില്‍ ഇവ സ്ഥാപിക്കാം. കമ്മലുകള്‍, വളകള്‍ മുതല്‍ വിവിധ മാലകളും പെന്‍ഡന്റുകളും വരെ വിവിധ ആഭരണങ്ങളില്‍ ഉള്‍പ്പെടുന്ന ചൈനീസ് നാണയങ്ങളും നിങ്ങള്‍ക്ക് കാണാം. നല്ല ഊര്‍ജ്ജത്തിനായി മനോഹരമായ ആഭരണങ്ങളും ധരിക്കാവുന്നതാണ്.

ചുവന്ന റിബണ്‍ കെട്ടി ഉപയോഗം
പ്രത്യേക അവസരങ്ങളില്‍ ഈ നാണയങ്ങള്‍ സമ്മാനമായി നല്കുമ്പോള്, ദാതാവും സ്വീകര്‍ത്താവും ഭാഗ്യത്തിന് പാത്രമാകുമെന്ന് ഫെങ് ഷൂയി നിര്‍ദ്ദേശിക്കുന്നു. നാണയങ്ങള്‍ ഒറ്റ കഷണങ്ങളായും സൂക്ഷിക്കാം, പക്ഷേ അവ ചുവന്ന റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് സൂക്ഷിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ ഇരട്ടിയാകും. ചൈനീസ് നാണയങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുമ്പോള്‍ അവ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നുവെന്ന് ഫെങ് ഷൂയി പറയുന്നു. തല്‍ഫലമായി, ബിസിനസ്സില്‍ ഉയര്‍ച്ചയും അഭിവൃദ്ധിയും കൈവരുന്നു.



Click it and Unblock the Notifications