Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
പണം എന്നത് ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് കൃത്യമായി എങ്ങനെ സൂക്ഷിക്കണം, എങ്ങനെ ചിലവാക്കണം, എങ്ങനെ സൂക്ഷിച്ചാല്‍ ഐശ്വര്യം വരും എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.

എന്നാല്‍ പലരും പണം ചിലവഴിക്കുമ്പോള്‍ അതില്‍ ബലഹീനതള് എന്തൊക്കെയെന്നും ഓരോ രാശിക്കാരും പണം എപ്രകാരം സൂക്ഷിക്കണം എന്നതിനെക്കുറിച്ചും അറിയാന്‍ നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പണം ലാഭിക്കുന്നതിനും പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും വേണ്ടി ഇവര്‍ ആഢംബര ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. ആവശ്യത്തിന് പണം കൈയ്യില്‍ സൂക്ഷിക്കുക. ഒരിക്കലും കാര്‍ഡുകള്‍ കൊണ്ട് ഷോപ്പിംഗിന് പോവരുത്. ഇത് നിങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിപ്പിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ ഇവര്‍ക്ക് വേണ്ടി ഒരു സേവിംഗ്സ് ഗെയിം പ്ലാന്‍ തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. ഇലക്ട്രോണിക് വസ്തുക്കള്‍ വാങ്ങി പണം കളയുന്നത് ഇവരുടെ ശീലമായിരിക്കും. അതില്‍ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് റിട്ടയര്‍മെന്റ് പ്ലാനുകള്‍ പോലുള്ള വലിയ സമ്പാദ്യങ്ങളാണ് എപ്പോഴും നല്ലത് . ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പണം ഇപ്രകാരം സൂക്ഷിക്കുന്നത് ഭാവിയില്‍ ഇവരെ സംരക്ഷിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഫണ്ടുകള്‍ തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. ഒാരോ കാര്യത്തിനും ഓരോ തരത്തിലുള്ള ഫണ്ടുകള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഇമോഷണല്‍ ഷോപ്പിംഗിന്റെ ആളുകളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അതുകൊണ്ട് ഇതില്‍ ഒരു നിയന്ത്രണം കൊണ്ട് വരാന്‍ എപ്പോഴും ശ്രദ്ധിക്കണം.

കന്നിരാശി
നിങ്ങള്‍ക്ക് ഒരു ഓട്ടോമേറ്റഡ് സേവിംഗ്സ് പ്ലാനാണ് എന്തുകൊണ്ടും കന്നി രാശിക്കാര്‍ക്ക് ഉത്തമം. അതിന് സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല ആനുകൂല്യമുള്ള സേവിംഗ്സ് നടത്താവുന്നതാണ്. എന്തുകൊണ്ടും ഇത്തരത്തിലുള്ള സേവിംഗ്സ് പണം ന്ഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എപ്പോഴും പണം പണമായിട്ട് തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവര്‍ക്ക് കാര്‍ഡുകളോ ഡിജിറ്റല്‍ ഇടപാടുകളോ ശരിയാവില്ല. പണം ലാഭിക്കാന്‍ ഇവര്‍ തന്നെ പലപ്പോഴും വ്യത്യസ്ത വഴികള്‍ കണ്ടെത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ എപ്പോഴും ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്. ഇവര്‍ ഒരിക്കലും സാമ്പത്തികപരമായി റിസ്ക് എടുക്കരുത്. കാരണം നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല എവിടെയാണ് പണം നഷ്ടപ്പെടുന്നത് എന്ന കാര്യം.

ധനു രാശി
സ്വപ്നത്തിന് അനുസരിച്ച് പണം ചിലവാക്കുക എന്നതാണ് ഇവരുടെ രീതി. എന്നാല്‍ അതിന് വേണ്ടി ഇവര്‍ ശ്രമിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എപ്പോഴും നിക്ഷേപിച്ചതിന്റരെ ബാക്കി മാത്രം ചിലവാക്കാന്‍ ശ്രദ്ധിക്കുക. എല്ലാ മാസവും ഒരു നിശ്ചിത തുക മുടക്കാതെ സൂക്ഷിക്കുക.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സമ്പാദ്യശീലം വളരെ കൂടുതലാണ്. എന്നാല്‍ ഇവര്‍ പലപ്പോഴും കൂടുതല്‍ പലിശ ലഭിക്കുന്നിടത്ത് നിങ്ങളുടെ പണം നിക്ഷേപിക്കുന്നു. ഇത് ചെറിയ രീതിയില്‍ നഷ്ടം സംഭവിക്കുന്നതിന് കാരണമാകുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക ശ്രദ്ധ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. സാമ്പത്തിക ബാക്കപ്പുകള്‍ ഇവരുടെ ജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതുകൊണ്ട് സേവിംഗ്സിന്റെ ബാക്കി മാത്രം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം.

മീനം രാശി
ഒരു എമര്‍ജന്‍സി ഫണ്ട് നിങ്ങള്‍ക്ക് എന്തായാലും വേണം. മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും നിങ്ങളുടെ ജീവിതത്തില്‍ ലാഭം കൊണ്ട് വരുന്നു.
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications