For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധപ്രതിമ വീട്ടില്‍ സ്ഥാപിക്കുന്നവര്‍ ശ്രദ്ധിക്കണം നെഗറ്റീവ് എനര്‍ജിയെ

|

പലരും വീട്ടില്‍ ബുദ്ധപ്രതിമ സ്ഥാപിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് കൃത്യമല്ലാതെ സ്ഥാപിക്കുന്നതും എവിടെയാണ് വെക്കേണ്ടത് എന്നറിയാതെ വെക്കുന്നതും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ വീട്ടില്‍ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഒരു ബുദ്ധ പ്രതിമ സ്ഥാപിക്കുക എന്നതാണ്. ഫെങ്ഷൂയി പറയുന്നതനുസരിച്ച്, എല്ലാത്തിനും അവയുടെ പ്രത്യേക സ്ഥാനമുണ്ട്, ബുദ്ധന്റെ പ്രതിമകള്‍ക്കും ഇത്തരത്തില്‍ ചില സ്ഥാനങ്ങളുണ്ട്.

പെണ്ണിന്റെ കൈയ്യിലെ ഈ രേഖ പറയും വിവാഹ ജീവിതം ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്പെണ്ണിന്റെ കൈയ്യിലെ ഈ രേഖ പറയും വിവാഹ ജീവിതം ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്

ബുദ്ധന്‍ പ്രതിമയുടെ തരം മുതല്‍ അത് കൃത്യമായി സ്ഥാപിക്കുന്നത് വരെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുപരമായി ശ്രദ്ധിച്ചില്ലെങ്കില്‍ പോസിറ്റീവിനേക്കാള്‍ നെഗറ്റീവ് ആണ് ഉണ്ടാക്കുന്നത്. വീട്ടില്‍ ബുദ്ധപ്രതിമ സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് വാസ്തുപ്രകാരം എങ്ങനെ വീട്ടില്‍ പ്രതിമ സ്ഥാപിക്കണം എന്നുള്ളത് തന്നെയാണ്. ഈ ലേഖനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ബുദ്ധപ്രതിമ എത്തരത്തില്‍?

ബുദ്ധപ്രതിമ എത്തരത്തില്‍?

ബുദ്ധ പ്രതിമ ഇരിക്കുന്നതിനോ നില്‍ക്കുന്നതോ ആയിരിക്കാം. വലതു കൈ ഉയര്‍ത്തി, അത്തരമൊരു രൂപത്തിലാണ് ബുദ്ധന്‍ തന്റെ അനുഗ്രഹം ചൊരിയുന്നത് പലപ്പോഴും. ഇത് സ്ഥാപിക്കുന്നതിന് പോസിറ്റീവിറ്റി ആവശ്യമാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അത്തരം പോസിറ്റീവിറ്റ് നിലനില്‍ക്കുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് പ്രതിമ സ്ഥാപിക്കാവുന്നതാണ്. പ്രതിമയുടെ മറ്റൊരു സ്ഥലം നിങ്ങളുടെ വീടിന്റെ പ്രവേശന കവാടമാണ്. വാതില്‍ക്കല്‍ സൂക്ഷിക്കുന്നതിലൂടെ, എല്ലാ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

 ചാരിയിരിക്കുന്ന ബുദ്ധ പ്രതിമ

ചാരിയിരിക്കുന്ന ബുദ്ധ പ്രതിമ

നിര്‍വാണ ബുദ്ധ പ്രതിമ എന്നറിയപ്പെടുന്ന ഈ പ്രതിമകള്‍ പടിഞ്ഞാറോട്ട് അഭിമുഖമായി വലതുവശത്തേക്ക് ചാരിയിരിക്കുന്ന തരത്തില്‍ ആയിരിക്കണം. ചാരിയിരിക്കുന്ന ബുദ്ധപ്രതിമ പുനര്‍ജന്മത്തിന്റെ വൃത്തത്തില്‍ നിന്ന് സ്വയം മോചിതനായ ബുദ്ധന്റെ അവസാന നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നു. ആളുകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ അന്വേഷിക്കേണ്ട ആന്തരിക ഐക്യത്തിന്റെ പ്രതീകമാണ് ചാരിയിരിക്കുന്ന ബുദ്ധന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ചുറ്റും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സാധിക്കുന്നുണ്ട് ഈ പ്രതിമയിലൂടെ.

ധ്യാനിക്കുന്ന പ്രതിമ

ധ്യാനിക്കുന്ന പ്രതിമ

ധ്യാനിക്കുന്ന പോസില്‍, ഇരിക്കുന്ന ബുദ്ധപ്രതിമ നാം ധാരാളം കണ്ടിട്ടുണ്ട്. ബുദ്ധന്റെ കൈപ്പത്തി മടിയില്‍ സൂക്ഷിക്കുന്ന തരത്തിലായിരിക്കും. ധ്യാനിക്കുന്ന ബുദ്ധ പ്രതിമ സമാധാനത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്. ഈ പ്രതിമ നിങ്ങളുടെ ധ്യാന മുറിയിലോ പ്രാര്‍ത്ഥന മുറിയിലെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന ഏതെങ്കിലും മൂലയിലോ സൂക്ഷിക്കണം, മാത്രമല്ല നിങ്ങളുടെ പ്രാര്‍ത്ഥന മുറിയില്‍ ദിനവും ഇത് വെച്ച് പ്രാര്‍ത്ഥിക്കുകയും ആവാം.

പ്രാര്‍ത്ഥിക്കുന്ന ബുദ്ധന്‍

പ്രാര്‍ത്ഥിക്കുന്ന ബുദ്ധന്‍

ബുദ്ധന്‍ താമരയില്‍ ഇരിക്കുന്നതും രണ്ടു കൈകളും പ്രാര്‍ത്ഥനയില്‍ മടക്കിവെച്ചിരിക്കുന്നതുമായ ഒരു പ്രതിമ നിങ്ങളുടെ പ്രാര്‍ത്ഥന മുറിയില്‍ സ്ഥാപിക്കണം. പ്രാര്‍ത്ഥിക്കുന്ന ബുദ്ധ പ്രതിമയും മറ്റെല്ലാ പ്രതിമകളും എല്ലായ്‌പ്പോഴും മുഖാമുഖം ഇരിക്കുന്ന തരത്തില്‍ ആയിരിക്കണം. ഇത് തന്നെയാണ് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതും. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് പ്രാര്‍ത്ഥിക്കുന്ന ബുദ്ധപ്രതിമ വീട്ടില്‍ സ്ഥാപിക്കാം.

ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മറ്റ് വാസ്തു കാര്യങ്ങള്‍

ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മറ്റ് വാസ്തു കാര്യങ്ങള്‍

ബുദ്ധ പ്രതിമ തറയില്‍ വയ്ക്കരുത്, അത് എല്ലായ്‌പ്പോഴും നിങ്ങളുടെ കണ്ണിന് നേരെ കാണുന്ന തരത്തില്‍ വേണം വെക്കുന്നതിന്. ഇത് കൂടാതെ ഒരു ബുദ്ധ പ്രതിമ ഒരിക്കലും റഫ്രിജറേറ്ററുകള്‍ക്കോ മറ്റ് വലിയ ഉപകരണങ്ങള്‍ക്കോ മുകളില്‍ സൂക്ഷിക്കരുത്. കാരണം ഇത്തരത്തിലുള്ള വലിയ വസ്തുക്കള്‍ പോസിറ്റീവ് വൈബുകളെ തടയുന്നു. ഇത് കൂടാതെ പ്രതിമ എല്ലായ്‌പ്പോഴും കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കണം. ഇത് കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം ഉത്തേജിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കാവുന്നതാണ്.

ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മറ്റ് വാസ്തു കാര്യങ്ങള്‍

ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിനുള്ള മറ്റ് വാസ്തു കാര്യങ്ങള്‍

ബുദ്ധ പ്രതിമ ഒരിക്കലും കുളിമുറിയിലും സ്റ്റോര്‍ റൂമിലും അലക്കു മുറിയിലും സൂക്ഷിക്കരുത്. ഇത് കൂടാതെ പ്രതിമ എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുക, അഴുക്കും പൊടിയും പിടിക്കാന്‍ അനുവദിക്കരുത്. അത് പലപ്പോഴം നിര്‍ഭാഗ്യം കൊണ്ട് വരുന്ന അവസ്ഥയിലൂടെ കടന്ന് പോവാം. വീട്ടിലെ വാസ്തുവിന് അനുസരിച്ച് ബുദ്ധ പ്രതിമ എങ്ങനെ സ്ഥാപിക്കാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നു.

Read more about: vastu വാസ്തു
English summary

How to Place Buddha Statue At Home According To Vastu

Here in this article we are discussing about how to place budha statue at home according to vastu. Take a look
X
Desktop Bottom Promotion